അബുദാബി : സംസ്ഥാന കെ. എം. സി. സി. യുടെ നേതൃത്വത്തിൽ 2024 ആഗസ്റ്റ് 8 നു ഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ ജൂലായ് 20 ശനിയാഴ്ച രാത്രി 7:30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.
സീസൺ സമയത്തെ വിമാന യാത്രാ നിരക്ക് വർദ്ധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ അബുദാബിയിലെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഡയസ്പോറ സമ്മിറ്റ് ആദ്യ രണ്ടു സെഷനുകൾ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളിൽ നടന്നത്.
ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള ജന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗം ഡൽഹിയിൽ ചേരുവാൻ തീരുമാനിച്ചിരി ക്കുന്നത്.