ഇലവന്‍സ് അബുദാബി ക്രിക്കറ്റ് ടൂർണ്ണ മെന്റ് : ഫ്രൈഡേ ചാര്‍ജേ ഴ്‌സ് ജേതാക്കളായി

April 26th, 2017

elevens-abudhabi-challengers-trophy-2017-ePathram

അബുദാബി : ഇലവന്‍സ് അബുദാബി സംഘടിപ്പിച്ച ‘ചലഞ്ചേഴ്‌സ് ട്രോഫി’ ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ ഫ്രൈഡേ ചാര്‍ജേ ഴ്‌സ് ജേതാക്ക ളായി. യംഗ് ഇന്ത്യന്‍ ടീം റണ്ണേഴ്‌സ് അപ്പ് കപ്പു നേടി. അബു ദാബി സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തിലാണ് കായിക പ്രേമി കളിൽ ആവേശ മായി വാശി യേറിയ മത്സരം നടന്നത്.

യു. എ. ഇ. യിലെ 12 ടീമു കളാണ് കളിക്കള ത്തിലിറ ങ്ങിയത്. അഞ്ചോവര്‍ വീത മുള്ള 11 മത്സര ങ്ങളാണ്’ചലഞ്ചേഴ്‌സ് ട്രോഫി’ ടൂർണ്ണ മെന്റിൽ ഉണ്ടായി രുന്നത്

team-challengers-trophy-cricket-tournament-2017-ePathram

ജേതാക്കൾക്ക് ട്രോഫിയും ആറായിരം ദിർഹം ക്യാഷ് പ്രൈസും, രണ്ടാം സ്ഥാന ക്കാർക്ക് ട്രോഫിയും മൂവായിരം ദിർഹം ക്യാഷ് പ്രൈസും വിവിധ ഇന ങ്ങളി ലായി വ്യക്തി ഗത മെഡലു കളും സമ്മാനിച്ചു.

winners-challengers-trophy-cricket-tournament-2017-ePathram

വിജയി കൾക്ക് ഇന്ത്യൻ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാർ, രാജീവ്‌ കോടമ്പള്ളി, കെ. കെ. മൊയ്തീൻ കോയ, ഇലവന്‍സ് അബു ദാബി പ്രസിഡന്റ് ഷാജി പുഷ്‌പാംഗദൻ, ആശാ പി. നായർ എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വ ഹിച്ചു.

യു. എ. ഇ. യുടെ എല്ലാ എമി റേറ്റു കളില്‍ നിന്നു മായി വിവിധ രാജ്യ ക്കാരായ കായിക പ്രേമി കള്‍ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തി യിരുന്നു. ആഫ്രിക്കന്‍ വംശജരുടെ സാംബാ നൃത്തം ടൂര്‍ണ്ണ മെന്റിനു താള ക്കൊഴു പ്പേകി.

ടൂര്‍ണ്ണ മെന്റിന്റെ ഭാഗ മായി യൂണി വേഴ്സല്‍ ആശു പത്രി സൗജന്യ രക്ത പരിശോധന അടക്കമുള്ള മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്​ട്ര പുസ്​തകോത്സവം : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ‘ഗൾഫ് സത്യ ധാര’ പവലിയൻ

April 24th, 2017

logo-abu-dhabi-international-book-fair-2017-ePathram
അബുദാബി : മലയാള ത്തിന്റെ സാന്നിദ്ധ്യമായി ഇപ്രാവ ശ്യത്തെ അബു ദാബി അന്താ രാഷ്ട്ര പുസ്ത കോത്സ വത്തിൽ ‘ഗള്‍ഫ് സത്യ ധാര മാസിക’ യുടെ  സ്റ്റാളും ഉണ്ടാവും എന്ന് സംഘാ ടകർ അറി യിച്ചു.

ഗൾഫ് സത്യധാര ഇതാദ്യമായാണ് അബു ദാബി പുസ്തക മേള യിൽ അംഗ മാകുന്നത്. കേരള ത്തിലെ പ്രമുഖ പ്രസാധ കരു ടെ പുസ്തക ങ്ങളും പ്രശസ്ത പണ്ഡിത രുടെ റഫറൻസ് ഗ്രന്ഥ ങ്ങളും സ്റ്റാളിൽ ലഭ്യമാവും. സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) അബു ദാബി കമ്മിറ്റി ക്കു കീഴി ലുള്ള തമർ പബ്ലി ക്കേഷൻ പ്രസി ദ്ധീകരി ക്കുന്ന പുസ്തക ത്തിന്റെ പ്രകാശനവും നടക്കും.

ഏപ്രിൽ 26 മുതൽ മെയ് 2 വരെ അബു ദാബി നാഷ ണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തക മേള യിലെ ഗള്‍ഫ് സത്യ ധാര പവലിയൻ കൂടു തൽ ശ്രദ്ധേ യ മാക്കു ന്നതിന് വേണ്ടി പ്രചാരണ പ്രവർത്തന ങ്ങൾ അബു ദാബി യിൽ ആരംഭിച്ചു.

അബുദാബി സുന്നി സെന്റർ വൈസ് പ്രസിഡന്റ്‌ കരീം ഹാജി തിരുവത്ര യുടെ അദ്ധ്യ ക്ഷത യിൽ നടന്ന പ്രചാരണ കൺ വെൻഷൻ വൈസ് പ്രസി ഡന്റ്‌ കെ. വി. ഹംസ മുസ്ലി യാർ ഉത്ഘാടനം ചെയ്തു.

അബ്ദുല്ല നദ്‌വി, അബ്ദുൽ റഊഫ് അഹ്‌സനി, സഅദ് ഫൈസി, ഉസ്മാൻ ഹാജി, സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ, ഹാരിസ് ബാഖവി, അസീസ്‌ മുസ്ലിയാർ, സാബിർ മാട്ടൂൽ, സലീം നാട്ടിക, ഇസ്മായിൽ കാസർ ഗോഡ്, ഷാഫി വെട്ടി ക്കാട്ടിരി, ഷമീർ മാസ്റ്റർ, സജീർ ഇരി വേരി എന്നിവർ പങ്കെടുത്തു സംസാ രിച്ചു.

അഷ്‌റഫ്‌ ഹാജി വാരം സ്വാഗതവും അബ്ദുൽ ഖാദർ ഒളവട്ടൂർ നന്ദിയും പറഞ്ഞു.

സ്റ്റാൾ സന്ദർശി ക്കുന്ന വർക്കും ‘ഗൾഫ് സത്യ ധാര’ യുടെ വരിക്കാർ ആവുന്ന വർക്കും ആകർഷ കമായ സമ്മാന ങ്ങ ളും  നല്‍കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ സൗഹൃദ വേദി യുടെ ‘ഒപ്പരം 2017’ ശ്രദ്ധേയ മായി

April 24th, 2017

logo-payyanur-souhruda-vedi-epathram

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പതിനഞ്ചാം വാർഷിക ആഘോഷ ത്തിന്റെ ഭാഗ മായി കുടുംബ സംഗമം സംഘടി പ്പിച്ചു.

payyannur-sauhrudha-vedhi-opparam-2017-family-meet-ePathram

‘ഒപ്പരം 2017’ എന്ന പേരിൽ അബു ദാബി മുറൂർ റോഡിലെ സാഫ്രൺ പാർക്കിൽ നടന്ന പരി പാടി യിൽ കുട്ടി കൾക്കും മുതിർന്ന വർക്കും വിവിധ കലാ – കായിക മത്സര ങ്ങൾ ഒരുക്കി യിരുന്നു.

സൗഹൃദ വേദി അബുദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി മുത്തലീബ്, ട്രഷറർ ജ്യോതിഷ് കുമാർ, വൈസ് പ്രസിഡണ്ട് ജ്യോതി ലാൽ, ജോയിന്റ് സെക്രട്ടറി കെ. കെ. ശ്രീ. പിലിക്കോട് തുടങ്ങി യവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇശൽ ബാൻഡ് അബു ദാബി യുടെ ‘ഗീത് കീ രാത്’

April 20th, 2017

logo-ishal-band-abudhabi-ePathram
അബുദാബി : സംഗീത കൂട്ടായ്മ യായ ‘ഇശൽ ബാൻഡ് അബു ദാബി’ (ഐ. ബി. എ) യുടെ കുടുംബ സൗഹൃദ സംഗമം ‘ഗീത് കീ രാത്’ ഏപ്രിൽ 21 വെള്ളി യാഴ്ച വൈകീട്ട് ആറു മണി മുതൽ എയർ പോർട്ട് റോഡ് കെ. എഫ്. സി. പാർക്കിനു എതിർ വശ മുള്ള ‘ഡോം അൽ റൗദാ’ ഓഡി റ്റോറിയ ത്തിൽ വെച്ചു നടക്കും എന്ന് സംഘാ ടകർ അറി യിച്ചു.

ishal-band-abudhabi-geeth-ki-raath-ePathram

ഇശൽ ബാൻഡ് അബു ദാബി യുടെ അംഗ ങ്ങൾ ഒരു ക്കുന്ന ആകർഷകങ്ങ ളായ നൃത്ത നൃത്യ ങ്ങളും ഗാന മേള യും മിമിക്‌സും ഫിഗർഷോയും മറ്റു വിവിധ കലാ പരി പാടി കളും അരങ്ങേറും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫുഡ് കലവറ യുടെ ‘ഫുഡ് ഫെസ്റ്റ് 2017’ സഫ്രാൻ പാർക്കിൽ

April 20th, 2017

logo-food-kalavara-social-media-group-ePathram
അബുദാബി : ഭക്ഷണ പ്രേമി കളുടെ സാമൂഹ്യ കൂട്ടായ്മ ‘ഫുഡ് കലവറ’ യുടെ രണ്ടാം വാർഷിക കുടുംബ സംഗമം “ഫുഡ് ഫെസ്റ്റ് 2017 ” എന്ന പേരിൽ ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ 9 : 30 മുതൽ അബു ദാബി മുറൂർ റോഡിലെ അൽ സഫ്രാൻ പാർ ക്കിൽ വെച്ച് നടത്തുന്നു.

വിവിധ എമിറേറ്റു കളിൽ നിന്നുള്ള ഫുഡ് കലവറ യുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾ ക്കുമായി പാചക മത്സരവും കുട്ടി കൾക്കായി വിവിധ കലാ കായിക മത്സര ങ്ങളും നടക്കും. അബുദാബി യിൽ സാമൂഹ്യ സാംസ്കാരിക രംഗത്തു മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തി കളെ ചട ങ്ങിൽ വെച്ച് ആദരിക്കും.

സ്വന്ത മായി ഭക്ഷണം പാകം ചെയ്യുക, വിത്യസ്ഥത കണ്ടെത്തുക, മറ്റുള്ള വർക്ക് പകർന്നു കൊടുക്കുക എന്ന താണ് ‘ഫുഡ് കലവറ’ കൂട്ടായ്മ യുടെ ലക്‌ഷ്യം. തനതു ഭക്ഷ്യ വിഭവ ങ്ങളും പല ഹാര ങ്ങളും അവ തരി പ്പിക്കുന്ന തോടൊപ്പം പുതിയ റെസിപ്പി കളും ഫുഡ് കലവറ യിലൂടെ ലഭ്യ മാണ്‍. സോഷ്യൽ മീഡിയ യിൽ സജീവ മായ ഈ കൂട്ടായ്മ യില്‍ നൂറിലധികം അംഗ ങ്ങളുണ്ട്.

വിവരങ്ങൾക്ക് : 050 79 16 313 (ഗഫൂർ കൊടക്കാട്ട്), 050 59 12 169 (സെയ്തു. കെ. വി.)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭരതനാട്യം അരങ്ങേറ്റം ‘നൃത്യ – 2017’ ഐ. എസ് . സി. യിൽ
Next »Next Page » കല യുവ ജനോത്സവം മെയ് നാലു മുതൽ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine