ദുബായ് : പ്രവാസി കൂട്ടായ്മ യായ പൊന്നാനി സിറ്റി വെല്‍ ഫെയര്‍ ഫോറം ‘പൊന്നാനി ഇന്‍ ദുബായ് കുടുംബ സംഗമം’ എന്ന പേരില്‍ ദുബായ് സബീല്‍ പാര്‍ക്കില്‍ സംഘടി പ്പിച്ച പരിപാടി ബീക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ലഹരി ക്കും ലൈംഗിക ചൂഷണത്തിനും എതിരെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പൊന്നാനി നഗര സഭ യില്‍ നടക്കുന്ന പ്രചാരണത്തിന് ഐക്യ ദാര്‍ഢൃം പ്രഖ്യാപിച്ച് ഒ. ഒ. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ പ്രതിജ്ഞ ചൊല്ലി കൊടു ത്തു.
ഡോ. അബ്ദുല്‍ റഹ്മാന്‍ കുട്ടി, ഷാജി ഹനീഫ്, പി. കെ. അബ്ദുല്‍ കരീം, എ. എ. സ്വാലിഹ്, ശിഹാബ് കെ. കെ., സുബൈര്‍. എസ്. കെ എന്നിവര്‍ ആശംസ നേര്‍ന്നു.
പത്തേമാരി എന്ന സിനിമ യുടെ സംവിധായകന്‍ സലീം അഹ്മദ്, നിര്‍മാതാ ക്കളായ അഡ്വ. ടി. കെ. ആഷിക്, ടി. പി. സുധീഷ് എന്നിവര്‍ ചടങ്ങില്‍ അതിഥി കള്‍ ആയിരുന്നു. അംഗ ങ്ങ ളു ടേയും കുട്ടി കളുടേയും വിവിധ കലാ – കായിക പരിപാടി കളും നടന്നു.