അബുദാബി : പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ സ്മരണാര്ത്ഥം അബുദാബി കാസറ ഗോഡ് ജില്ലാ കെ. എം. സി. സി. യുടെ ‘സയ്യാറത്തു റഹ്മ’ പരിപാടി യുടെ ഉത്ഘാടനം (ഓണര്ഷിപ്പ് സര്ട്ടിഫിക്കറ്റ് വിതരണ പരിപാടി) ഏപ്രില് 2 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് വെച്ച് നടക്കും എന്ന് സംഘാടകര് വാര്ത്താ സമ്മേളന ത്തില് അറിയിച്ചു.
ജില്ലാ കെ. എം. സി. സി. യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി കാസറഗോഡ് ജില്ല യിലെ നിര്ദ്ധന രായ മദ്രസ്സാ അദ്ധ്യാപക രുടെ ക്ഷേമ ത്തിനും നിത്യ വരുമാന ത്തിനു മായി തയ്യാറാക്കുന്ന ‘സയ്യാറത്ത് റഹുമ’ യില് ഉള്പ്പെടുത്തി തെരഞ്ഞെടുത്ത പത്ത് മദ്രസ്സാ അദ്ധ്യാപ കര്ക്ക് ഓട്ടോ റിക്ഷകള് വിതരണം ചെയ്യും.
ഇതുമായി ബന്ധപ്പെട്ടു അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് ഏപ്രില് 2 വ്യാഴാഴ്ച രാത്രി എട്ടു മണി ക്ക് നടക്കുന്ന പരിപാടി യിലും പൊതു സമ്മേളന ത്തിലും സംഘടനാ രംഗത്തെ പ്രമുഖര് സംബ ന്ധിക്കും.
തുടര്ന്ന് പ്രമുഖ പണ്ഡിതനും വാഗ്മി യുമായ ഹാഫിസ് ഇ. പി. അബു ബക്കര് അല് ഖാസിമി യുടെ പ്രഭാഷണം നടക്കും.
ജില്ലാ പ്രസിഡന്റ് പി. കെ. അഹമദ് ബല്ലാകടപ്പുറം, ജനറല് സെക്രട്ടറി അബ്ദുല് റഹിമാന് പൊവ്വല്, ട്രഷറര് അഷ്റഫ് കീഴൂര് തുടങ്ങിയവര് സംബന്ധിച്ചു.