ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ : പി. ബാവ ഹാജി വീണ്ടും പ്രസിഡന്റ്

March 7th, 2015

p-bava-haji-43th-committee-of-islamic-center-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 43 -ആമത് വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി പി. ബാവ ഹാജിയെ വീണ്ടും തെരഞ്ഞെടുത്തു.

അഡ്വ. മുഹമ്മദ് കുഞ്ഞിയെ ജനറല്‍ സെക്രട്ടറിയായും ഷുക്കൂര്‍ അലി കല്ലുങ്ങലിനെ ട്രഷററായും തെരഞ്ഞെടുത്തു.

സോഷ്യല്‍ അഫയേഴ്സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ നിരീക്ഷകന്‍ ആയിട്ടെത്തിയിരുന്നു. ചീഫ് ഇലക്ഷന്‍ ഒാഫിസര്‍ റസാഖ് ഒരുമനയൂര്‍ 2015 – 2016 വര്‍ഷത്തെ പുതിയ ഭാര വാഹികളുടെ പാനല്‍ അവതരിപ്പിച്ചു.

ഡോക്ടര്‍. അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍, എം. പി. മമ്മിക്കുട്ടി മുസല്യാര്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, യു. അബ്ദുല്ല ഫാറൂഖി, സലാം ഒാഴൂര്‍, കെ. വി. ഹംസ മുസല്യാര്‍, വി. എം. ഉസ്മാന്‍ ഹാജി, നാസര്‍ നാട്ടിക, സാബിര്‍ മാട്ടൂല്‍, സി. എച്ച്. അഷ്റഫ്, പി. സെയ്തലവി തുടങ്ങിയവ രാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.

ജനറല്‍ ബോഡി യോഗ ത്തില്‍ പ്രസിഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും അഡ്മിനി സ്ട്രേറ്റീവ് സെക്രട്ടറി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷുക്കൂറലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ. എം. സി. സി. സംസ്ഥാന പ്രസിഡന്റ് എം. കെ. മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ മാട്ടൂല്‍, മൊയ്തു എടയൂര്‍, സഅദ് ഫൈസി, എം. പി. എം. റഷീദ്, മൊയ്തു ഹാജി കടന്നപ്പിള്ളി, കെ. കെ. ഹംസ ക്കുട്ടി, സലീം ഹാജി, മുഹമ്മദ് അന്‍സാരി എന്നിവര്‍ ആശംസ നേര്‍ന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം കളിക്കളം ഉദ്ഘാടനം ചെയ്തു

March 7th, 2015

അബുദാബി : മലയാളി സമാജത്തില്‍ നിര്‍മിച്ച കളിക്കള ത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ചേര്‍ന്ന് നിര്‍വഹിച്ചു.

വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കളി കള്‍ക്ക് സൗകര്യപ്പെടും വിധം കളിക്കളം സമാജത്തിന് നിര്‍മിച്ച് നല്‍കിയത് മുസഫയിലെ ലൈഫ് കെയര്‍ ആശുപത്രിയാണ്.

പുതിയ കോര്‍ട്ടില്‍ അരങ്ങേറുന്ന പ്രഥമ മത്സരം ഷെയ്ഖ്‌ സായിദിന്റെ പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളി ബോള്‍ ടൂര്‍ണ മെന്റ് ആയിരിക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സമാജം കളിക്കളം ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമ്മാനിച്ചു

March 7th, 2015

അബുദാബി : മലയാളി സമാജ ത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന അന്തരിച്ച സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ ചിറയിന്‍ കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേള നവും നടന്നു.

മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച പരിപാടി യിൽ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍, വിവിധ സാമൂഹ്യ – സാംസ്കാരിക സംഘടനാ നേതാക്കളും സംബന്ധിച്ചു.

തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം മെന്റല്‍ ഹെല്‍ത്ത് സെന്ററിനു മാണ് അൻസാർ സ്മാരക പുരസ്കാരം സമ്മാനിച്ചത്.

ശാന്തി സ്പെഷ്യല്‍ സ്കൂളിന്റെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലിലിനെ ചടങ്ങില്‍ ആദരിച്ചു.

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. സ്ഥാപക നേതാക്കളിൽ ഒരാളായ മുഗള്‍ ഗഫൂ റിന്റെ സ്മരണാർത്ഥം നല്കുന്ന പുരസ്കാരം, യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിച്ചു.

നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.

തുടർന്ന് അൻസാർ അനുസ്മരണ സമ്മേളനവും നടന്നു. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. പ്രസിഡന്റ് പി. കെ. ജയരാജ്, അധ്യക്ഷത വഹിച്ചു. പുന്നൂസ് ചാക്കോ, കല്യാണ്‍ കൃഷ്ണന്‍, ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമ്മാനിച്ചു

പി. പത്മരാജന്‍ പുരസ്കാര ദാനവും കലാ സന്ധ്യയും

March 6th, 2015

അബുദാബി : കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ നിറ സാന്നിധ്യമായ സോഷ്യല്‍ ഫോറം അബുദാബി യുടെ പന്ത്രണ്ടാമത് വാര്‍ഷിക ആഘോഷ മായ ‘ദൃശ്യം 2015′ മാര്‍ച്ച് 13 വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ വെച്ച് നടക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

social-forum-abudhabi-dhrishyam-press-meet-ePathram

സിനിമാ – ടെലിവിഷന്‍ രംഗത്തെ പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടി കളോടെ ഒരുക്കുന്ന ‘ദൃശ്യം 2015′ എന്ന കലാ സന്ധ്യ യില്‍ വെച്ച് സോഷ്യല്‍ ഫോറം അബുദാബി, വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വ ങ്ങളെ ആദരിക്കുകയും ചെയ്യും.

സാഹിത്യ കാരനും ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. പത്മ രാജന്റെ സ്മരണാര്‍ത്ഥം  ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന പത്മ രാജന്‍ പുരസ്കാര ദാനവും, ബിസിനസ് രംഗ ങ്ങളി ലെ മികവിന് ബിസിനസ് എക്സലന്‍സ് അവാര്‍ഡും മാധ്യമ രംഗത്തെ മികവിന് മാധ്യമ പുരസ്കാരവും ‘ദൃശ്യം 2015′  എന്ന പരിപാടി യില്‍ വെച്ച് സമ്മാനിക്കും.

ചലച്ചിത്ര മേഖല യിലെ മികവിന് പ്രമുഖ നടന്‍ റഹ്മാനെ യാണ് പത്മരാജന്‍ പുരസ്കാര ത്തിനു തെരഞ്ഞെടു ത്തി രിക്കുന്നത്. പി. പത്മ രാജന്റെ പേരില്‍ കേരള ത്തിന് പുറത്ത് ആദ്യ മായി ഏര്‍പ്പെ ടുത്തുന്ന ചലച്ചിത്ര അവാര്‍ഡ്,  പത്മ രാജന്‍ ഫൗണ്ടേഷനു മായി ചേര്‍ന്നാണ് നല്‍കുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.

ബിസിനസ് രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് മികവു തെളിയിച്ച ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി. ഇ. ഒ. അദീബ് അഹമ്മദിന് ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കും.

മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് മലയാള മനോരമ യു. എ. ഇ. തലവന്‍ ജയ്മോന്‍ ജോര്‍ജ്ജിന്  മാധ്യമ പുരസ്കാരവും സമ്മാനിക്കും.

കൂടാതെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നിര്‍ദ്ദനരായ രോഗി കള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും.

ഈ വര്‍ഷ ത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ്‌ താമരശ്ശേരി യെ ചടങ്ങില്‍ ആദരിക്കും.

തുടര്‍ന്ന് രമേശ്‌ പിഷാരടി, ധര്‍മ്മരാജന്‍ എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ കലാ പരിപാടികള്‍ അരങ്ങേറും എന്നും സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

സോഷ്യല്‍ ഫോറം പ്രസിഡന്റ്  ഡോ. മനോജ്‌ പുഷ്കര്‍, വൈസ് പ്രസിഡണ്ടു മാരായ  അബ്ദുള്‍ അസീസ് മൊയ്തീന്‍, സാബു അഗസ്റ്റിന്‍, ചീഫ് പാട്രന്‍ രവി മേനോന്‍, ട്രഷറര്‍ നിയാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ  അനൂപ് നമ്പ്യാര്‍, സുരേഷ് കാന, ടി. വി. സുരേഷ്, അനീഷ് ഭാസി, മുജീബ് അബ്ദുല്‍ സലാം, സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച

March 4th, 2015

അബുദാബി : മലയാളി സമാജത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണക്കായി ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഏര്‍പ്പെടുത്തിയ അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ് മെന്റിന്റെ അന്‍സാര്‍ സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മാര്‍ച്ച് 4 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തില്‍ നടക്കും.

തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തി സ്പെഷ്യല്‍ സ്കൂളിനും കോഴിക്കോട് ചേമഞ്ചേരി ആസ്ഥാന മായി പ്രവര്‍ത്തിക്കുന്ന അഭയം എന്ന സംഘടന ക്കുമാണ് ഈ വര്‍ഷം നല്‍കുന്നത്.

പുരസ്കാര ങ്ങള്‍ ഏറ്റു വാങ്ങാനായി ശാന്തി യുടെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഭയ ത്തിന്റെ കുഞ്ഞു മുഹമ്മദ്‌ മാസ്റ്റര്‍ എന്നിവര്‍ എത്തിച്ചേരും എന്ന് പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നേടി എടുക്കാനായി പ്രയത്നിച്ച പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോക്ടര്‍ ഷംസീര്‍ വയലി ലിനെ ചടങ്ങില്‍ ആദരിക്കും.

ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. രക്ഷാധികാരി യായിരുന്ന മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്കാരം യുവ ഗായകന്‍ പറവൂര്‍ സുധീറിന് സമ്മാനിക്കും. നൂറ്റിപ്പത്ത് മണിക്കൂര്‍ ഗാനാലാപന യജ്ഞം നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ പാട്ടുകാരനാണ് പറവൂര്‍ സുധീര്‍.

മലയാളി സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാം, പത്മശ്രീ എം. എ. യൂസഫലി, എ. സമ്പത്ത് എം. പി., പാലോട് രവി എം. എല്‍. എ., കെ. പി. സി. സി. സെക്രട്ടറി എം. എം. നസീര്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ അതിഥി കളായി സംബന്ധിക്കും.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉപഹാരവു മാണ് നല്‍കി വരുന്നത്. തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ്‌ ഈ പുരസ്കാരം സമ്മാനി ക്കുന്നത്. മുന്‍ വര്‍ഷ ങ്ങളില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ ജില്ല യിലെ എടമുട്ടത്ത്‌ പ്രവര്‍ത്തി ക്കുന്ന അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്ക് എന്നിവര്‍ക്ക് അന്‍സാര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റ് പുരസ്കാരങ്ങള്‍  സമ്മാനി ച്ചിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി. കെ. ജയരാജ്, ജനറല്‍ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, പാട്രന്‍ ടി. എ. നാസ്സര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണവും പുരസ്കാര ദാനവും വ്യാഴാഴ്ച


« Previous Page« Previous « കുടുംബ സംഗമം ശ്രദ്ധേയമായി
Next »Next Page » പി. പത്മരാജന്‍ പുരസ്കാര ദാനവും കലാ സന്ധ്യയും »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine