അബുദാബി : സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്. കെ. എസ്. എസ്. എഫ്.) അബുദാബി സ്റ്റേറ്റ് കമ്മിറ്റി യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുലമായ പരിപാടി കളോടെ തുടക്കമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു.
മത വിദ്യാഭ്യാസ രംഗത്ത് പുതിയ കര്‍മ്മ പദ്ധതി കള്‍ ആവിഷ്കരിച്ചു കൊണ്ടാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന ദശ വാര്‍ഷിക ആഘോഷ ങ്ങള്‍ അബുദാബി കമ്മിറ്റി സംഘടി പ്പിച്ചിരി ക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് പണ്ഡിതനും വാഗ്മീയുമായ അഹ്മദ് കബീർ ബാഖവി യുടെ പ്രഭാഷണം നടന്നു.
ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, മമ്മിക്കുട്ടി മുസ്ല്യാര്‍, സയ്യിദ് ശുഐബ് തങ്ങൾ തുടങ്ങി മത – സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹാരിസ് ബാഖവി സ്വാഗതവും ശാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.