സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി

March 19th, 2015

p-bava-haji-43th-committee-of-islamic-center-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2015 -16 വര്‍ഷത്തെ പുതിയ കമ്മിറ്റി യുടെ സത്യ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ഐ. ഐ. സി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. ബാവ ഹാജി സത്യ വാചകം ചൊല്ലി ക്കൊടുത്തു.

indian-islamic-center-43rd-managing-committee-ePathram

പതിനഞ്ച് പേരടങ്ങുന്ന പുതിയകമ്മിറ്റി പ്രതിജ്ഞ ചൊല്ലി അധികാര മേറ്റു. ട്രഷറര്‍ ഷുക്കൂറലി കല്ലുങ്ങല്‍ അംഗങ്ങളെ പരിചയ പ്പെടുത്തി. കെ. കെ. മൊയ്തീന്‍ കോയ, എം. പി. എം. റഷീദ്, റസാഖ് ഒരുമനയൂര്‍, മൊയ്തുഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, മൊയ്തു എടയൂര്‍, അബ്ദുള്ള ഫാറൂഖി, അബ്ദുള്‍ റഹ്മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുതിര്‍ന്നഅംഗം സൈതലവി ഹാജി കൊടിഞ്ഞിക്ക് സെന്റര്‍ ഉപഹാരവും രണ്ട് ദിവസം മുന്‍പ് അബുദാബി യില്‍െ വച്ച് നഷ്ടപ്പെട്ട മണി പേഴ്‌സ് ഉടമ യ്ക്ക് തിരിച്ച് നല്‍കി ക്കൊണ്ട് മാതൃക കാട്ടിയ അബ്ദുള്‍ ലത്തീഫ് കാഞ്ഞങ്ങാടിന് അനുമോദനവും നല്‍കി. അഡ്വ: കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുറഹ്മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി

അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

March 18th, 2015

aksharam-samskarika-sandhya-ePathram
ഷാര്‍ജ : പ്രവാസ ഭൂമികയിലെ പ്രമുഖരായ എഴുത്തു കാരുമായി സംവദിക്കാന്‍ യൂത്ത് ഇന്ത്യ ഷാര്‍ജ അവസരം ഒരുക്കുന്നു.

മാര്‍ച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ സംഘടി പ്പിക്കുന്ന ’അക്ഷരം’ സാംസ്കാരിക സന്ധ്യ യില്‍ എഴുത്തു കാരായ സാദിഖ് കാവില്‍ (ഔട്ട്പാസ്), ഹാറൂണ്‍ കക്കാട് (മരുഭൂമിയിലെ കയ്പു മരങ്ങള്‍), വിജു. സി. പരവൂര്‍ (കുടിയിറക്കപ്പെട്ടവന്റെ നിലവിളികള്‍), സാജിദ അബ്ദുല്‍ റഹ്മാന്‍ (സ്വോണ്‍ റിവറിലെ വര്‍ണ്ണ മരാളങ്ങള്‍), സലീം അയ്യനത്ത് (ഡിബോറ) എന്നിവര്‍ തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കു വയ്ക്കും.

എന്‍. എം. രഘു നന്ദനന്‍ രചിച്ച ‘ഋതുപുഷ്പങ്ങള്‍ തേടി’ എന്ന പുസ്തക പ്രകാശനം നടക്കും. സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പാട്ട്, കവിത, നാടകം എന്നിവ അവതരിപ്പിക്കും.

- pma

വായിക്കുക: , , , ,

Comments Off on അക്ഷരം സാംസ്കാരിക സന്ധ്യ ഷാര്‍ജയില്‍

സമാജം നാടകോത്സവം : സമയം മികച്ച നാടകം

March 16th, 2015

krishnanunny-drama-mooka-narthakan-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച നാലാമത് അമേച്വര്‍ നാടക മത്സര ത്തില്‍ ‘സമയം’ മികച്ച നാടക മായി തെരഞ്ഞെടുത്തു. ശക്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘സമയം’ സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാട് മികച്ച സംവിധായ കനുമായി.

ദുബായ് റിമമ്പറന്‍സിന്റെ ‘മൂക നര്‍ത്തകന്‍’ എന്ന നാടക ത്തിലെ ഭീമന്‍ എന്ന കഥാ പാത്ര ത്തെ അരങ്ങില്‍ അവിസ്മരണീയ മാക്കിയ കൃഷ്ണനുണ്ണി മികച്ച നടനും മൂക നര്‍ത്ത കനിലെ തന്നെ സീതമ്മ യായി അഭിനയിച്ച ധന്യ സുരേഷ് മികച്ച നടി യുമായി തെരഞ്ഞെടുക്കപ്പെട്ടു.

മൂക നര്‍ത്തകന്‍, ഇരകള്‍ എന്നീ നാടക ങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ സമയ ത്തില്‍ അഛന്റെ വേഷ ത്തില്‍ എത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും ഇരകളിൽ ജൂലി എന്ന കഥാപാത്ര മായി അരങ്ങില്‍ എത്തിയ അപര്‍ണ സന്തോഷ് രണ്ടാമത്തെ നടി യുമായി.

‘രക്തബന്ധം’ എന്ന നാടക ത്തിലെ പ്രകടന ത്തിന് മാസ്റ്റര്‍ ഒാസ്റ്റിന്‍ ജോബിസ് മികച്ച ബാല താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫറുടെ മാനസിക സമ്മര്‍ദ്ദ ങ്ങള്‍ ആസ്പദമാക്കി ഇരകള്‍ എന്ന നാടക ത്തിനു രചന നിര്‍വ്വഹിച്ച കെ. വി. ബഷീര്‍, മൂക നര്‍ത്തകന്‍ സംവിധാനം ചെയ്ത ശശിധരന്‍ നടുവില്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്കാരം നേടി.

കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി അംഗവും കേരള സര്‍ക്കാരിന്റെ രാജ്യാന്തര പ്രവാസി നാടക മല്‍സര ങ്ങളുടെ ജൂറി അംഗവു മായിരുന്ന മീനമ്പലം സന്തോഷ്‌ വിധി കര്‍ത്താവ് ആയിരുന്നു.

വിജയി കള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസു കളും സമാപന സമ്മേളന ത്തില്‍ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി മാരായ വിജയ രാഘവന്‍, സന്തോഷ് എന്നിവരും സമാജം കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകോത്സവം : സമയം മികച്ച നാടകം

ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

March 16th, 2015

imcc-dhwani-ishal-raav-brochure-release-ePathram
അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. എം. സി. സി.) വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 വ്യാഴാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. ആഘോഷ പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ് എന്‍. എം. അബ്ദുള്ളയ്ക്ക് കൈമാറി ക്കൊണ്ട് കുഞ്ഞാവുട്ടി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന പൊതു സമ്മേളന ത്തില്‍ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ആദരിക്കും. ഐ. എന്‍. എല്‍. ദേശീയ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഐ. എം. സി. സി. കലാ വിഭാഗം ‘ധ്വനി’ യുടെ നേതൃത്വത്തില്‍ ’ധ്വനി ഇശല്‍ നിലാവ്’ സംഗീത നിശയും അരങ്ങേറും.

ഐ. എന്‍. എല്‍. സംസ്ഥാന കമ്മറ്റി ഈ മാസം 25 ന്‌ നടത്താന്‍ തീരുമാനിച്ച എയര്‍ പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കണം എന്നും ഐ. എം. സി. സി. ആഹ്വാനം ചെയ്തു.

കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍. എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഖാന്‍ പാറയില്‍, ഗഫൂര്‍ ഹാജി, താഹിര്‍ പൊറപ്പാട്, സമീര്‍ ശ്രീകണ്ടപുരം, സാലിഹ്‌, റിയാസ്‌ കൊടുവള്ളി, മുജീബ്‌ താമരശ്ശേരി, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. ഫാറൂഖ്‌ സ്വാഗതവും അഷ്‌റഫ്‌ വലിയ വളപ്പില്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

Comments Off on ഐ. എം. സി. സി. വാര്‍ഷിക ആഘോഷം ഏപ്രില്‍ 23 ന്‌

പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു

March 15th, 2015

actor-rahman-receive-padmarajan-award-ePathram
അബുദാബി : പ്രമുഖ ചലച്ചിത്രകാരന്‍ പി. പത്മ രാജന്‍റെ ഓര്‍മ്മ ക്കായി സാംസ്കാരിക കൂട്ടായ്മയായ അബുദാബി സോഷ്യൽ ഫോറം പ്രഖ്യാപിച്ച പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു.

അബുദാബി നാഷണൽ തീയറ്ററിൽ​ സംഘടി പ്പിച്ച സോഷ്യൽ ഫോറം വാർഷിക ആഘോഷ പരിപാടി ദൃശ്യം 2015, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളന ത്തോടെ ആരംഭിച്ചു.

ചടങ്ങില്‍ സോഷ്യൽ ഫോറം പ്രസിഡന്റ് ഡോക്ടര്‍ മനോജ്‌ പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പത്മരാജൻ ഫൗണ്ടേഷനു മായി ചേർന്ന് അബുദാബി സോഷ്യൽ ഫോറം ഏര്‍പ്പെടു ത്തിയ പ്രഥമ പത്മ രാജൻ അവാർഡ് ​പ്രമുഖ നടന്‍ റഹ്മാന് സമ്മാനിച്ചു.

സാഹിത്യ കാരനും സംവിധായകനു മായ പി. പത്മരാജന്റെ പേരിൽ കേരള ത്തിന് പുറത്ത് ആദ്യ മായിട്ടാണ് ഒരു പുരസ്കാരം പ്രഖ്യാപി ക്കുന്നത്.​

സോഷ്യൽ ഫോറ ത്തിന്റെ ഈ വർഷത്തെ ബിസിനസ് എക്സ ലൻസി അവാർഡ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ സി. ഇ. ഒ. അദീബ് അഹമ്മ​ദിനു സമ്മാനിച്ചു.

മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്ത കന്‍ ജയ്മോന്‍ ജോര്‍ജ്ജിന് മാധ്യമ പുരസ്കാരവും സമ്മാനിച്ചു.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ അഷ്‌റഫ്‌ താമര ശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. നിർദ്ധനരായ ക്യാൻസർ രോഗി കൾക്കുള്ള ധന സഹായ വിതരണവും നടന്നു.

അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് സിനിമാ – ടെലിവിഷന്‍ കലാ കാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു


« Previous Page« Previous « കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ സമാജം നാടകോത്സവം ശ്രദ്ധേയമായി
Next »Next Page » തോക്ക് ചൂണ്ടി മോഷണ ശ്രമം : സ്ത്രീ പിടിയില്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine