കല യുവജനോത്സവം ഏപ്രില്‍ 24 മുതല്‍

April 13th, 2014

kala-abudhabi-logo-epathram അബുദാബി : യു.എ.ഇ. തലത്തില്‍ സംഘടി പ്പിക്കുന്ന കല യുവജനോത്സവം 2014 ഏപ്രില്‍ 24, 25, 26 തീയതി കളില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും

ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാന്‍സ്, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി പന്ത്രണ്ടോളം വിഭാഗ ങ്ങളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക.

യുവജനോത്സവ ത്തിനു വിധികര്‍ത്താ ക്കളായി എത്തുന്നത് കലാമണ്ഡലം അംബികയും കലാമണ്ഡലം രാജലക്ഷ്മി യും ആയിരിക്കും.

യുവജനോത്സവ മത്സര ങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം ​ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നിവിട ങ്ങളില്‍ ലഭിക്കും.

മത്സര പരിപാടി കളെക്കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങള്‍ക്കായി കലാ വിഭാഗം സെക്രട്ടറി ബഷീര്‍. കെ. വി 050 27 37 406, വനിതാ വിഭാഗം ​കണ്‍വീനര്‍ സാജിദാ മെഹബൂബ് 055 32 51 346 എന്നിവരുമായി ബന്ധപ്പെടുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍

April 10th, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ മാനേജിംഗ് കമ്മറ്റി യോഗം സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു. ഈ യോഗ ത്തില്‍ വെച്ച് സെന്റര്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡോക്ടര്‍.അബ്ദുറഹ്മാര്‍ മൗലവി ഒളവട്ടൂര്‍, കെ. കെ. ഹംസക്കുട്ടി (വൈസ് പ്രസിഡണ്ടുമാര്‍), സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ (അഡ്മിന്‍ സെക്രട്ടറി), വി. എം. ഉസ്മാന്‍ ഹാജി (മതകാര്യ സെക്രട്ടറി), പി. കെ. അഹമ്മദ് (സാംസ്‌കാരിക വിഭാഗം സെക്രട്ടറി), ഹാഫിസ് മുഹമ്മദ് (റിലീഫ് സെക്രട്ടറി), ടി. കെ. അബ്ദുള്‍ സലാം, (വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി), സാബിര്‍ മാട്ടൂല്‍ (പബ്ളിക് റിലേഷന്‍സ് സെക്രട്ടറി) എന്നിവരെ ചുമതല പ്പെടുത്തി.

പ്രസിഡന്റ് പി. ബാവഹാജി സത്യവാചകം ചൊല്ലി ക്കൊടുത്തു. ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ സ്വാഗതവും,ട്രഷറര്‍ ശുക്കൂറലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് അനുസ്മരണം : പി. എ. സാദിഖലി പങ്കെടുക്കും

April 10th, 2014

ദുബായ് : മുസ്ലിം നവോത്ഥാന നായകനും മുന്‍ നിയമസഭാ സ്പീക്കറും മുസ്ലിം ലീഗ് നേതാവു മായിരുന്ന സീതി സാഹിബിന്റെ അനുസ്മരണ സമ്മേളനം ഏപ്രില്‍ 17 വ്യാഴാഴ്ച വൈകുന്നേരം അല്‍ ബറാഹ കെ. എം. സി. സി. യില്‍ നടക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി. എം.സാദിഖലി അടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദവേദി പുതിയ കമ്മിറ്റി

April 8th, 2014

അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി യുടെ പുതിയ ഭാരവാഹി കളായി പ്രസിഡന്റ് വി. ടി. വി. ദാമോദരന്‍, ജനറൽ സെക്രട്ടറി കെ. കെ. അനില്‍ കുമാര്‍, ട്രഷറര്‍ പി. എം. പ്രദീപ് കുമാര്‍, വൈസ് പ്രസിഡന്റു മാരായി പി. കെ. ഗോപാല കൃഷ്ണന്‍, എം. അബ്ബാസ് എന്നിവരും ജോയന്റ് സെക്രട്ടറി മാരായി ഷിജു കാപ്പാടന്‍, മഹബൂബ് അലി, കലാ കായിക വിഭാഗം സെക്രട്ടറി യായി മുത്തലിബ് എന്നിവരെ തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതി അംഗ ങ്ങളായി വി. കെ. ഷാഫി, ബി. ജ്യോതി ലാല്‍, എം. സുരേഷ് ബാബു, അബ്ദുള്‍ ഗഫൂര്‍, ജനാര്‍ദന ദാസ് കുഞ്ഞി മംഗലം, സുകുമാരന്‍ പോത്തേര കാരിയാട്ട്, രാജേഷ് കുമാര്‍ കെ. ടി, ദിനേഷ് ബാബു യു, അബ്ദുള്ള അക്കലത്ത്, രാജേഷ്‌സി. കെ. എന്നിവ രുമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കി ബാച്ച് സ്നേഹ സംഗമം

April 7th, 2014

batch-chavakkad-logo
അബുദാബി : ചാവക്കാട് നിവാസികളുടെ അബുദാബി യിലെ പ്രവാസി കൂട്ടായ്മ യായ ‘ ബാച്ച് ചാവക്കാട് ‘ സംഘടിപ്പിച്ച ‘സ്നേഹ സംഗമം’ അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കെ. എഫ്. സി. ക്കു സമീപമുള്ള പാര്‍ക്കില്‍ വെച്ച് നടന്നു.

സാഹിത്യകാരനായ പുതൂര്‍ ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തുടക്കം കുറിച്ച സ്നേഹ സംഗമ ത്തില്‍ അംഗ ങ്ങള്‍ക്കും കുട്ടികള്‍ക്കു മായി വിവിധ കായിക വിനോദ – വിജ്ഞാന പരിപാടി കളും മല്‍സര ങ്ങളും സംഘടിപ്പിച്ചു.

വിവിധ റേഡിയോ നിലയങ്ങളിലെ സംഗീത മല്‍സര ങ്ങളില്‍ പങ്കെടുത്ത് വിജയി ആയിട്ടുള്ള ഗായിക റംസീന്‍ ഡാനിഫ്‌ പുറത്തിറക്കുന്ന സംഗീത ആല്‍ബ ത്തിന്റെ യു. എ. ഇ. യിലെ പ്രകാശന കര്‍മ്മവും സംഗമ ത്തില്‍ നടന്നു.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ചാവക്കാട് നിവാസികളായ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം പേര്‍ അഞ്ചാം വാര്‍ഷിക കുടുംബ സംഗമ ത്തില്‍ പങ്കെടുത്തു.

എം. കെ. ഷറഫുദ്ധീന്‍, ബഷീര്‍ കുറുപ്പത്ത്, ബാബു രാജ്, സുനില്‍ നമ്പീരകത്ത്, സാദിഖ്അലി, സി. എം. കരീം, താഹിര്‍ താമരയൂര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു
Next »Next Page » പയ്യന്നൂര്‍ സൗഹൃദവേദി പുതിയ കമ്മിറ്റി »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine