‘പ്രിയപ്പെട്ട നബി’ കാമ്പയിന്‍ സംഘടിപ്പിച്ചു

January 28th, 2014

അബുദാബി : എമിരേറ്റ്സ് ഇന്ത്യാ ഫ്രെട്ടെര്‍ണിറ്റി ഫോറം നബിദിന പരിപാടി യുടെ ഭാഗ മായി സംഘടിപ്പിച്ച ‘പ്രിയപ്പെട്ട നബി’ എന്ന കാമ്പയി നില്‍ താജുദ്ധീന്‍, അഷ്‌റഫ്‌ മൌലവി എന്നിവര്‍ പ്രഭാഷണം നടത്തി. ടി. എം. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വാഹിദ് സ്വാഗതവും മുജീബ് റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍

January 24th, 2014

india-flag-ePathram
ദുബായ് : ഇന്ത്യയുടെ 65 –മത് റിപ്പബ്ലിക് ദിന ആഘോഷ ത്തിന്‍റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ വിപുല മായ പരിപാടി കള്‍ നടക്കും.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുട്ടി കള്‍ക്കായി ദേശ ഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. ടിജു റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

“ഇന്ത്യ , ലോക ജനാധിപത്യ ത്തിനു മാതൃക” എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പി. പി. ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമാര്‍, ബഷീര്‍ ഹുദവി, ഇബ്രാഹിം എളേറ്റില്‍, ഷാബു കിളിത്തട്ടില്‍, ഇസ്മായില്‍ ഏറാമല, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പന്നിത്തടം ഓവർസീസ് അസോസിയേഷൻ സോണൽ മീറ്റ്

January 15th, 2014

അബുദാബി : തൃശൂര്‍ ജില്ല​ ​യിലെ കുന്നംകുളം പന്നിത്തടം സ്വദേശി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ​ ​​’പന്നിത്തടം ഓവർസീസ് അസോസിയേഷൻ (പി. ഒ. എ)’ അബുദാബി സോണൽ മീറ്റ്, ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ​ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും.

മെംബര്‍ ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം സോണല്‍ മീറ്റില്‍ വെച്ചു നടക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവര ങ്ങൾക്ക് വിളിക്കുക : 050 – 566 73 56 (റഫീഖ് ഹൈദ്രോസ്), 055 -735 07 86 (ഇബ്രാഹിം)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

January 13th, 2014

samadani-iuml-leader-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. ചടങ്ങില്‍ പ്രമുഖ വാഗ്മിയും എം. എല്‍. എ. യുമായ എം. പി. അബ്ദുള്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡല ങ്ങളിളില്‍ നിന്നായി തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ഞൂറോളം അബല കള്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതി യാണ് അമ്മയ്‌ക്കൊരുമ്മ.

പരിപാടി യുടെ ഭാഗ മായി ജില്ല യിലെ നാല് മേഖല കളില്‍വെച്ച് അവബോധന സദസ്സു കള്‍ സംഘടിപ്പിക്കും എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തനത് നാടക വേദി സാമൂഹിക ബോധം ഉണര്‍ത്തി : ഡോ. എ. കെ. നമ്പ്യാര്‍

January 10th, 2014

അബുദാബി : നാടന്‍ കലാ രൂപങ്ങളും സംഘ ങ്ങളും നാടക വുമായി സമന്വയി പ്പിക്ക പ്പെടുമ്പോള്‍ സാമ്രാജ്യ ത്വത്തെ അതി ജീവിക്കാന്‍ സാധിക്കുന്നു വെങ്കില്‍ നാടക വേദി കള്‍ കൂടുതല്‍ ജീവസുറ്റ താവും എന്ന് പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. എ. കെ. നമ്പ്യാര്‍ പറഞ്ഞു. അബുദാബി കേരളാ സോഷ്യല്‍ സംഘടിപ്പിച്ച ഫോക്‌ലോറും മലയാള നാടക വേദിയും എന്ന സെമിനാറില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

സെമിനാറില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്ര ശേഖരന്‍ സ്വാഗതവും ലൈബ്രേറിയന്‍ ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എക്‌സ്‌പോ 2020 : സംഘാടക സമിതി രൂപീകരിച്ചു
Next »Next Page » അബുദാബി യിൽ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine