അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവ്, നവംബര്‍ 15 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.
പരിപാടി യുടെ വിജയ ത്തി നായി 101 അംഗ സ്വാഗത സംഘം രൂപീ കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായും യൂണിറ്റ്തല മത്സര ങ്ങള്‍ പൂര്‍ത്തി യായി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
യൂണിറ്റ് തല ത്തില്‍ മത്സരിച്ചു വിജയി ക്കുന്ന കലാ പ്രതിഭകള്‍ സെക്ടര്‍ തല മത്സര ങ്ങളിലും കഴിവ് തെളിയിച്ചാണ് സോണ്‍ തല മത്സര ങ്ങള്‍ക്ക് യോഗ്യത നേടുന്നത്.
300-ഓളം കലാ പ്രതിഭകളാണ് 40-ല്‍പ്പരം ഇന ങ്ങളിലായി സോണ്‍ തല ത്തില്‍ മാറ്റുരയ്ക്കുന്നത്.
ഇ. പി. മജീദ്ഹാജി ചെയര്‍മാനും ഉസ്മാന്‍ സഖാഫി വര്‍ക്കിംഗ് ചെയര്‍മാനും ഹമീദ് പരപ്പ കണ്‍വീനറും യാസര്‍ വേങ്ങര വര്‍ക്കിംഗ് കണ്‍വീനറും ഫഹദ് ഓമച്ചപ്പുഴ ട്രഷററും ഹമീദ് സഖാഫി പുല്ലാര ജനറല്‍ കോ-ഓര്‍ഡിനേറ്റ റുമായ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു എന്നും സംഘാടകര്‍ അറിയിച്ചു.