കഥാ – കവിതാ രചന മല്‍സരങ്ങള്‍

May 29th, 2013

ദുബായ് : സ്വരുമ കല സാംസ്കാരിക വേദിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചെറുകഥ രചന, കവിത രചന മത്സര ങ്ങള്‍സംഘടി പ്പിക്കുന്നു.

വിഷയം കഥ (വര്‍ത്തമാന കാലം) കവിത (ബന്ധം) സൃഷ്ടികള്‍ ജൂണ്‍ പത്തിന് മുമ്പായി താഴെ പറയുന്ന വിലാസ ത്തിൽ അയക്കുക. swarumadubai at gmail dot com

വിശദ വിവരങ്ങള്‍ക്ക് : 050 25 42 162.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്ററില്‍ ഉദ്ബോധന സദസ്സ്

May 29th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ മെയ്‌ 31 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ‘ഉദ്ബോധന സദസ്സ്’ സംഘടി പ്പിക്കുന്നു.

പ്രമുഖ പ്രാസംഗികന്‍ റാഷിദ്‌ ഗസ്സാലി, ഇന്ന് സമൂഹത്തില്‍ നില നില്‍ക്കുന്ന ധൂര്‍ത്ത്‌, ആര്‍ഭാടങ്ങള്‍, സാംസ്കാരിക അധപതനം എന്നിവ വിഷയമാക്കി പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിറമേല്‍ കുടുംബ യോഗം : പുതിയ ഭാരവാഹികള്‍

May 24th, 2013

chiramel-family-meet-with-imf-elvis-ima-anil-saba-joseph-ePathram
ദുബായ് : ചിറമേല്‍ കുടുംബ യോഗം യു. എ. ഇ . ചാപ്റ്ററിന്റെ ഏഴാമത് വാര്‍ഷിക സമ്മേളം ദുബായ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ഉത്ഘാടനം ചെയ്തു.

കുടുംബ യോഗം  പ്രസിഡന്റ് അില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. സാബാ ജോസഫ് മുഖ്യസന്ദേശം ന ല്‍കി.

പുതിയ ഭാര വാഹികളായി റോയി തോമസ് (പ്രസിഡന്റ്), ഷാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബോബി കരിമ്പില്‍ (സെക്രട്ടറി), സാജന്‍ പുത്തന്‍പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), ഏബ്രഹാം നൈനാന്‍ (ട്രഷറര്‍)), ഷേര്‍ളി ബിനു (ലേഡീസ് വിംഗ്), ബ്ളസന്‍ ജോസഫ് (ടീന്‍സ് വിംഗ്), അശോക് രാജന്‍, റെജി ഫിലിപ്പ്, അില്‍ സി. ഇടിക്കുള, മൈക്കിള്‍ വര്‍ഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി ടി വി ദാമോദരന് പ്രഥമ ഗാന്ധിഗ്രാം അവാര്‍ഡ് സമ്മാനിച്ചു

May 22nd, 2013

gandhigram-award-for-vtv-damodharan-ePathram
അബുദാബി : അബുദാബി ഗാന്ധി സാഹിത്യ വേദി പ്രസിഡന്റും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന് പ്രഥമ “ഗാന്ധിഗ്രാം അവാര്‍ഡ്” സമ്മാനിച്ചു. സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ  മേഖല കളില്‍ വി ടി വി ദാമോദരന്‍ തുടര്‍ന്നു വരുന്ന പ്രശംസനീയ മായ പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

മുന്‍മന്ത്രി വി സി കബീറിന്റെ അധ്യക്ഷത യില്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. എം പി വീരേന്ദ്ര കുമാര്‍, മുന്‍ എം പി സി ഹരിദാസ്, അഡ്വ. സുജാത വര്‍മ്മ, ഗാന്ധിഗ്രാം ഷാജി എന്നിവര്‍ പങ്കെടുത്തു.

അബുദാബി ഗാന്ധി സ്റ്റഡി സെന്ററും സാഹിത്യ വേദിയും വി ടി വി യുടെ നേതൃത്വ ത്തിലാണ് രൂപീകൃത മായത്. കലാ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖല കളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വെച്ച വി ടി വിക്ക് കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ്, അക്ഷയ ദേശീയ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, പ്രവാസി സംസ്കൃതി അവാര്‍ഡ്, ഖത്തര്‍ സൗഹൃദ അവാര്‍ഡ്, ഐ എസ് സ്സി അവാര്‍ഡ്, പയ്യന്നൂര്‍ റോട്ടറി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്കാര ങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം അഭിനയിച്ച വി ടി വി ദാമോദരന്‍ അബുദാബി യില്‍ ചിത്രീകരിച്ച നിരവധി ടെലി സിനിമകളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദോഹയില്‍ ‘മൈലാഞ്ചി രാവ്’വെള്ളിയാഴ്ച

May 21st, 2013

qatar-mak-music-night-mylanchi-raav-ePathram
ദോഹ : ഖത്തറിലെ കോഴിക്കോട് ജില്ല ക്കാരുടെ കൂട്ടായ്മയായ മാക് ഖത്തർ (മുസ്ലിം അസോസിയേഷൻ കോഴിക്കോട്) ജില്ലയുടെ വിവിധ ഭാഗ ങ്ങളിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തന ങ്ങളുടെ ധന ശേഖരണാർത്ഥം മിഡ്മാക് റൌണ്ട് എബൌട്ടിനു അടുത്തുള്ള പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന”മൈലാഞ്ചി രാവ് ” എന്ന സംഗീത പരിപാടി മെയ് 24 ന് വെള്ളിയാഴ്ച വൈകീട്ട് 6:30 ന് അരങ്ങേറുന്നു.

മാപ്പിളപ്പാട്ട് ഗായക നിരയിലെ പ്രശസ്തരായ എം. എ. ഗഫൂർ, ആദിൽ അത്തു, സജില സലിം എന്നിവര്‍ നേതൃത്വം നല്‍കുന്ന മൈലാഞ്ചി രാവില്‍ ഏഷ്യാ നെറ്റ്‌ മൈലാഞ്ചി വിജയി അക്ബർ, മീഡിയ വണ്‍ പതിനാലാം രാവിലെ ബാദുഷ എന്നിവർക്കൊപ്പം ഖത്തറിലെ പ്രശസ്ത ഗായകരായ റിയാസ് കരിയാട്, സിമ്മിയ ഹംദാൻ എന്നിവരും ഗാനങ്ങൾ ആലപിക്കുന്നു.

ജില്ലയുടെ വിവിധ ഭാഗ ങ്ങളിലെ അർഹത പ്പെട്ടവരെ കണ്ടെത്തി ഭവന നിർമ്മാണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം, ഭക്ഷണ വിതരണം തുടങ്ങിയ കാരുണ്യ പ്രവർത്തന ങ്ങളാണ് മാക് ഖത്തർ ആറ് വർഷമായി നടത്തി വരുന്നത്.

മൈലാഞ്ചി രാവില്‍ ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച പഴയതും പുതിയതുമായ ഗാനങ്ങൾ ഉള്‍ക്കൊള്ളിക്കും എന്നും സംഘാടകര്‍ അറിയിച്ചു. പൂർണ്ണമായും കാരുണ്യ പ്രവർത്ത നങ്ങൾ ലക്ഷ്യമാക്കി നടത്തുന്ന ഈ പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നു.

ടിക്കറ്റ് നിരക്ക് – ഖത്തർ റിയാൽ 500 (ഡയമണ്ട് ), 250(ഗോൾഡ്‌ ), 150 (ഫാമിലി 4 പേർക്ക് ), 75 (ഫാമിലി 3 പേർക്ക് ), 50, 30.

കൂടുതൽ വിവര ങ്ങൾക്ക് : 33 440 025 – 55 380 568 – 55 004 889

തയ്യാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തര്‍ ചേറ്റുവ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു
Next »Next Page » ദുബായില്‍ ‘അമ്മയ്‌ക്കൊരുമ്മ’ മെയ് 24 ന് »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine