പയ്യന്നൂര്‍ സൌഹൃദ വേദി ‘സൌഹൃദ സന്ധ്യ’

January 18th, 2013

psv-sauhrudha-sandhya-ePathram
അബുദാബി : വടക്കെ മലബാറിന്റെ തനതു കലാ രൂപങ്ങളെ പ്രവാസ ലോകത്തു പരിചയ പ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച സംഘടന യായ പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററി ന്റെ പത്താം വാര്‍ഷികം വിപുല മായ പരിപാടി കളോടെ കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു.

‘സൌഹൃദ സന്ധ്യ’ എന്ന പേരില്‍ ഒരുക്കിയ വാര്‍ഷിക ആഘോഷ ത്തില്‍ സംഘടന യുടെ മുന്‍ വര്‍ഷ ങ്ങളിലെ പ്രസിഡണ്ടുമാരും മുഖ്യാതിഥികളും ചേര്‍ന്ന് ഉത്ഘാടനം ചെയ്തു.അബുദാബി യിലെ വാണിജ്യ രംഗത്തെയും കലാ സാംസ്കാരിക രംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു.

തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വ ത്തില്‍ ഗാനമേളയും മറ്റു കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കലോത്സവം 23 മുതല്‍

January 17th, 2013

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ജനുവരി 23 മുതല്‍ 26 വരെ യു എ ഇ തല കലോത്സവം സംഘടിപ്പിക്കുന്നു.

പ്രായത്തിന്റെ അടിസ്ഥാന ത്തില്‍ ആറ് ഗ്രൂപ്പുകളായി തരം തിരിച്ചു നടക്കുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, മലയാള ചലച്ചിത്ര ഗാനം, ആംഗ്യപ്പാട്ട്, നാടന്‍ പാട്ട്, ഉപകരണ സംഗീതം, ചിത്ര രചന, ഏകാം ഗാഭിനയം എന്നീ വിഭാഗ ങ്ങളിലേ യ്ക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്.

കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 02 631 44 55 / 02 631 44 56 / 050 711 63 48 / 050 62 10 736 എന്നീ നമ്പറുകളിലോ ksckalotsav at gmail dot com എന്ന ഇ മെയിലിലോ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സംഗീത ശില്പ ശാല ജനുവരി 18ന്

January 16th, 2013

അബുദാബി :പയ്യന്നൂര്‍ സൌഹൃദ വേദി യുടെയും കേരള സോഷ്യല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ സംഗീത ശില്പ ശാല സംഘടിപ്പിക്കുന്നു.

ജനുവരി18 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ശില്പശാലക്ക് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 050 570 21 40 എന്ന നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ ആശ്രയം ഫെസ്റ്റ് 2013

January 15th, 2013

ദുബായ് : മൂവാറ്റുപുഴ – കോതമംഗലം നിവാസി കളുടെ പ്രവാസി കൂട്ടായ്മ ആശ്രയം യു. എ. ഇ. സംഘടിപ്പിക്കുന്ന ‘ആശ്രയം ഫെസ്റ്റ് 2013’ ജനവരി 18 വെള്ളിയാഴ്ച 2 മണി മുതല്‍ രാത്രി 9.30 വരെ ദുബായ് അല്‍ ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കും.

കോതമംഗലം എം. എല്‍. എ. ടി. യു. കുരുവിള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റും അമൃത ടി. വി. ഗള്‍ഫ് ബ്യൂറോ ചീഫുമായ എന്‍. വിജയ മോഹന്‍, അഡ്വ. ഷംസുദ്ധീന്‍ കരുനാഗപ്പിള്ളി, ഷിബു തെക്കു പുറം, ഒമര്‍ അലി എന്നിവര്‍ പങ്കെടുക്കും.

ആശ്രയം ഫെസ്റ്റി നോട് അനുബന്ധിച്ച് ഗാനമേള, റാഫിള്‍ ഡ്രോ, മിമിക്‌സ് പരേഡ്, സൗജന്യ വൈദ്യ പരിശോധന, സാധു പെണ്‍കുട്ടികളും വിവാഹ സഹായധന വിതരണം എന്നിവ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുവര്‍ഷ ദിനത്തില്‍ യു.എ.ഇ. യില്‍ പൊതു അവധി
Next »Next Page » കടുത്ത പ്രതിഷേധവുമായി ‘സ്ത്രീ സുരക്ഷാ സംഗമം’ »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine