ദോഹയിൽ സ്മരണ 2013 ജൂണ്‍ 7 ന്

June 5th, 2013

smarana-live-orchestra-collage-alumni-ePathram
ദോഹ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘സ്മരണ 2013’ ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ദോഹ യിലുള്ള അൽ ഗസാൽ ക്ലബ് ഓഡിറ്റോറിയ ത്തിൽ അരങ്ങേറും.

പ്രശസ്ത പിന്നണി ഗായകരായ ദേവാനന്ദ്, രമേശ്‌ ബാബു, ജ്യോത്സ്ന എന്നിവർ ഗാനങ്ങൾ ആലപിക്കുന്ന ‘സ്മരണ 2013’യിൽ പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം നൃത്ത ച്ചുവടു കളുമായി എത്തുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്ക് – 1000 (വി. വി. ഐ. പി), 500 (വി. ഐ. പി.),200 (ഫാമിലി),100 (ഒരാൾക്ക്‌), 50 (ഒരാൾക്ക്‌) എന്നിങ്ങനെയാണ്

കൂടുതൽ വിവരങ്ങൾക്ക് ; 30 29 96 27 ( കബീർ), 55 54 78 94 (ലതേഷ്).

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലൈവ് ആയഞ്ചേരി : വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം വ്യാഴാഴ്ച

June 5th, 2013

അബുദാബി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രവർത്തന പരിധി യിൽ മാനവ വിഭവ ശേഷിയുടെ വികസന ത്തിന്‌ മുൻഗണന നല്കി പ്രവര്‍ത്തി ക്കാനായി അബുദാബി കെ. എം. സി. സി. ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെയും മുസ്ലിം ലീഗിന്റെയും നേതൃത്വ ത്തിൽ രൂപീകൃത മായ ലൈവ് ആയഞ്ചേരി യുടെ വിദ്യാഭ്യാസ പദ്ധതി സമര്‍പ്പണം വ്യാഴാഴ്ച ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ രാത്രി 8.30 നു നടക്കും.

ആറു മാസമായി ലൈവ് ആയഞ്ചേരി നാട്ടിൽ നടത്തുന്ന ഇടപെടലു കളെ പരിചയ പ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശന ത്തോടെ പരിപാടി തുടങ്ങും. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും വാഗ്മിയുമായ അഡ്വക്കറ്റ് ബക്കർ അലി പ്രഭാഷണം നടത്തും.

കെ. എം. സി. സി. കേന്ദ്ര കമ്മറ്റി യുടെയും സംസഥാന കമ്മറ്റി യുടെയും ഭാരവാഹികൾ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാണാന്‍ ഒരു സിനിമ : ജൂലായില്‍

June 3rd, 2013

pt-kunju-muhammed-with-kdpa-cinema-logo-ePathram
ദുബായ് : കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വുമണ്‍സ് വിങ്ങിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സിനിമ യുടെ നൂറാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി നൂറ്റാണ്ടി ലെ മലയാളം സിനിമ യുടെ സാന്നിധ്യവും സംഭാവനകളും വിഭാവനം ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ദൃശ്യ-ശ്രാവ്യ സംഗീത ആവിഷ്‌കരണമായ ‘കാണാന്‍ ഒരു സിനിമ’ ജൂലൈ 5 വെള്ളിയാഴ്ച 5 മണിക്ക് ദുബായ്‌ ഖിസൈസ്‌ വെസ്റ്റ്‌ മിനിസ്റ്റര്‍ സ്കൂള്‍ ഹാളില്‍ നടക്കും.

ചലച്ചിത്ര താരങ്ങളായ മുകേഷ്, ശ്വേത മേനോന്‍, ‘ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ’ എന്ന സിനിമ യിലെ നായിക റീനു മാത്യു, സംവിധയകന്‍ ജോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന് മഹത്തായ സംഭാവന കള്‍ നല്‍കിയ മലയാള സിനിമ കളും സിനിമാ ചരിത്രവും കലാ കാരന്മാരും രംഗ – സംഗീത ആവിഷ്‌കരണ ത്തിലൂടെയും ഡോക്യുമെന്ററി കളിലൂടെയും അനാവരണം ചെയ്യപ്പെടും. ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി കമ്മിറ്റി

May 30th, 2013

അബുദാബി : എക്യുമെനിക്കല്‍ സഭ കളുടെ കൂട്ടായ്മ യായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി യൂണിറ്റി ന്റെ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി യാക്കോബായ സഭയിലെ റവ. ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, വൈസ് പ്രസിഡണ്ടുമാരായി റവ. ഡോ. ജോണ്‍ ഫിലിപ്പ്, റവ. ഷാജി തോമസ് (മാര്‍ത്തോമ), റവ. ഫാദര്‍ വി. സി. ജോസ്, റവ. ഫാദര്‍ ജോബി കെ. ജേക്കബ് (ഓര്‍ത്തഡോക്‌സ്), റവ. മാത്യു മാത്യു (സി.എസ്.ഐ.), റവ. ഫാദര്‍ സി. സി. ഏലിയാസ് , റവ. ഫാദര്‍ ജോസഫ് സ്‌കറിയ (ക്‌നാനായ) എന്നിവരും ജനറല്‍ സെക്രട്ടറി യായി ഓര്‍ത്തഡോക്‌സ് സഭയിലെ ജോണ്‍ തോമസ്, ജോയന്റ് സെക്രട്ടറി യായി മാര്‍ത്തോമ സഭയിലെ ബിജു ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വ. മാത്യു എബ്രഹാം, ജോണി ഈപ്പന്‍, സ്റ്റീഫന്‍ മല്ലേല്‍, പി. ഡി. മാത്യു , ബെന്നി കെ. പൗലോസ്, ബിജു ജോണ്‍, ജിബു ഫിലിപ്പ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉമ്മുല്‍ ഖുവൈനില്‍

May 30th, 2013

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി.യും ഗവണ്മെന്റ് മെഡിക്കല്‍ സെന്ററും മെട്റോ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 31 വെള്ളിയാഴ്ച 8 മണി മുതല്‍ ഉമ്മുല്‍ ഖുവൈനിലെ പഴയ ബസാറിലുള്ള മെഡിക്കല്‍ സോണ്‍ കെട്ടിടത്തില്‍ നടക്കും.

അഞ്ഞൂറില്‍ അധികം ആളുകള്‍ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്ന ക്യാമ്പില്‍ ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡയറക്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും മെട്റോ മെഡിക്കല്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 052 95 57 475, 055 84 00 952

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യൂണിവേഴ്സല്‍ ആശുപത്രി കരാറില്‍ ഒപ്പു വെച്ചു
Next »Next Page » കെ. എം. സി. സി. മലപ്പുറം ജില്ലാ കൌണ്‍സില്‍ മീറ്റ്‌ ദുബായില്‍ »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine