ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. ഓണ സദ്യ

October 12th, 2013

അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ്‌ എ. ഡി. എം. എസ്., കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ഓണ സദ്യക്ക് സമൂഹ ത്തിലെ വിവിധ തുറ കളില്‍ ഉള്ളവരും സാംസ്കാരിക രംഗ ത്തെ പ്രമുഖരും വിദേശികളും അടക്കം ആയിരത്തി ഇരുനൂറോളം പേര്‍സംബന്ധിച്ചു.

വിവിധ കലാ പരിപാടികളും അരങ്ങേറി. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍, സെക്രട്ടറി പി. കെ. ജയരാജ്‌, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. സി. സാഹിത്യോത്സവ് 2013 : സ്വാഗത സംഘം രൂപീകരിച്ചു

October 11th, 2013

അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവ്, നവംബര്‍ 15 വെള്ളിയാഴ്ച ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

പരിപാടി യുടെ വിജയ ത്തി നായി 101 അംഗ സ്വാഗത സംഘം രൂപീ കരിച്ച് പ്രവര്‍ത്തനം തുടങ്ങിയതായും യൂണിറ്റ്തല മത്സര ങ്ങള്‍ പൂര്‍ത്തി യായി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

യൂണിറ്റ് തല ത്തില്‍ മത്സരിച്ചു വിജയി ക്കുന്ന കലാ പ്രതിഭകള്‍ സെക്ടര്‍ തല മത്സര ങ്ങളിലും കഴിവ് തെളിയിച്ചാണ് സോണ്‍ തല മത്സര ങ്ങള്‍ക്ക് യോഗ്യത നേടുന്നത്.

300-ഓളം കലാ പ്രതിഭകളാണ് 40-ല്‍പ്പരം ഇന ങ്ങളിലായി സോണ്‍ തല ത്തില്‍ മാറ്റുരയ്ക്കുന്നത്.

ഇ. പി. മജീദ്ഹാജി ചെയര്‍മാനും ഉസ്മാന്‍ സഖാഫി വര്‍ക്കിംഗ് ചെയര്‍മാനും ഹമീദ് പരപ്പ കണ്‍വീനറും യാസര്‍ വേങ്ങര വര്‍ക്കിംഗ് കണ്‍വീനറും ഫഹദ് ഓമച്ചപ്പുഴ ട്രഷററും ഹമീദ് സഖാഫി പുല്ലാര ജനറല്‍ കോ-ഓര്‍ഡിനേറ്റ റുമായ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആഗോള സാമ്പത്തിക പ്രതിസന്ധി : സെമിനാര്‍ അബുദാബി യില്‍

October 11th, 2013

അബുദാബി : പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് ‘ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്?’ എന്ന വിഷയ ത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന സംവാദ ത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി യുടെ ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍ സെമിനാറില്‍ വിഷയം അവതരിപ്പിക്കും. ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കും. എ. കെ. ബീരാന്‍കുട്ടി, ടി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. മണി കണ്ഠന്‍, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട് എന്നിവരും സെമിനാറില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ഇസ്‌ലാമിക് സെന്‍ററില്‍

October 9th, 2013

അബുദാബി : എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസിന്റെ ലോഞ്ചിംഗ് ഒക്ടോബര്‍ 10 വ്യാഴാഴ്ച രാത്രി 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടത്തും.

പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. കെ. കെ. മുരളീധരന്‍, മാനസിക ആരോഗ്യവും പ്രവാസികളും എന്ന വിഷയ ത്തില്‍ സദസ്യ രുമായി സംവദിക്കും.

തുടര്‍ന്ന് ‘വ്യക്തിത്വ രൂപവത്കരണം ഇസ്‌ലാമില്‍’ എന്ന വിഷയ ത്തില്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണപ്പുലരി 2013 ബ്രോഷര്‍ പ്രകാശനം ചെയ്തു

October 7th, 2013

anria-onappulari-brochure-release-ePathram
അബുദാബി : ഓണഘോഷ ത്തോട് അനുബന്ധിച്ച് പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസിയേഷന്‍ നടത്തുന്ന ‘ഓണപ്പുലരി 2013’ എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം മുസ്സഫ യിലെ അബുദാബി മലയാളി സമാജത്തില്‍ വെച്ച് നടന്നു.

നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസഫിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ജിജോ മണവാളന്‍, റിജുമോന്‍ ബേബി, നീന തോമസ്, ജോയ് ജോസഫ്, അജി പദ്മനാഭന്‍, സജി വര്‍ഗീസ്, പിന്റോ തോമസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണപ്പുലരി 2013 ഒക്ടോബര്‍ 25 വെള്ളിയാഴ്ച അജ്മാന്‍ ഗള്‍ഫ് സെന്ററില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍
Next »Next Page » മിസ് ഹബ് കീഴരിയൂര്‍ ​അബുദാബിയില്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine