അബുദാബി : ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ പ്രവാസി യുടെ ആശങ്കയും പ്രതീക്ഷയും ചര്‍ച്ച ചെയ്യാന്‍ ഗള്‍ഫ് സത്യധാര അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു.
‘ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കയും പ്രതീക്ഷയും’ എന്ന വിഷയ ത്തില്‍ സെപറ്റംബര്‍ 6 വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന പരിപാടി യില്‍, മൂല്യത്തകര്‍ച്ച യിലും ഉയര്‍ച്ച യിലും പ്രവാസി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ കരുത്ത്, രൂപയുടെ മൂല്യത്തില്‍ വരാവുന്ന വ്യതിയാനങ്ങള്‍, നാട്ടിലും ഗള്‍ഫിലുമുള്ള നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യും.
ബാങ്ക് ഓഫ് ബറോഡ അബുദാബി ചീഫ് മാനേജര്‍ പരംജിത്ത്‌സിങ് ഭാട്ടിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് പ്രമോദ് മാങ്ങാട്ട്, ഐ. ബി. എം. സി. ഡയറക്ടര്‍ സജിത്കുമാര്‍, ബര്‍ജീല്‍ ജിയോജിത്ത് സെക്യൂരിറ്റി അബുദാബി ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ് പ്രഭു എന്നിവര്‍ ചര്‍ച്ച യില്‍ പങ്കെടുത്ത് സംസാരിക്കും.






അബുദാബി : എഴുത്തുകാരനും ചിന്തകനുമായ എസ്. വി. മുഹമ്മദാലി രചിച്ച ‘സംഘാടകന്റെ ചിരി’ എന്ന പുസ്തകം, ആഗസ്റ്റ് 29 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും. എസ്. കെ. എസ്. എസ്. എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി യാണ് പ്രസാധകര്‍. 

























