കറ്റാനം അസോസിയേഷന്‍ ഓണം ഈദ് ആഘോഷങ്ങള്‍

October 18th, 2013

ഷാര്‍ജ : കറ്റാനം അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്ററിന്റെ ഓണം – ഈദ് ആഘോഷങ്ങള്‍ വിവിധ കലാ പരിപാടി കളോടെ നടത്തി. അഡ്വ. വൈ. എ. റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷിബു മാത്യു സ്വാഗതവും രാധാകൃഷ്ണന്‍, ജിജി മാത്യു എന്നിവര്‍ ആശംസയും ജേക്കബ് ജോര്‍ജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്മാര്‍ട്ട് ലാബ് തുടങ്ങി

October 18th, 2013

അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ആരംഭിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍വെച്ച് നടന്ന സംഗമ ത്തില്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ബാഖവി കടമേരി ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റലിലെ ഡോ. കെ. കെ. മുരളീധരന്‍ ‘മാനസിക ആരോഗ്യവും പ്രവാസികളും’ എന്ന വിഷയ ത്തില്‍ ക്ലാസ്സ് എടുത്തു.

തുടര്‍ന്ന് ‘വ്യക്തിത്വ രൂപവത്കരണം ഇസ്‌ലാമില്‍’ എന്നവിഷയ ത്തില്‍ സിംസാറുള്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി .

ജില്ലാ പ്രസിഡന്‍റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ റിലീഫ് ചെയര്‍മാന്‍ റഫീഖ് ഹാജി, അഷറഫ് പി. വാരം, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ഇരിവേരി സ്വാഗതവും മുഹമ്മദ് അലി ഫൈസി കാലടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിംഫണി 2013 സംഘാടക സമിതി രൂപീകരിച്ചു

October 17th, 2013

അബുദാബി : ഓണം, ബക്രീദ് ആഘോഷ ങ്ങളുടെ ഭാഗമായി യുവ കലാ സാഹിതി അബുദാബി യൂണിറ്റ് നവംബർ 8നു വൈകീട്ട് കേരള സോഷ്യൽ സെന്റ റിൽ നടത്തുന്ന സംഗീത നിശ ‘സിംഫണി 2013’ ന്റെ സംഘാടക സമിതി രൂപീകരിച്ചു. ചെയർമാനായി ബാബു വടകര, പ്രോഗ്രാം ജനറൽ കണ്‍വീനറായി സുനീർ എന്നിവരെ തെരഞ്ഞെടുത്തു.

ആക്ടിംഗ് പ്രസിഡന്റ് രാജൻ ആറ്റിങ്ങലിന്റെ അധ്യക്ഷത യിൽ ചേർന്ന യോഗ ത്തിൽ സെക്രട്ടറി ടി. വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. സുനീർ, സലിം കാഞ്ഞിരവിള, വിനയ ചന്ദ്രൻ, ചന്ദ്രശേഖർ എന്നിവര്‍ സംസാരിച്ചു.വനിതാ വിഭാഗം കണ്‍വീനർ ഷക്കീല സുബൈർ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊച്ചി നൈറ്റ്‌സ് ഓണം ഈദ്‌ ആഘോഷം : ഹൈബി ഈഡന്‍ മുഖ്യാതിഥി

October 16th, 2013

അബുദാബി : എറണാകുളം ജില്ല യിലെ പ്രവാസി കൂട്ടായ്മ യായ ‘കൊച്ചി നൈറ്റ്‌സ് ‘ സംഘടിപ്പിക്കുന്ന ഓണം – ഈദ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച അബുദാബി ഫുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ നടക്കും.

hibi-eden-in-cochinites-onam-eid-2013-ePathram
ഹൈബി ഈഡന്‍ എം. എല്‍. എ. മുഖ്യാതിഥി ആയിരിക്കും. രാവിലെ മണിക്ക് പരിപാടികള്‍ അരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് – 050 699 15 10, 050 611 88 18

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

October 14th, 2013

qatar-media-plus-book-release-ePathram
ദോഹ : ബലി പെരുന്നാളിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവ്, സി. പി. അബ്ദുൽ സലാമിന് ആദ്യ പ്രതി നൽകി ക്കൊണ്ട് നിസാർ ചോമ യിൽ പ്രകാശനം ചെയ്തു.

ഏക മാനവികത യുടെയും ഏക സമത്വ ത്തിന്റെയും സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും സമകാലിക ലോകത്ത് മാനവ സമൂഹ ത്തിന്റെ ആത്മീയവും സാമൂഹിക വുമായ വളർച്ചാ വികാസ ത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ജിദ്ദ ശാത്തി അൽനൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രൊഫസർ എം. അബ്ദുൽ അലി അഭിപ്രായപ്പെട്ടു.

perunnal-nilav-release-ePathram

ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവ രാശിയെ ഒന്നായി കാണുന്ന മഹത്തായ കർമ്മമാണ്‌ ഹജ്ജ്. ബലിപെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്ര സ്മൃതികളും മാനവ ചരിത്ര ത്തിലെ അവിസ്മരണീയ സംഭവ ങ്ങളുടെ ഉദ്ബോധന വുമാണ്. സാമൂഹ്യ സൗഹാർദ്ദവും സഹകരണവും സർവ്വോപരി മാനവ ഐക്യ വുമാണ് ഹജും പെരുന്നാളും അടയാള പ്പെടുത്തുന്നത്.

ശുക്കൂർ കിനാലൂർ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി പി. എൻ. ബാബു രാജൻ, ടി. എം. കബീർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സി. ഇ. ഓ. അമാനുള്ള വടക്കാങ്ങര സ്വാഗതവും പെരുന്നാൾ നിലാവ് ചീഫ് കോഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ നന്ദിയും പറഞ്ഞു .

-കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖത്തറിൽ “ഓണനിലാവ് ”അരങ്ങേറി
Next »Next Page » ഈദാഘോഷങ്ങള്‍ : സുരക്ഷാ മുന്‍ കരുതലുകളുമായി പോലീസ്‌ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine