അബുദാബി : എം. എ. യൂസഫലി അവാര്‍ഡു കള്‍ക്ക് പിറകെ പോകുന്ന ആളാണ് എന്നും ജീവ കാരുണ്യപ്രവര്‍ത്തന ങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്ക്കുന്ന ആളാണ് എന്നുമുള്ള ഒ. ഐ. സി. സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം. ജി. പുഷ്പാകരന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണ് എന്ന് ഒ. ഐ. സി. സി. അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്കര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
ദുബായ് പോലീസിന്റെ സാമൂഹിക സേവനത്തിനുള്ള അവാര്‍ഡ് നേടിയ എം. ജി. പുഷ്പാകരന്‍ ഷാര്‍ജയില്‍ നല്കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.
ലോക മലയാളി കളുടെ അംബാസഡര്‍ ആയി അറിയപ്പെടുകയും പ്രവാസി കളുടെയും കേരളത് തിന്റെ പൊതുവായ വികസനത്തിനും ക്രിയാത്മക മായി ഇടപെടുന്ന യൂസഫലിയെ ക്കുറിച്ച് ഒ. ഐ. സി. സി. ക്ക് ഒരിക്കലും ഇത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതില്‍ ഭിന്നാഭിപ്രായം ഉണ്ടാകില്ല എന്ന് മനോജ് പുഷ്കര്‍ പറഞ്ഞു.
ഉത്തരവാദപ്പെട്ട ഒരു വ്യക്തി യില്‍നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടായതിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.