കെ. എം. സി. സി. കലോത്സവം : നാദിര്‍ഷാ മുഖ്യാതിഥി

November 29th, 2013

ദുബായ് : ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി ദുബായ് കെ. എം. സി. സി. നടത്തുന്ന കലോത്സവം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായിലെ ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.

പ്രശസ്ത മിമിക്രി – സിനിമ താരം നാദിര്‍ഷാ മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവ ത്തിന്‍റെ മാന്വല്‍ പ്രകാരമുള്ള നിയമ ങ്ങളുടെയും നിബന്ധന കളുടെയും അടി സ്ഥാന ത്തില്‍ വ്യക്തിഗത ഇന ത്തിലും ഗ്രൂപ്പ് ഇന ത്തിലുമായി മത്സരങ്ങള്‍ നടക്കും.

അഞ്ഞൂറില്‍ അധികം കലാ പ്രതിഭകള്‍, സ്റ്റേജ് – സ്റ്റേജി തര മത്സര ങ്ങളില്‍ കഥ, കവിത, പ്രബന്ധം, ചിത്ര രചന, പെയിന്‍റിംഗ്, കാര്‍ട്ടൂണ്‍, മാപ്പിളപ്പാട്ട്, അറബി ഗാനം, ഉര്‍ദു ഗാനം, കവിതാ, പാരായണം, പ്രസംഗം (ഇഗ്ലീഷ്, മലയാളം ), മിമിക്രി, മോണോആക്റ്റ്, ഒപ്പന, കോല്‍ക്കളി ദഫ്മുട്ട്, അറബന മുട്ട് എന്നീ ഇന ങ്ങളിലായി ജില്ല കള്‍ തമ്മില്‍ മാറ്റുരക്കും.

കാസര്‍ഗോഡ്‌, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, കൊല്ലം,തിരുവനന്തപുരം, വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പത്തനം തിട്ട,കോട്ടയം എന്നീ ജില്ലകള്‍ തമ്മിലാണ്‌ മത്സരിക്കു ന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലയാള നാട് യു എ ഇ ചാപ്റ്റര്‍ ഗ്രാമിക

November 29th, 2013

ഷാര്‍ജ : ‘മലയാള നാട്’ യു. എ. ഇ. ചാപ്റ്റര്‍ ‘ഗ്രാമിക’ എന്നപേരില്‍ മൂന്നാം വാര്‍ഷിക ആഘോഷം നവംബര്‍ 29 വെള്ളിയാഴ്ച കാലത്ത് 9 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടക്കും.

കെ. രാഘവന്‍ മാഷിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഗായകന്‍ വി. ടി. മുരളി അവതരിപ്പിക്കുന്ന പാട്ടു പെട്ടി, ശാസ്ത്രീയ നൃത്തങ്ങള്‍, ചിത്ര പ്രദര്‍ശനം, ‘ശ്രേഷ്ഠ ഭാഷ മലയാളം’ എന്ന വിഷയ ത്തില്‍ കല്‍പ്പറ്റ നാരായണന്റെ പ്രഭാഷണം എന്നിവ നടക്കും.

അസ്‌മോ പുത്തന്‍ചിറ, സലിം അയ്യനത്ത്, സോണിയ റഫീക്ക്, അനൂപ് ചന്ദ്രന്‍, ടി. എ. ശശി എന്നിവര്‍ പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ഇര കള്‍ക്കായി സാമ്പത്തിക സഹായം ചെയ്യുന്ന എന്‍വിസാജിന്റെ ‘ഒപ്പു മരം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ യിലെ പ്രകാശനവും നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യേശുദാസിന്റെ സംഗീത ക്കച്ചേരി ഹൃദ്യമായ അനുഭവമായി

November 24th, 2013

അബുദാബി : കല അബുദാബി സംഘടിപ്പിച്ച ‘കലാഞ്ജലി-2013’ എന്ന പരിപാടി യിലെ യേശുദാസിന്റെ സംഗീത ക്കച്ചേരി ആസ്വാദക സദസ്സിന് ഹൃദ്യമായ അനുഭവമായി. ‘സരസാംഗി’ വര്‍ണ ത്തില്‍ പാടി ത്തുടങ്ങി ഹരിവരാസന ത്തില്‍ അവസാനിപ്പിച്ച ‘ഗന്ധര്‍വ നാദം’ മൂന്നുമണിക്കൂര്‍ നീണ്ടു നിന്നു. 73 വയസ്സിന്റെ നിറവിലും അഭൗമ സംഗീത ത്തിന്റെ മാസ്മര ലഹരി യാണ് യേശുദാസ് ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കിയത്.

ഒരു ദശാബ്ദ ക്കാലത്തെ ഇടവേള യ്ക്കു ശേഷ മാണ് യേശുദാസ് അബുദാബി യില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. മഹാദേവ ശര്‍മ (വയലിന്‍), കെ. വി. പ്രസാദ് (മൃദംഗം), തൃപ്പൂണിത്തുറ രാധാ കൃഷ്ണന്‍(ഘടം), അനില്‍ പയ്യന്നൂര്‍, ശര്‍മ (തംബുരു) എന്നിവര്‍ യേശുദാസിന് സംഗീത ക്കച്ചേരിയില്‍ അകമ്പടിയായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡിസംബര്‍ രണ്ടിന് സല്യൂട്ട് യു. എ. ഇ.

November 20th, 2013

uae-national-day-celebration-ePathram
ദുബായ് : യു. എ. ഇ. ദേശീയ ദിന ത്തില്‍ ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ‘സല്യൂട്ട് യു. എ. ഇ.’ എന്ന പരിപാടി സംഘടി പ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് ദുബായ് ശൈഖ് റാഷിദ് ഓഡിറ്റോ റിയ ത്തില്‍ വൈവിധ്യ മാര്‍ന്ന കലാ പരിപാടി കളോടെ യാണ് ആഘോഷം.

പരിപാടി യുടെ ടിക്കറ്റ് വിതരണോദ്ഘാടനം ഷാര്‍ജ യില്‍ നടന്നു. പ്രസിഡന്‍റ് ഷംജി എലൈറ്റ്, ജനറല്‍ സെക്രട്ടറി ബാല ഉള്ളാട്ടില്‍, സംഘാടക സമിതി അധ്യക്ഷന്‍ കബീര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യോത്സവിന് സമാപനം : അല്‍ വഹ്ദ സെക്ടര്‍ ചാമ്പ്യന്മാര്‍

November 18th, 2013

അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവില്‍ അല്‍ വഹ്ദ സെക്ടര്‍ ജേതാക്കളായി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥന യോടെ ആരംഭിച്ച സമാപന സമ്മേളനം ഇ. പി. മജീദ്ഹാജി ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.

എട്ട് സെക്ടറിലായി നടന്ന മത്സര ത്തില്‍ അല്‍ വഹ്ദ സെക്ടര്‍ ചാമ്പ്യന്മാരായി. മുസഫ്ഫ സെക്ടര്‍ രണ്ടാം സ്ഥാനവും ഖാലിദിയ്യ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. നാല് സെഷനി ലായി നടന്ന മത്സര ത്തില്‍ നൂറു കണക്കിന് മത്സരാര്‍ഥി കളാണ് മാറ്റുരച്ചത്.

പ്രൈമറി വിഭാഗ ത്തില്‍ ഉമൈദ് (ഖാലിദിയ്യ സെക്ടര്‍), ജൂനിയര്‍ വിഭാഗ ത്തില്‍ ഹാശിര്‍ (നാദിസിയ്യ സെക്ടര്‍), സെക്കന്‍ഡറി വിഭാഗ ത്തില്‍ മാഹിര്‍ (നാദിസിയ്യ സെക്ടര്‍), സീനിയര്‍ വിഭാഗ ത്തില്‍ അന്‍സാര്‍ സഖാഫി (മുസഫ്ഫ സെക്ടര്‍) എന്നിവര്‍ കലാ പ്രതിഭ കളായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു വിജയികള്‍ക്ക് സമ്മാന ങ്ങള്‍ നല്‍കി.

സാഹിത്യോത്സ വിന്റെ ഭാഗമായി വെബ്‌ സൈറ്റിലൂടെ നടത്തിയ ക്വിസ്മത്സര ത്തിലെ വിജയികളെ ഷാജഹാന്‍ അബ്ബാസ് നടുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. അബൂബക്കര്‍ സിദ്ധീഖ് (ദുബായ്), സാജിദ ഹുസൈന്‍ (അല്‍ഐന്‍), അബ്ദുല്‍ഖാദിര്‍ (അജ്മാന്‍) എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെന്റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച
Next »Next Page » എ കെ ജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് »



  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine