സേവനം ഓണാഘോഷം വെള്ളിയാഴ്ച ഐ. എസ്. സി. യില്‍

September 30th, 2013

sevanam-abu-dhabi-onam-2013-press-meet-ePathram
അബുദാബി : സേവനം അബുദാബി യൂനിയന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന രംഗ പൂജയോടെ ആരംഭിക്കും.

ആഘോഷ ത്തിന്‍െറ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. എം. എ. യൂസുഫലി മുഖ്യാതിഥി ആയിരിക്കും.

എസ്. എന്‍. ഡി. പി. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഋതംബരാനന്ദ, ഫാദര്‍. ജോസ് ചെമ്മനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, താലപ്പൊലി, പുലിക്കളി, തിരുവാതിര ക്കളി, വിവിധ നൃത്തങ്ങള്‍, ഗാനമേള, മിമിക്രി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും.

നാട്ടില്‍ നിന്ന് വരുന്ന പ്രമുഖ പാചക വിദഗ്ദന്‍ കൃഷ്ണന്‍ ഒരുക്കുന്ന ഓണ സദ്യയും ഉണ്ടാകും. 3000ഓളം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്ന തെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സേവനം ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡന്‍റ് കെ. കെ. രമണന്‍, സെക്രട്ടറി ജി. കെ. മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ യേശു ശീലന്‍, പ്രായോജ കരായ വി. എസ്. തമ്പി, ബിനീഷ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോലായ സ്മരണിക ബ്രോഷർ പുറത്തിറക്കി

September 28th, 2013

kolaaya-50-th-editon-logo-release-ePathram
അബുദാബി : കോലായ സാഹിത്യ കൂട്ടായ്മ യുടെ അന്‍പതാമത് സ്മരണികാ ബ്രോഷര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജിക്കു കോപ്പി നല്‍കി വൈ. സുധീര്‍കുമാര്‍ ഷെട്ടി പ്രകാശനം ചെയ്തു. കോലയ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാംപിനോട് അനുബന്ധിച്ചാണു സ്മരണിക പുറത്തിറക്കുന്നത്.

പ്രമുഖ എഴുത്തു കാരുടെ സാഹിത്യ സൃഷ്ടികള്‍, പ്രവാസി കളുടെ അനുഭവ ങ്ങള്‍, അഭിമുഖങ്ങള്‍, സിനിമ, ചിത്രകല, ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട മികച്ച സ്മരണികയാകും ഇത് എന്ന് സംഘാടകര്‍ അറിയിച്ചു.

കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, വി. ടി. വി. ദാമോദരന്‍, കെ. ബി. മുരളി, അസ്മോ പുത്തന്‍ചിറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കോലായ സ്മരണിക യിലേക്കുള്ള  സൃഷ്ടികൾ kolaya50 at gmail dot com എന്ന ഇ-മെയിലിലേക്ക് അയക്കാവുന്നതാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം അബുദാബിയില്‍

September 26th, 2013

ch-muhammed-koya-ePathram അബുദാബി : കേരള ത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും മുസ്ലീം ലീഗ് നേതാവു മായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയ യുടെ സ്മരണാര്‍ത്ഥം സംസ്ഥാന കെ. എം. സി. സി., ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് സംഘടിപ്പിക്കുന്ന പരിപാടി യില്‍ സി. എച്ചിന്റെ അപൂര്‍വ്വ ഫോട്ടോ കളുടെ പ്രദര്‍ശനവും അതോടൊപ്പം

ch-muhammed-koya-cartoon-naseer-ramanthali-ePathram

നസീര്‍ രാമന്തളിയുടെ ഒരു ശ്രദ്ധേയ കാര്‍ട്ടൂണ്‍


അബുദാബി യിലെ കാര്‍ട്ടൂണിസ്റ്റ് നസീര്‍ രാമന്തളി വരച്ച സി. എച്ചിന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി അനുശോചിച്ചു

September 18th, 2013

cpi-leader-veliyam-bhargavan-dead-ePathram ദുബായ് : യുവ കലാ സാഹിതി, വെളിയം ഭാര്‍ഗവന്റെ നിര്യാണ ത്തില്‍ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി യുടെ ധീരനായ പോരാളിയും വഴി കാട്ടി യുമായിരുന്നു സഖാവ് വെളിയം ഭാര്‍ഗവന്‍. ലളിതമായ ജീവിത ശൈലിയും ഉന്നത മായ മൂല്യ ബോധവും വെളിയ ത്തിന്റെ വ്യക്തിത്വ ത്തിന്റെ മാതൃകാ പരമായ പ്രത്യേകത യായിരുന്നു.

എന്നും സാധാരണ ക്കാരന്റെ അവകാശ ങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സമര ങ്ങള്‍ക്ക് നേതൃത്വം കൊടുക്കു കയും ചെയ്തു.

അദ്ദേഹ ത്തിന്റെ വിയോഗം കേരള ത്തിലെ പുരോഗമന പ്രസ്ഥാന ങ്ങള്‍ക്ക് തീരാ നഷ്ടമാണെന്നും ആദര്‍ശ ങ്ങള്‍ക്ക് വേണ്ടി ജീവിച്ച വിപ്ളവ കാരിയായിരുന്നു ആശാന്‍ എന്നും യുവ കലാ സാഹിതി അനുസ്മരിച്ചു .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്‌ വികസനം : രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം

September 17th, 2013

അബുദാബി : കേരള ത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ട സിന്‍റെ നിര്‍ദേശം ഉടന്‍ നടപ്പിലാക്കണം എന്ന് എന്‍. എച്ച്. പ്രവാസി ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഭൂമി ശാസ്ത്ര പരമായ കേരള ത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 30 മീറ്ററില്‍ തന്നെ മികച്ച രീതി യില്‍ റോഡ്‌ വികസനം നടപ്പിലാക്കാന്‍ കഴിയും എന്നിരിക്കെ വികസന ത്തിന്‍െറ മറവില്‍ പ്രവാസികള്‍ അടക്കമുള്ള ലക്ഷ ക്കണക്കിനു പേരെ ജനിച്ച ഭൂമി യില്‍ നിന്ന് പിഴുതെറിയ പ്പെടുന്ന തര ത്തില്‍ കുത്തക ബി. ഒ. ടി. ലോബി കള്‍ക്ക് കൈ മാറാനുള്ള രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയണം എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

30 മീറ്ററില്‍ ദേശീയ പാത വികസിപ്പിക്കുക യാണെങ്കില്‍ അതോട് സഹകരിക്കാമെന്ന് ദേശീയ പാത സംരക്ഷണ സമിതി അടക്കമുള്ള സമര സംഘടനകള്‍ നേരത്തേ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഏതാണ്ട് 70 ശതമാനവും ഭൂമി, സര്‍ക്കാര്‍ മൂന്ന് പതിറ്റാണ്ട് മുമ്പെ ങ്കിലും ഏറ്റെടുത്തു കഴിഞ്ഞതു മാണ്. ബാക്കി 30 ശതമാനം ഏറ്റെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.

ദേശീയ പാത വികസിപ്പിക്കുന്ന കാര്യ ത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ പതിറ്റാണ്ടുകളായി ഏറ്റെടുത്ത ഈ ഭൂമി ഉപയോഗ പ്പെടുത്തി കേരള ത്തിലെ ഗതാഗത പ്രശ്നത്തിന് നല്ല പരിഹാരം ഉണ്ടാക്കണം.

ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്ത്, ജന ങ്ങളുടെ നികുതി പ്പണം കൊണ്ടു ഉണ്ടാക്കിയ റോഡുകള്‍ വന്‍കിട ബി. ഒ. ടി. കമ്പനി കള്‍ക്ക് തീറെഴുതി ക്കൊടുക്കാനുള്ള കുത്സിത നീക്കം തിരിച്ചറിയണം എന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി കമ്പനി കളാണ് ബി. ഒ. ടി. പിരിവിനായി ഒരുങ്ങി നില്‍ക്കുന്നത് എന്നും ഇത്തര ക്കാര്‍ക്ക് കേരള ത്തിന്‍റെ മണ്ണ് വിട്ടു നല്‍കാനാകില്ല എന്നും ആക്ഷന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു .

-അയച്ചു തന്നത് : സലിം നൂര്‍ ഒരുമനയൂര്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണാഘോഷത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ്‌
Next »Next Page » ജോലിസ്ഥലത്തെ ഓണാഘോഷം »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine