അബുദാബി : ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 16 വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടി, സെന്റർ വൈസ് പ്രസിഡൻറ് മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
‘സ്വാതന്ത്ര്യം അർത്ഥമാക്കുന്നത് ‘ എന്ന വിഷയ ത്തില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയയും ‘സ്വാതന്ത്ര്യ ദിന ത്തിലെ പാര്‍ശ്വ വല്‍കൃത ചിന്തകള്‍’ എന്ന വിഷ യത്തില്‍ അലവിക്കുട്ടി ഹുദവിയും പ്രഭാഷണം നടത്തും.
ഗൾഫ് സത്യധാര ചെയർമാൻ ഡോ. അബ്ദു റഹ്മാൻ മൗലവി ഒളവട്ടൂർ, എസ്. കെ. എസ്. എസ്. എഫ്. യു. എ. ഇ. നാഷണൽ കമ്മറ്റി പ്രസിഡൻറ് സയ്യിദ് ശുഹൈബ് തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും.