പ്രവര്‍ത്തക യോഗം ശനിയാഴ്ച

November 7th, 2013

അബുദാബി : ഒ. ഐ. സി. സി. അബുദാബി – മലപ്പുറം ജില്ലാ കമ്മിറ്റി യുടെ പ്രവര്‍ത്തക യോഗം നവംബര്‍ 9 ശനിയാഴ്ച രാത്രി 7 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കും. എല്ലാ പ്രവര്‍ത്തകരും അനുഭാവി കളും യോഗ ത്തില്‍ സംബന്ധിക്കണം എന്നു പ്രസിഡന്റ് ഗഫൂര്‍ എടപ്പാള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 050 81 66 868

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ കുടുംബ സംഗമം വെള്ളിയാഴ്ച

November 6th, 2013

logo-venma-uae-ePathram
അബുദാബി : തിരുവനന്തപുരം വെഞ്ഞാറമൂട് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ വെണ്മ യുടെ ‘കുടുംബ സംഗമം’ നവംബര്‍ 8 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മുസഫ യിലെ അബുദാബി മലയാളീ സമാജം അങ്കണ ത്തില്‍ നടക്കും.

ഓണം ഈദ്‌ ആഘോഷ ങ്ങളുടെ ഭാഗമായി സംഘടി പ്പിക്കുന്ന കുടുംബ സംഗമ ത്തിലേക്ക് യു. എ.ഇ. യിലെ വെഞ്ഞാറമൂട് സ്വദേശികളെ ക്ഷണി ക്കുന്നതായി ഭാര വാഹി കള്‍ അറിയിച്ചു. വെണ്മ കുടുംബാംഗ ങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മല്‍സര ങ്ങളും കലാ പരിപാടി കളും സംഘടിപ്പിക്കും.

വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍ വെഞ്ഞാറമൂട് – 050 566 38 17

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാള ത്തിന്‍റെ ദേശവും പരദേശവും : സെമിനാര്‍ അബുദാബി യില്‍

November 6th, 2013

sreshtam-malayalam-seminar-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫി ​ല്‍ ഉട​നീളം നടത്തുന്ന ‘ശ്രേഷ്ഠം മലയാളം – മാതൃ​ ​ ഭാഷാ പഠന​ ​കാല’​ ​ത്തിന്റെയും നവംബര്‍ 15 നു ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റ റില്‍ നടക്കാന്‍ പോകുന്ന സോണ്‍ സാഹിത്യോല്സവി ​ന്റെയും ഭാഗമായി അബുദാബി​ ​യില്‍ ‘മലയാള​ ​ത്തിന്റെ ദേശവും പര ദേശവും’ എന്ന തല​ ​വാചക​ ​ത്തില്‍ ആര്‍. ​എസ്​.​ സീ​. ​ അബുദാബി സോണ്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

നവംബര്‍ 9 ശനിയാഴ്ച ​വൈകുന്നേരം 7 മണിക്ക് മദിന സായിദ് ഷോ​പ്പിംഗ് ​​ കോംപ്ലക്സിലെ ലുലു ഫുഡ്‌ കോര്‍ട്ട് ഹാളില്‍ നടക്കുന്ന പരിപാടി യില്‍ യു.​ എ​. ഇ.​ യിലെ കലാ സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

കേരള പിറവി ദിന ​ത്തില്‍ ഗള്‍ഫിലെ 500 കേന്ദ്ര​ ​ങ്ങളില്‍ ‘പള്ളി​ക്കൂടം’ നടത്തി ​യാണ് പഠന​ ​കാലം ആരംഭിച്ചത്. ​മലയാള ഭാഷ​ ​യുടെ അറിവും മഹത്വവും പ്രവാസി​ ​കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ​യാണ് പഠന കാലം സംഘടിപ്പിച്ചിട്ടുള്ളത്.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

കേരളോത്സവം സമാപിച്ചു

November 4th, 2013

kalabhavan-jenson-with-fire-dance-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. മൂന്നു ദിവസ ങ്ങളിലായി നടന്ന പരിപാടി യില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തി.

കേരളോത്സവ ത്തിലെ പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാന മായ കിയ കാര്‍ കൊല്‍ക്കത്ത സ്വദേശി ബിശ്വജിത്ത് ദാസിന് ലഭിച്ചു. പ്രവീണ്‍, അനി വിജയന്‍ വി. എന്നിവര്‍ രണ്ടും മൂന്നും സമ്മാന ങ്ങള്‍ നേടി.

നടനും യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജറു മായ കെ. കെ. മൊയ്തീന്‍കോയ യാണ് ആദ്യ നറുക്കെടുത്തത്. തുടര്‍ന്നുള്ള അമ്പതോളം സമ്മാന ങ്ങള്‍ക്കുള്ള നറുക്കെടുപ്പും കൂടെ നടന്നു. വിവിധ അമേച്വര്‍ സംഘടനകള്‍ ഒരുക്കിയ സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവ പ്പെട്ടത്.

നൃത്ത സംവിധായകനും നിരവധി കോമഡി മ്യൂസിക്‌ ആല്‍ബ ങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാറ്റിക് ഡാന്‍സര്‍ കലാഭവന്‍ ജെൻസണ്‍ (ജെന്‍സണ്‍ ജോയ്) നേതൃത്വം നല്കിയ ഫയര്‍ ഡാന്‍സ്‌ അബുദാബി യിലെ കലാ പ്രേമികള്‍ക്ക് ഒരു പുത്തന്‍ കാഴ്ച ആയിരുന്നു.

ഹന ഷെഫീര്‍ അവതരിപ്പിച്ച മാജിക്‌ഷോ, ഒപ്പന, സംഘ നൃത്തം, ദഫ്മുട്ട് , മാപ്പിള പ്പാട്ട്, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.

കെ. എസ്. സി. യും ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ‘ഐസോണിനെ വരവേല്‍ക്കാം’ എന്ന ശാസ്ത്ര പ്രദര്‍ശനവും മേളയ്ക്ക് മാറ്റു കൂട്ടി.
പത്തോളം സ്‌കൂളിലെ കുട്ടികളാണ് മേള യില്‍ പങ്കെടുത്തത്.

യൂണിവേഴ്‌സല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസുവും സെക്രട്ടറി ബി. ജയകുമാറും മറ്റു മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുല്ലൂറ്റ് അസ്സോസിയേഷൻ കുടുംബ സംഗമം

November 4th, 2013

ദുബായ് : യു. എ. ഇ. പുല്ലൂറ്റ് അസ്സോസിയേഷന്‍ പതിനഞ്ചാമത് പൊതു യോഗവും കുടുംബ സംഗമവും നവംബര്‍ 22 വെള്ളിയാഴ്ച റാസ് അല്‍ ഖൈമ തമാം ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടത്തുവാന്‍ പ്രസിഡന്റ് കബീര്‍ പുല്ലൂററിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വി. ആര്‍. ഷാജിയെ പ്രോഗ്രാം ചീഫ് ആയി സ്വാഗത സംഘം തെരഞ്ഞെടുത്തു. ഓണസദ്യ, സുഹൃത് സമ്മേളനം, കലാ പരിപാടികള്‍, വാര്‍ഷിക പൊതു യോഗം എന്നിവ നടക്കും. അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും പി. എന്‍. വിനയ ചന്ദ്രന്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭക്ഷ്യ വിതരണ ബൈക്കുകള്‍ക്ക് പുതിയ നിബന്ധനകള്‍
Next »Next Page » ചരിത്ര നാടകം ശ്രദ്ധേയമായി »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine