അയിരൂര്‍ പ്രവാസി കൂട്ടായ്മ ജനറല്‍ ബോഡി യോഗം

December 17th, 2013

അബുദാബി : മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായ ത്തിലെ യു. എ. ഇ. നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മയായ ‘അയിരൂര്‍ പ്രവാസി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെ 11 30 മുതല്‍ അജ്മാന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വെച്ച് നടക്കും.

ഉച്ചക്കു ശേഷം അംഗ ങ്ങളുടേയും കുട്ടികളുടേയും കലാ പരിപാടികള്‍ അവതരി ​ ​പ്പിക്കും. യു. എ. ഇ. യിലെ അയിരൂര്‍ നിവാസികളെ എല്ലാവരേയും പരിപാടി യിലേക്ക് ക്ഷണിക്കുന്ന തായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 050 49 15 241, 050 73 10 830

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുട്ടികൾക്കായി പരിസ്ഥിതി ക്യാമ്പ് : തൊട്ടാവാടി

December 16th, 2013

thottavadi-prasakthi-environmental-camp-ePathram
അബുദാബി : യു. എ. ഇ. യിലെ സാംസ്കാരിക സംഘടന യായ പ്രസക്തി, കുട്ടികളുടെ പരിസ്ഥിതി ആഭിമുഖ്യം വളർത്താൻ “തൊട്ടാവാടി” എന്ന പേരിൽ ഒരു പരിസ്ഥിതി ക്യാമ്പ് സംഘടി പ്പിക്കുന്നു. ഡിസംബർ 20, വെള്ളിയാഴ്ച 3 മണിക്ക് അബുദാബി ഖലീഫാ പാർക്കിലാണ് പരിസ്ഥിതി ക്യാമ്പ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തക രായ  ഫൈസൽ ബാവ, പ്രസന്ന വേണു എന്നിവർ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രവേശനം സൗജന്യ മായിരിക്കും.

കൂടുതൽ വിവര ങ്ങൾക്കും പങ്കെടുക്കുവാനും വിളിക്കുക : രമേശ്‌ നായർ : 050 – 799 67 59

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രതിഭാ സംഗമം ശ്രദ്ധേയമായി

December 16th, 2013

ദുബായ് : തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍ അംഗവും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ അഡ്വ. നൂര്‍ബീന റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ കായിക മത്സര ത്തില്‍ റണ്ണറപ്പും കലാമത്സര ത്തില്‍ മൂന്നാം സ്ഥാനവും നേടിയ ജില്ലാ ടീം അംഗ ങ്ങള്‍ക്കും സര്‍ഗധാര നടത്തിയ ഫോട്ടൊ ഗ്രാഫി, ഷോര്‍ട്ട്ഫിലിം മത്സര ങ്ങളിലെ വിജയി കള്‍ക്കും സമ്മന ങ്ങള്‍ നല്‍കി.

യു. എ. ഇ. കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേററില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉബൈദ് ചേററുവ അധ്യക്ഷത വഹിച്ചു. സി. കെ. താനൂര്‍ , മുഹമ്മദ് വെട്ടുകാട്, മുസ്തഫ തിരൂര്‍ , റീന സലീം, ഷമീര്‍ ക്രിയേററീവ് സ്റ്റാര്‍, ജമാല്‍ മനയത്ത്, അലി കാക്കശേരി, കബീര്‍ ഒരുമനയുര്‍, ഉമര്‍ മണലാടി, സമദ് ചാമക്കാല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലുര്‍ സ്വാഗതവും കെ. എസ്. ഷാനവാസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാദിരിക്കോയ യുടെ നിര്യാണ ത്തില്‍ അനുശോചിച്ചു

December 16th, 2013

ദുബായ് : കോഴിക്കോട്ടെ പൗര പ്രമുഖനും സാമൂഹിക – സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വവു മായിരുന്ന കെ. സാദിരിക്കോയ യുടെ നിര്യാണ ത്തില്‍ കോഴിക്കോട് ജില്ലാ പ്രവാസി അസോസി യേഷന്‍ അനുശോചിച്ചു.

രാജന്‍ കൊളാവിപ്പാലം അധ്യക്ഷത വഹിച്ചു. മോഹന്‍ എസ്. വെങ്കിട്ട്, നാസര്‍ പരദേശി, ജമീല ലത്തീഫ്, എം. മുഹമ്മദലി, അഡ്വ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരം

December 15th, 2013

ദുബായ് : പോലീസിന് നൽകിയ സേവന ത്തെ അംഗീ കരിച്ച് മലയാളി യുവാവിന് ദുബായ് പോലീസിന്റെ ആദരവ്.

ദുബായ് ഇന്റർനെറ്റ് സിറ്റി യിൽ ജോലി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് പുന്ന അമ്പലത്ത് വീട്ടിൽ ഉമ്മർഹാജി യുടേയും ലൈല യുടെയും മകനായ ഫാറൂഖ് ആണ് ദുബായ് ഗവണ്മെന്റിന്റെ അവാർഡിന് അർഹ നായത്.

ദുബായ് പോലീസിന്റെ സൈബർ സെല്ലിന് നൽകിയ സേവന പ്രവർത്തനം അംഗീകരിച്ച് നൽകിയ സർട്ടി ഫിക്കറ്റും,ഗിഫ്റ്റു കളുമാണ് ദുബായ് ജുമേര യിൽ നടന്ന ചടങ്ങിൽ ദുബായ് പോലീസ് ജനറലിൽ നിന്ന് ഫാറൂഖ് ഏറ്റ് വാങ്ങിയത്.

യു. എ. ഇ. യിലെ ചാവക്കാട് പ്രവാസി ഫോറം എന്ന സംഘടന യുടെ ചാരിറ്റി വിഭാഗം കൺ വീനറായ ഇദ്ദേഹം ആറ് വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ഹിൽഫത്ത് ആണ് ഭാര്യ. സൈറ മകളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏകാങ്ക നാടകരചനാ മത്സരം
Next »Next Page » സാദിരിക്കോയ യുടെ നിര്യാണ ത്തില്‍ അനുശോചിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine