അബുദാബി : കൊടുവള്ളി പ്രവാസി കൗണ്‍സില്‍ അബുദാബി യുടെ ഫാമിലി ഇഫ്താര്‍ മീറ്റും റംസാന്‍ റിലീഫ് പ്രവര്‍ത്തനവും കാസില്‍ റോക്ക് റസ്റ്റോറന്‍റില്‍ നടന്നു. യോഗ ത്തില്‍ കൊടുവള്ളി ഏരിയ പ്രവാസി കൗണ്‍സില്‍ പ്രസിഡന്‍റ് അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുറഹിമാന്‍ കാക്കൂര്‍ മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ അബൂബക്കര്‍ സഖാഫി പ്രഭാഷണം നടത്തി. അബ്ദുല്‍ നാസര്‍ സ്വാഗതവും മുസ്തഫ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു. കൊടുവള്ളി, താമരശ്ശേരി, ഈങ്ങാപ്പുഴ, മുക്കം, ചേന്നമംഗലൂര്‍ തുടങ്ങി പത്തോളം പഞ്ചായ ത്തുകളില്‍ നിന്നുള്ള അബുദാബി യിലെ പ്രവാസികള്‍ ഇഫ്താര്‍മീറ്റില്‍ പങ്കെടുത്തു.