ദുബായ് : രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയോട് അനുബന്ധിച്ച് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ് 27ശനിയാഴ്ച തറാവീഹ് നിസ്കാര ശേഷം ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.
’മദീന യിലേക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പരയുടെ തുടര്‍ച്ച യാണിത്. ദുബായ് ഗവണ്‍മെന്റിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂന്നാം തവണ യാണ് സമദാനി പ്രഭാഷണം നടത്തുന്നത്.