അബുദാബി : അങ്കമാലി N R I അസോസിയേഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, അസോസിയേഷൻ അംഗങ്ങൾക്കു പുറമേ നിരവധി പേർ രക്തം ദാനം ചെയ്യാൻ എത്തി യതോടെ അസോസിയേഷൻ മറ്റുപ്രവാസി കൂട്ടായ്മകള്‍ക്ക് മാതൃകയായി.
മുന്നൂറോളം അംഗ ങ്ങളുള്ള അങ്കമാലി N R I അസോസിയേഷന്റെ ജീവ കാരുണ്യ പ്രവർത്തന ത്തിന്റെ ഭാഗമായി ഒരുക്കിയ രക്ത ദാന ക്യാമ്പ്, ക്യാമ്പ് ഡയറക്റ്റർ ഡോ. ഹസാ മുഹമ്മദ് ഉത്ഘാടനം ചെയ്തു.
ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാമെന്നും അത് മനുഷ്യ സമൂഹത്തിനു നല്കുന്ന മഹത്തായ ഒരു സേവന മാനെന്നും ഡോ. ഹസാ പറഞ്ഞു. ക്യാമ്പിന് വൈസ് പ്രിസ്ഡൻണ്ട് മാർട്ടിൻ ജോസഫ്, കോർഡിനെറ്റർ റിജു മോൻ ബേബി എന്നിവർ നേതൃത്വം നൽകി.