ദുബായ് : യു. എ. ഇ. യിലെ കൊടുങ്ങല്ലുര്‍ നിവാസി കളെയും കുടുംബാംഗ ങ്ങളെയും സുഹൃത്തു ക്കളെയും പങ്കെടുപ്പിച്ച് കൊടുങ്ങല്ലുര്‍ മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന ‘മുസ് രിസ് ഫെസ്റ്റ്’ ഏപ്രില്‍ 26 ന് ഖിസൈസ് ഗല്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.
മൂന്നു മണി യോടെ വടംവലി, പാചക മത്സര ങ്ങളോടെ ആരംഭിക്കുന്ന ആഘോഷ പരിപാടി കളോടനു ബന്ധിച്ച് അറബിക് ഡാന്‍സ്, ഒപ്പന, കോല്‍കളി, ദഫ് മുട്ട് എന്നിവ അരങ്ങേറും.
വൈകീട്ട് നടക്കുന്ന സംസ്‌കാരിക സമ്മേളന ത്തില്‍ ഗ്രാമ വികസന ന്യുന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാം കുഴി അലി മുഖ്യ അതിഥി യായി പങ്കെടുക്കും. സേവന പ്രതിബദ്ധത ക്കു നല്‍കുന്ന പ്രഥമ മുസ്‌രിസ് അവാര്‍ഡ് അഷ്‌റഫ് താമര ശ്ശേരിക്ക് മന്ത്രി സമ്മാനിക്കും.
കെ. എം. സി. സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലുര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എം. കെ. മാലിക്, വിവിധ നേതാക്കള്‍ തുടങ്ങിയവര്‍
ആശംസകള്‍ നേരും.
മലയാള ഗാനാലാപന ത്താല്‍ പ്രശസ്തനായ അറബ് ഗായകന്‍ അഹമ്മദ് മുഖാവി, കൊചിന്‍ അന്‍സാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഇശല്‍ നിശ ഗാനമേള നടക്കും.
സാന്ത്വനം എന്ന പേരില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളുടെ പ്രഖ്യാപനവും ഉദ്ഘാടനവും നടക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 93 42 024