ഗള്‍ഫ് സത്യധാര മാസിക പ്രകാശനം : ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

March 19th, 2013

skssf-satyadhara-magazine-release-press-meet-ePathram
അബൂദാബി : എസ്. കെ. എസ്. എസ്. എഫ്. മുഖ പത്ര മായ സത്യധാര യുടെ ഗള്‍ഫ്‌ എഡിഷന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു. കുടുംബ മാസിക യായിട്ടാവും ഗള്‍ഫ്‌ സത്യധാര പുറത്തിറ ങ്ങുന്നത്. ഒട്ടനവധി മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന ഗള്‍ഫില്‍ ധാര്‍മിക ബോധം വളര്‍ത്താന്‍ സഹായമാകുന്ന കുടുംബ മാസികയുടെ അഭാവം പ്രകടമാണ്. ആ വിടവ് നികത്തുകയും ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ ലഭിക്കാതെ പോകുന്ന ധാര്‍മിക ബോധവും തുടര്‍ വിദ്യാഭ്യാസ അവസരവും സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഗള്‍ഫ്‌ സത്യധാര ലകഷ്യമിടുന്നത്.

ജോലി, വിശ്രമം, പണത്തിന്റെ വിനിമയ നിരക്ക് എന്നീ വാക്ക് ത്രയങ്ങളില്‍ ഒതുങ്ങുകയും ചുരുങ്ങുകയും ചെയ്യുന്ന ഗള്‍ഫ്‌ മലയാളിക്ക് ലളിത വായന യിലേക്ക് പ്രചോദനം നല്‍കുക എന്നതാണ് ഗള്‍ഫ്‌ സത്യധാര യുടെ മറ്റൊരു ലക്‌ഷ്യം. യു. എ. ഇ. യില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ്‌ സത്യധാര ഏപ്രില്‍ ലക്കം മുതല്‍ എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലും വിതരണ ത്തിനെത്തും.

22നു അബൂദാബി ഇന്ത്യന്‍ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില് ‍വെച്ച് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഗള്‍ഫ്‌ സത്യധാര യുടെ പ്രകാശന കര്‍മം നിര്‍വഹിക്കും. യു. എ. ഇ ഭരണാധികാരിയുടെ മത കാര്യ ഉപദേഷ്ടാവ് ഷെയ്ഖ്‌ അലി അല്‍ ഹാശിമി പരിപാടി ഉദ്ഘാടനം ചെയ്യും.

എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പത്മശ്രീ യൂസുഫ് അലി എം. എ. വിശിഷ്ടാതിഥി യായി സംബന്ധിക്കും. സത്യധാര മാനേജിംഗ് ഡയരക്ടര്‍ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, S K S S F സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി തുടങ്ങിയ മത സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണം : പയ്യന്നൂര്‍ സൌഹൃദ വേദി

March 16th, 2013

അബുദാബി : ഇന്ത്യ യില്‍ സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങളില്‍ പയ്യന്നൂര്‍ സൌഹൃദ വേദി ആശങ്ക രേഖപ്പെടുത്തി.

സ്ത്രീ കളുടെയും കുട്ടി കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതി കള്‍ ഉള്‍പ്പെടെ കര്‍ശന നടപടി കള്‍ ഉടന്‍ നടപ്പിലാക്കണം എന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതു യോഗം കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കളോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ വി. ടി .വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. എം. സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ‍കെ കെ നമ്പ്യാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

എം. അബ്ദുല്‍ സലാം, മൊയ്തു കടന്നപ്പള്ളി, ഇ. ദേവദാസ്, മുഹമ്മദ്‌ സാദ്, ശ്രീവത്സന്‍, ഡോ. പി. കെ. മുരളി, തുടങ്ങിയവര്‍ സംസാരിച്ചു. സി. കെ. രാജേഷ്‌ സ്വാഗതവും കെ. ടി. രാജേഷ്‌ നന്ദിയും പറഞ്ഞു.

വി. കെ. ഷാഫി (പ്രസിഡന്റ്‌), കെ. ടി. രാജേഷ്‌ (ജനറല്‍ സെക്രട്ടറി), ‍കെ. കെ നമ്പ്യാര്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വ ത്തിലുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തെരെഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി തിയറ്റേഴ്സിന് പുതിയ കമ്മിറ്റി

March 16th, 2013

shakthi theatres abu dhabi

അബുദാബി : ശക്തി തിയറ്റേഴ്സ് ജനറല്‍ ബോഡി യില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. കൃഷ്ണന്‍ വേട്ടംപള്ളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ജനറല്‍ ബോഡി, പ്രസിഡന്റ് പി. പദ്മനാഭന്‍, എന്‍. വി. മോഹനന്‍, എം. യു. വാസു എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

എ. കെ. ബീരാന്‍കുട്ടി (പ്രസിഡന്റ്), നൌഷാദ് കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), വി. പി. കൃഷ്ണകുമാര്‍ (ജനറല്‍ സെക്രട്ടറി), അജീബ് പരവൂര്‍ (ജോയിന്റ് സെക്രട്ടറി), വി. സുധീന്ദ്രന്‍ (ട്രഷറര്‍), അജിത് കുമാര്‍, താജുദ്ദീന്‍ (കലാ വിഭാഗം സെക്രട്ടറിമാര്‍), ജയേഷ് നിലമ്പൂര്‍, രൂപേഷ് (സാഹിത്യ വിഭാഗം സെക്രട്ടറിമാര്‍), രവീന്ദ്രന്‍ തലാല്‍, ഗഫൂര്‍ വളാഞ്ചേരി (സ്പോര്‍ട്സ് സെക്രട്ടറിമാര്‍), സന്തോഷ് കുമാര്‍ (ജീവ കാരുണ്യ വിഭാഗം സെക്രട്ടറി), റഫീഖലി കൊല്ലിയത്ത് (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ആശംസ നേര്‍ന്നു സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഭരണകൂടം ജനങ്ങളെ അപമാനിച്ചു: എം. വി. ഗോവിന്ദന്‍

March 16th, 2013

ദുബായ് : ഇന്ത്യന്‍ ഭരണകൂടം സ്വന്തം ജനതയെ ലോക ത്തിനു മുന്നില്‍ അപമാനിത രാക്കുകയാണ് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. വി. ഗോവിന്ദൻ ദുബായിൽ പറഞ്ഞു. ഇറ്റാലിയന്‍ നാവികര്‍ക്കു ഇന്ത്യ യില്‍ നിന്നു തപാല്‍വോട്ട് രേഖപ്പെടുത്താമെന്നിരിക്കെ വസ്തുതകള്‍ കോടതി യില്‍ നിന്നു മറച്ചു വച്ച് അവര്‍ക്കു രാജ്യം വിടാന്‍ കേന്ദ സര്‍ക്കാര്‍ അവസരം ചെയ്തു കൊടുത്തു. സാമ്രാജ്യത്വ ത്തോടുള്ള ദാസ്യ മനോഭാവ മാണ് ഇതെന്നും ദല സ്വീകരണ സമ്മേളന ത്തില്‍ ആരോപിച്ചു.

ജാമ്യം നിന്ന ഇറ്റാലിയന്‍ സ്ഥാനപതിയെ ഏതു വിധേനയും രാജ്യം വിടാന്‍ അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. തുടര്‍ച്ചയായ ജന വിരുദ്ധ സമീപന ങ്ങള്‍ മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരുന്നു. ജന ങ്ങളെ ജാതി, മത, വര്‍ഗ, ലിംഗ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു പോരടി പ്പിക്കാനുള്ള ഗുഢാലോചന നടക്കുക യാണെന്നും പറഞ്ഞു.

പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മാഹി, ജനറല്‍ സെക്രട്ടറി പി. പി. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു

March 12th, 2013

അബുദാബി : പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ സാര്‍വ്വ ദേശീയ വനിതാ ദിനം ആചരിച്ചു.

സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയ ത്തില്‍ ചര്‍ച്ച എന്നിവ യായിരുന്നു പ്രധാന പരിപാടികള്‍.

സാംസ്‌കാരിക പ്രവര്‍ത്തക അഡ്വ: ആയിഷ സക്കീര്‍ ഹുസൈന്‍ വനിതാദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷ യായിരുന്നു. ടി. കൃഷ്ണകുമാര്‍, രാജേഷ് ചിത്തിര എന്നിവര്‍ പ്രസംഗിച്ചു.

‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം, ഷാഹുല്‍ കൊല്ലങ്കോട് വരച്ച ‘പിച്ചി ചീന്തപ്പെടുന്ന സ്ത്രീ ശരീരവും വ്യക്തിത്വവും’ എന്ന കൊളാഷ് പെയിന്റിംഗ് അനാച്ഛാദനം ചെയ്തു കൊണ്ട് കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു.

ചരിത്ര ത്തിലിടം നേടിയ നൂറോളം വനിതാ വ്യക്തിത്വ ങ്ങളെയും സംഭവങ്ങളും വിവരിക്കുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനം വേറിട്ട അനുഭവമായി മാറി.

യുദ്ധ ത്തിന്റെ ഭീകരത യെയും സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപ കരമായ സാമൂഹി കാവസ്ഥ യെയും പകര്‍ത്തിയ വിഖ്യാത ജര്‍മ്മന്‍ ചിത്രകാരിയും ശില്പി യുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ റോയിച്ചന്‍ നടത്തി.

‘ചരിത്ര ത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയ ത്തില്‍ നടന്ന ചര്‍ച്ച, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക പ്രസന്ന വേണു ഉദ്ഘാടനം ചെയ്തു. റൂഷ് മെഹര്‍ വിഷയം അവതരിപ്പിച്ചു. ജെയ്ബി എന്‍. ജേക്കബ്, ഈദ് കമല്‍, മുഹമ്മദലി കല്ലുര്‍മ്മ, മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.

പ്രസക്തി ജനറല്‍ സെക്രട്ടറി അബ്ദുള്‍ നവാസ്, സുധീഷ് റാം, സുനില്‍ കുമാര്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ബൈത്തുല്‍ റഹ്മ’ കാമ്പയിന്‍ അബുദാബിയില്‍ സമാപിച്ചു
Next »Next Page » യു. എ. ഇ. മന്ത്രി സഭ പുന:സംഘടിപ്പിച്ചു »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine