പയ്യന്നൂർ സൗഹൃദ വേദി വിഷു സംഗമം

May 11th, 2013

payyannur-vishu-sangamam-2013-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ വിഷു സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടി കൾ സെന്റർ പ്രസിഡന്റ്‌ പി. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ്‌ വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു.

പ്രശസ്ത നടൻ യവനിക ഗോപാലകൃഷ്ണൻ, മനോജ്‌ പുഷ്കർ, സത്യബാബു, ശ്രീനിവാസൻ പട്ടേരി, ബീരാൻ കുട്ടി, മൊയ്തു കടന്നപ്പള്ളി, എം അബ്ദുൽ സലാം, ബി ജ്യോതിലാൽ, കെ. ടി. രാജേഷ്, വീണാ രാധാകൃഷ്ണൻ, എസ്. കെ. ഹംസ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂർ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.

സൌഹൃദ വേദി സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സാമൂഹ്യ – സാംസ്കാരിക ജീവ കാരുണ്യ രംഗ ങ്ങളിൽ നല്കിയ നിസ്വാർത്ഥ സേവന ങ്ങളെ മുൻനിർത്തി വി. കെ. ഹരീന്ദ്രനെ ആദരിച്ചു. അബുദാബി ട്രാഫിക് പോലീസ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര ത്തിൽ വിജയിയായ എൻ. വി. ബാലകൃഷ്ണൻ, ചിത്ര രചനാ മത്സര ത്തിലെ വിധി കർത്താവായ ആർടിസ്റ്റ് ക്ലിന്ടു പവിത്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

ജയന്തി ജയരാജ്, രമേശ്‌ കെ. ടി. പി, യു. ദിനേശ് ബാബു, ശ്രീവത്സൻ, മുത്തലീബ്, ഗോപാലകൃഷ്ണൻ, പി. കെ. സുകുമാരൻ, ഗഫൂർ തുടങ്ങിയവർ നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മെസ്പോ ജനറല്‍ ബോഡി : പ്രൊഫ. സി. എച്ച്. മുഹമ്മദ്‌ ഹുസൈന്‍ മുഖ്യാതിഥി

May 10th, 2013

mes-ponnani-alumni-mespo-logo-ePathram അബുദാബി : എം ഈ എസ് പൊന്നാനി കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ്‌ 13 തിങ്കളാഴ്ച വൈകുന്നേരം 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.

എം ഈ എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയും കോഴിക്കോട് സര്‍വ്വകലാശാല ഇംഗ്ലീഷ് ബോര്‍ഡ്‌ ഓഫ് സ്റ്റഡീസ് മെമ്പറും ആയിരുന്ന പ്രൊഫസര്‍ സി. എച്ച്. മുഹമ്മദ്‌ ഹുസൈന്‍ ജനറല്‍ ബോഡി ഉത്ഘാടനം ചെയ്യു മെന്ന് മെസ്പോ പ്രസിഡന്റ്‌ ബക്കര്‍ ഒരുമനയൂരും ജനറല്‍ സെക്രട്ടറി അബൂബക്കര്‍ മേലെതിലും അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത്‌ ഇന്ത്യ സെവന്‍സ്‌ ടൂര്‍ണമെന്റ് : നെസ്റ്റോ അജ്മാന്‍ ജേതാക്കള്‍

May 10th, 2013

nesto-ajman-team-winners-of-youth-india-sevens-ePathram
അജ്മാന്‍ : യൂത്ത്‌ ഇന്ത്യ ക്ലബ്‌ സംഘടിപ്പിച്ച സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നെസ്റ്റോ അജ്മാന്‍ ജേതാക്കളായി. സില്‍വര്‍ സ്റ്റാര്‍ അജ്മാനിനെ ഒന്നിനെതിരെ മൂന്നു ഗോള്‍ നേടിയാണ് ആവേശ കരമായ ടൂര്‍ണമെന്റില്‍ നെസ്റ്റോ വിജയികളായത്.

അജ്മാന്‍ ജി. എം. സി. യുണി വേഴ്സിറ്റി ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പതിനാറോളം ടീമുകള്‍ മാറ്റുരച്ചു.ടൂര്‍ണമെന്റില്‍ ബെസ്റ്റ്‌ പ്ലേയര്‍ ആയി പ്രിന്‍സ്‌, ടോപ്‌ സ്കോറര്‍ ജംഷാദ്, ഗോള്‍ കീപ്പര്‍ ഇസ്മാഈല്‍ എന്നിവര്‍ തെരഞ്ഞെടുക്ക പ്പെട്ടു.

വിജയി കള്‍ക്ക്‌ അബ്ദില്‍ ലതീഫ്‌, കമറുദ്ധീന്‍, മുനവ്വര്‍ വളാഞ്ചേരി, ജുനൈദ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. ജേതാക്കളെ ആദരിച്ചു

May 10th, 2013

eiff-felicitate-sslc-winners-2013-ePathram
അബുദാബി :എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു.

അബുദാബി മേഖല യില്‍ കേരള സിലബസ് എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടിയ  അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളായ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് സമാന്‍, റാസിഖ് മുഹമ്മദ്  എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു.

മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുള്ള നദ്‌വി സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു. അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ അനുശോചിച്ചു

May 7th, 2013

m-r-soman-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ജനറല്‍ സെക്രട്ടറി ആയിരുന്ന എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ കേരള സോഷ്യല്‍ സെന്ററും ശക്തി തിയേറ്റഴ്‌സും അനുശോചിച്ചു.

അബുദാബിയുടെ സാംസ്‌കാരിക രംഗത്ത് തല മുതിര്‍ന്ന കാരണവര്‍ ആയിരുന്ന എം. ആര്‍. സോമന്‍ സംഘടനാ പ്രവര്‍ത്ത കര്‍ക്ക് എന്നും മാര്‍ഗ ദര്‍ശി യായിരുന്നു എന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍, എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വേഗത നിയന്ത്രിക്കാനായി അബുദാബിയില്‍ ചുവപ്പ് റോഡ്
Next »Next Page » കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷ യില്‍ മോഡല്‍ സ്‌കൂളിന് മികച്ച വിജയം »



  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine