യൂത്ത്‌ ഇന്ത്യ സെവന്‍സ്‌ ടൂര്‍ണമെന്റ് : നെസ്റ്റോ അജ്മാന്‍ ജേതാക്കള്‍

May 10th, 2013

nesto-ajman-team-winners-of-youth-india-sevens-ePathram
അജ്മാന്‍ : യൂത്ത്‌ ഇന്ത്യ ക്ലബ്‌ സംഘടിപ്പിച്ച സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നെസ്റ്റോ അജ്മാന്‍ ജേതാക്കളായി. സില്‍വര്‍ സ്റ്റാര്‍ അജ്മാനിനെ ഒന്നിനെതിരെ മൂന്നു ഗോള്‍ നേടിയാണ് ആവേശ കരമായ ടൂര്‍ണമെന്റില്‍ നെസ്റ്റോ വിജയികളായത്.

അജ്മാന്‍ ജി. എം. സി. യുണി വേഴ്സിറ്റി ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പതിനാറോളം ടീമുകള്‍ മാറ്റുരച്ചു.ടൂര്‍ണമെന്റില്‍ ബെസ്റ്റ്‌ പ്ലേയര്‍ ആയി പ്രിന്‍സ്‌, ടോപ്‌ സ്കോറര്‍ ജംഷാദ്, ഗോള്‍ കീപ്പര്‍ ഇസ്മാഈല്‍ എന്നിവര്‍ തെരഞ്ഞെടുക്ക പ്പെട്ടു.

വിജയി കള്‍ക്ക്‌ അബ്ദില്‍ ലതീഫ്‌, കമറുദ്ധീന്‍, മുനവ്വര്‍ വളാഞ്ചേരി, ജുനൈദ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്. എസ്. എല്‍. സി. ജേതാക്കളെ ആദരിച്ചു

May 10th, 2013

eiff-felicitate-sslc-winners-2013-ePathram
അബുദാബി :എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ എമിറേറ്റ്‌സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു.

അബുദാബി മേഖല യില്‍ കേരള സിലബസ് എസ്. എസ്. എല്‍. സി. പരീക്ഷ യില്‍ എല്ലാ വിഷയ ങ്ങള്‍ക്കും എ പ്ലസ് നേടിയ  അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കളായ ഫാത്തിമ ഫര്‍ഹാന, മുഹമ്മദ് സമാന്‍, റാസിഖ് മുഹമ്മദ്  എന്നിവര്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു.

മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍, എം. പി. എം. റഷീദ്, ടി. പി. ഗംഗാധരന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുള്ള നദ്‌വി സ്വാഗതവും മുഹമ്മദ് അലി നന്ദിയും പറഞ്ഞു. അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ അനുശോചിച്ചു

May 7th, 2013

m-r-soman-epathram

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ജനറല്‍ സെക്രട്ടറി ആയിരുന്ന എം. ആര്‍. സോമന്റെ നിര്യാണ ത്തില്‍ കേരള സോഷ്യല്‍ സെന്ററും ശക്തി തിയേറ്റഴ്‌സും അനുശോചിച്ചു.

അബുദാബിയുടെ സാംസ്‌കാരിക രംഗത്ത് തല മുതിര്‍ന്ന കാരണവര്‍ ആയിരുന്ന എം. ആര്‍. സോമന്‍ സംഘടനാ പ്രവര്‍ത്ത കര്‍ക്ക് എന്നും മാര്‍ഗ ദര്‍ശി യായിരുന്നു എന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍, ശക്തി പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍, എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര മഹോല്‍സവം

April 30th, 2013

vatakara-nri-forum-vatakara-maholsavam-2012-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ വടകര മഹോല്‍സവം പ്രവാസി മലയാളികളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി. കെ. എസ്. സി. അങ്കണത്തില്‍ ഒരുക്കിയ ‘അഞ്ചു വിളക്ക് കവല’ യില്‍ കോഴിക്കോട് സര്‍വ കലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. കെ. എന്‍. കുറുപ്പ് കൊടിയേറ്റിയ തോടെ വടകരച്ചന്തയ്ക്ക് തുടക്കമായി.

ചന്ത യില്‍ അറവന, കടകോല്‍, വട്ടപ്പലക, കൊപ്ര ക്കോല്‍, നാഴി, തെരുവ, കിണ്ടി, ചിരവ, ഭരണി, മുറം, തടുപ്പ, കുട്ട, കപ്പിയും കയറും, വിശറി, കിണ്ണം, മരപ്പലക, പാള, റാന്തല്‍, ആട്ടുകല്ല്, കലപ്പ തുടങ്ങിയ വയെല്ലാം പുതു തലമുറയ്ക്ക് കൗതുക ക്കാഴ്ചകളായി.

മലബാറിന്റെ തനതു പലഹാരങ്ങള്‍ മേളയിലെ ആകര്‍ഷക ഘടകമായി. മുട്ട സുറുക്ക, മുട്ടമാല, കാരയപ്പം, കല്ലുമ്മക്കായ നിറച്ചത്, മണ്ട, വല്യമണ്ട, പൊട്ട്യപ്പം, അച്ചപ്പം, പത്തിരി, കായപ്പോള, കുഴലപ്പം, പനീര്‍പ്പെട്ടി, പഴംകേക്ക്, മീന്‍ നിറച്ചത്, നെയ്പ്പത്തിരി, ഉന്നക്കായ, ചട്ടിപ്പത്തിരി, കിണ്ണത്തപ്പം, കോഴിയട, ഏലാഞ്ചി, കടലപ്പത്തിരി, ഇറച്ചി പ്പത്തിരി, എന്നിവയെല്ലാം വടകര മഹോത്സവ ത്തില്‍ ഒരുക്കി യിരുന്നു.

വടകരച്ചന്തയ്ക്ക് ഹരം പകര്‍ന്ന് കളരി പ്പയറ്റ്, തെയ്യം, കോല്‍ക്കളി, ദഫ്മുട്ട് എന്നിവയും അരങ്ങില്‍ നിറഞ്ഞു. വടകരച്ചന്ത യില്‍ അതിഥി യായി എത്തിയ ഈജിപ്തുകാരന്‍ അവതരിപ്പിച്ച തനൂറാ നൃത്തവും ആസ്വാദകര്‍ക്ക് ദൃശ്യ വിരുന്നായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസ ത്തിനു വിരാമം : കെ. പി. ഇബ്രാഹിം നാട്ടിലേക്ക്

April 27th, 2013

champad-kp-ibrahim-of-npcc-kairaly-cultural-forum-ePathram
അബുദാബി : നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞ് തലശ്ശേരി ചമ്പാട് സ്വദേശി കെ. പി. ഇബ്രാഹിം നാട്ടിലേക്ക് യാത്രയാവുന്നു.

ഇരുപത്തി രണ്ടാം വയസ്സിലാണ് കെ. പി. ഇബ്രാഹിം ഗള്‍ഫില്‍ എത്തിയത്. ഒരു വര്‍ഷം ദുബായില്‍ കമ്പനി യിലും ഹോട്ടലിലും ഒക്കെയായി ജോലി ചെയ്തതിനു ശേഷം അബുദാബി യില്‍ എത്തി. 6 മാസ ത്തോളം പോലീസ് കാന്റീനില്‍ ജോലി ചെയ്യുകയും 1974-ല്‍ നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ (എന്‍. പി. സി. സി.) കമ്പനി യില്‍ ഫിറ്റര്‍ ആയി ജോലിക്ക് ചേരുകയും ചെയ്തു.

39 വര്‍ഷം തുടര്‍ച്ച യായി ഒരേ കമ്പനി യില്‍ ജോലി ചെയ്ത ഇബ്രാഹിം, ഫേബ്രിക്കേഷന്‍ ഫോര്‍മാനായി അടുത്ത മാസം വിരമിക്കും. എന്‍. പി. സി. സി. ലേബര്‍ ക്യാമ്പില്‍ ‘സൃഷ്ടി’ എന്ന സാംസ്‌കാരിക സംഘടന യുടെ രൂപീകരണ ത്തില്‍ മുഖ്യ പങ്കു വഹിച്ചു. പിന്നീട് കൈരളി കള്‍ച്ചറല്‍ ഫോറം എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഫോറത്തിന്റെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിച്ചു വരുന്നു.

ജീവിത ത്തിന്റെ സിംഹ ഭാഗവും പ്രവാസി യായി കഴിഞ്ഞ ശേഷം 60 വയസ്സില്‍ പൂര്‍ണ ആരോഗ്യ വാനായാണ് ഇബ്രാഹിം ഗള്‍ഫിനോട് വിട പറയുന്നത്.

പാത്തിപ്പാല ത്തുള്ള സക്കിന ഹജ്ജുമ്മ യാണ് ഭാര്യ. അഞ്ചു മക്കളുണ്ട്. കുടുംബ ത്തെയും മക്കളെയും നല്ല നിലയില്‍ എത്തിക്കാനായി. നാലു പതിറ്റാണ്ടിന്റെ പ്രവാസം തനിക്ക് നിറഞ്ഞ സംതൃപ്തി യാണ് നല്‍കി യത് എന്ന്‍ കെ. പി. ഇബ്രാഹിം വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങി
Next »Next Page » ശൈഖ് സുദൈസു മായി കാന്തപുരം കൂടിക്കാഴ്ച നടത്തി »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine