ദുബായ് : യൂത്ത് ഇന്ത്യ ക്ലബ്ബ് ദുബായ് മേഖല സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക മേള ‘ലൈവ് 2012’ നവംബര്‍ 09 വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ദുബായ് ഖിസൈസ് ലുലു വില്ലേജിനു സമീപത്തുള്ള ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.
വൈകുന്നേരം ആരംഭിക്കുന്ന പരിപാടി യില്‍ പ്രശസ്ത ഗായകന്‍ നാദിര്‍ അബ്ദുല്‍ സലാം നയിക്കുന്ന ഗാനമേള, ദാന്ഡിയ, ഒപ്പന, ഖവാലി, കോല്‍ക്കളി, മൈം, മിമിക്രി തുടങ്ങിയ വിവിധ ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറും.
‘ഐക്യത്തിന്റെ ആത്മാവിനെ തേടി പ്രവാസ യുവത യുടെ യാത്ര’ എന്നതാണ് പരിപാടി യുടെ മുദ്രാവാക്യം. സര്‍ഗ്ഗാത്മക കഴിവുകള്‍ക്ക് പ്രവാസ ജീവിത ത്തില്‍ ഇടം നേടി കൊടുക്കുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന പരിപാടി യില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും നടക്കും.
പ്രവേശന ത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : 056 21 47 417