ദുബായ് : സീതി സാഹിബ് വിചാര വേദി ഇനി മുതല്‍ സീതി സാഹിബ് ഫൗണ്ടേഷന്‍ എന്ന് അറിയപ്പെടും.
പ്രസിഡന്റ് സീതി പടിയത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളന ത്തില്‍ പൊതു യോഗ തീരുമാന പ്രകാരം സംഘടന യുടെ പേര് സീതി സാഹിബ് ഫൗണ്ടേഷന്‍ എന്നാക്കി മാറ്റിയ തിന്റെ പ്രഖ്യാപനം ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്ച്. എം. അഷ്‌റഫ് നിര്‍വഹിച്ചു.
ഷാര്‍ജ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി സഅദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, ടി. കെ. ഖാലിദ് പാറപ്പിള്ളി, ഉബൈദ് ചേറ്റുവ, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, പി. എ. ഫാറൂക്ക്, അബ്ദുല്‍ ഹമീദ് വടക്കേകാട്, കെ. എസ്. ഷാനവാസ്, അര്‍. വി. കബീര്‍, റസാക്ക് തൊഴിയൂര്‍, സൈനുദ്ധീന്‍ ഞമനങ്ങാട്, അഷ്‌റഫ് പിള്ളക്കാട്, ശരീഫ് ചിറക്കല്‍, എന്‍. കെ. അബ്ദുല്‍ ജലീല്‍, സലാം ചിറനെല്ലൂര്‍, പി. കെ. സിദ്ധീക്ക് പി. എസ്. സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ഹനീഫ് കല്‍മട്ട നന്ദിയും പറഞ്ഞു.