രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍

February 16th, 2012

blood-donation-epathram
അബുദാബി : അബുദാബി ബ്ലഡ്‌ ബാങ്കും സിറാജ് ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ അബുദാബി ഖാലിദിയ ബ്ലഡ്‌ ബാങ്കിലെ മെയിന്‍ ബ്ലോക്കില്‍ നടക്കും.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ നടക്കുന്ന കാന്തപുര ത്തിന്റെ കേരള യാത്ര യോടനു ബന്ധിച്ചു ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സാമൂഹിക ജന ജാഗരണ ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ്‌ സംഘടിപ്പി ച്ചിട്ടുള്ളത്.

ഖാലിദിയ മാളിന്റെ പിറകു വശത്തുള്ള ബ്ലഡ്‌ ബാങ്കിലേക്ക് സിറ്റി യില്‍ നിന്നും എട്ടാം നമ്പര്‍ ബസ്സില്‍ എത്തിച്ചേരാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 52 15 997 എന്ന നമ്പറില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , ,

1 അഭിപ്രായം »

വി. ടി. വി. ദാമോദരനെ ഐ. എസ്. സി. ആദരിച്ചു

February 15th, 2012

isc-master-of-folklore-award-to-vtv-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ നടത്തിയ ഇന്ത്യ ഫെസ്റ്റ് -2012 ല്‍ വടക്കേ മലബാറിലെ പൂരക്കളി ഗള്‍ഫില്‍ ‍ആദ്യമായി തനതു രീതിയില്‍ അവതരിപ്പിച്ചു കൊണ്ട് സഹൃദയ സഹസ്രങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയ വി. ടി. വി. ദാമോദരന്  ഐ. എസ്. സി. പ്രസിഡന്റ്‌ രമേശ്‌ പണിക്കര്‍ മോമെന്റോ നല്‍കി ആദരിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ , ഇന്ത്യ ഫെസ്റ്റ് മുഖ്യ പ്രായോജകരായ ജമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ ഗണേഷ്‌ ബാബു എന്നിവര്‍ സന്നിഹിത രായിരുന്നു.

vtv-team-with-poorakkali-at-isc-ePathram

വി. ടി. വി. ദാമോദരന്‍ നേതൃത്വം നല്‍കിയ ' പൂരക്കളി ' ഇന്ത്യാ ഫെസ്റ്റ് വേദിയില്‍

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാല യുടെ പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. ദാമോദരന്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യ വുമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. രാധാകൃഷ്ണന്‍ അബുദാബി യില്‍

February 10th, 2012

novalist-c-radha-krishnan-in-abudhabi-ePathram
അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍ സി. രാധാകൃഷ്ണനെയും സഹ ധര്‍മ്മിണി വത്സലയേയും അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മെസ്പൊ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

തദവസര ത്തില്‍ ഇസ്മയില്‍ പൊന്നാനി, ഉദയ്‌ ശങ്കര്‍ , നൌഷാദ് യൂസുഫ്‌, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സന്നിഹിത രായിരുന്നു. മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കര്‍ സി. രാധാകൃഷ്ണന് പൂച്ചെണ്ട് നല്‍കി.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ മെസ്പോ പത്താം വാര്‍ഷികം ആഘോഷിക്കും.

- pma

വായിക്കുക: , ,

1 അഭിപ്രായം »

കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം : ‘ആഘോഷം 2012’

February 9th, 2012

quilandi-nri-forum-logo-ePathramഷാര്‍ജ : യു. എ. ഇ. യിലെ കൊയിലാണ്ടി നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറ’ ത്തിന്റെ ആഭിമുഖ്യ ത്തില്‍ നടത്തപ്പെടുന്ന ‘ആഘോഷം 2012’, ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ മെയിന്‍ ഹാളില്‍ നടക്കും. ആഘോഷ പരിപാടികള്‍ കൊയിലാണ്ടി എം എല്‍ എ കെ. ദാസന്‍ ഉത്ഘാടനം ചെയ്യും.

quilandi-nri-forum-aghosham-2012-ePathram

തുടര്‍ന്ന്‌ പ്രശസ്ത ഗായകരായ കൊല്ലം ഷാഫി, സായീ ബാലന്‍ , അഭിരാമി, സോണിയ എന്നിവരുടെ ഗാനമേള, യു. എ. ഇ. യിലെ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന നൃത്ത നൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാപരിപാടി കള്‍ അരങ്ങേറും. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 050 75 97 714, 055 78 92 065, 055 78 11 082

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ് നല്‍കി

February 6th, 2012

kuwait-team-sent-off-ebrahim-kutty-ePathram
കുവൈത്ത് സിറ്റി : 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സി ഐ സി സബ്ഹാനിലെ ഇബ്രാഹിം കുട്ടി കൊയിലാണ്ടിക്ക് സി ഐ സി വര്‍ക്കേഴ്‌സ് ഫോറം യാത്രയയപ്പ് നല്കി. അബ്ബാസിയ യില്‍ നടന്ന ചടങ്ങില്‍ ഫിലിപ്പ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കേഴ്‌സ് ഫോറ ത്തിന്റെ ഉപഹാരം യോഹന്നാന്‍ ചിറ്റേലില്‍ ഇബ്രാഹിം കുട്ടിക്കു സമ്മാനിച്ചു. വില്‍സണ്‍ ജോസഫ്, ജോര്‍ജ്ജ് സക്കറിയ, പ്രകാശ് അടൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫിലിപ്പ് തോമസ് സ്വാഗതവും, ചാണ്ടി ചിങ്ങവനം നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യില്‍ നബിദിനാഘോഷം ശ്രദ്ധേയമായി
Next »Next Page » ശൈഖ് ജാബിര്‍ കുവൈത്ത് പ്രധാനമന്ത്രി യായി വീണ്ടും നിയമിതനായി »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine