എം. വി. അബ്ദുല്‍ ജലീലിന് സ്വീകരണം നല്‍കി

December 9th, 2012

reception-for-blangad-mahallu-president-jaleel-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി യും സുല്ലമുല്‍ ഇസ്ലാം മദ്രസ്സ പ്രസിഡണ്ടു മായ എം. വി. അബ്ദുല്‍ ജലീലിന് അബുദാബി ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍ സ്വീകരണം നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ് എ. പി. മുഹമ്മദ്‌ ശരീഫ്‌ അദ്ധ്യക്ഷത വഹിച്ചു.

മഹല്ലിലെ പുതിയ വിശേഷങ്ങളും പുനര്‍ നിര്‍മ്മാണം കഴിഞ്ഞ ബ്ലാങ്ങാട് ജുമാ അത്ത്‌ പള്ളി, പുതുക്കി പണിയുന്ന സുല്ലമുല്‍ ഇസ്ലാം മദ്രസ്സ യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും എം. വി. അബ്ദുല്‍ ജലീല്‍ വിശദീകരിച്ചു.

അസോസ്സിയേഷന്‍ ഉപദേശക സമിതി അംഗങ്ങളായ പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. വി. അബ്ദുല്‍ ലത്തീഫ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സഹീര്‍ അറക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ദേശീയ ദിന ആഘോഷം

December 7th, 2012

ദുബായ് : ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം യു. എ. ഇ. യുടെ ദേശീയ ദിനം ‘സല്യൂട്ട് യു. എ. ഇ. 2012’ എന്ന പേരില്‍ ദുബായ് ഷേയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ ആഘോഷിച്ചു.

അഭിലാഷ് വി ചന്ദ്രന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ഇയാദ് അലി അബ്ദുള്‍ റഹ്മാന്‍, സക്കീര്‍ ഹുസൈന്‍, ഷൈന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

എലൈറ്റ് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് തൃത്താല എം എല്‍.. എ വി. ടി. ബല്‍റാമിന് സമ്മാനിച്ചു.

തുടര്‍ന്ന് പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ഗായത്രി, കലാഭവന്‍ സതീഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത കലാ വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സല്യൂട്ട് യു. എ. ഇ.

November 30th, 2012

ദുബായ് : യു. എ. ഇ. യുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 2 ന് വൈകീട്ട് 5 മണി മുതല്‍ ബര്‍ ദുബായിലുള്ള ഷെയ്ഖ്‌ റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് സല്യൂട്ട് യു. എ. ഇ. 2012 എന്ന പേരില്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

അഡ്വ. വൈ. എ. റഹീം, വി. ടി. ബല്‍റാം എം. എല്‍. എ. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി. ജയചന്ദ്രന്‍, ഗായത്രി അശോകന്‍, കലാഭവന്‍ സതീഷ് തുടങ്ങിയര്‍ നേതൃത്വം കൊടുക്കുന്ന സംഗീത ഹാസ്യ വിരുന്നും ഉണ്ടായിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രസക്തി കാര്‍ട്ടൂണ്‍ പ്രദര്‍ശനം അബുദാബി യില്‍

November 30th, 2012

prasakthi-cartoon-epathram

അബുദാബി : പ്രമുഖ കാര്ട്ടൂണിസ്റ്റുകളായ രാജി ചെങ്ങന്നൂര്‍, രാജീവ്‌ മുളക്കുഴ, അജിത്ത് കണ്ണൂര്‍ എന്നിവരുടെ കാര്‍ട്ടൂണു കളുടെ പ്രദര്‍ശനം അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ പ്രസക്തി സംഘടി പ്പിക്കുന്നു. ഡിസംബര്‍ 2, ഞായറാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ സൗജന്യമായാണ് പ്രദര്‍ശനം.

സിനിമ – നാടക സംവിധായകന്‍ മനോജ്‌ കാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറു മണിയ്ക്ക് പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകന്‍ K. K. മൊയ്തീന്‍ കോയ ‘കാര്‍ട്ടൂണിന്റെ രാഷ്ട്രീയം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും.

തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര ഗാനങ്ങള്‍ കോര്ത്തിണക്കി ക്കൊണ്ട് അബുദാബി സ്മൃതി ലയ ഒരുക്കുന്ന സംഗീത സായാഹ്ന്നം നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാനായി കുഞ്ഞിരാമന് സ്വീകരണം

November 23rd, 2012

kanayi-kunji-raman-epathram
അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യ ത്തില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞി രാമന് അബുദാബി യില്‍ സ്വീകരണം നല്‍കുന്നു. നവംബര്‍ 23 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടക്കുന്ന പരിപാടി യിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : വി. ടി. വി. ദാമോദരന്‍ – 050 522 90 59

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെസ്‌പോ വിനോദ യാത്ര സംഘടിപ്പിച്ചു
Next »Next Page » നൌഷാദ് ബാഖവി അബുദാബിയില്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine