ദുബായ് : ദുബായ് ആസ്ഥാനമായ ഗള്‍ഫ് ആര്‍ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി യുടെ (ഗാല) സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നോവലിസ്റ്റ് സേതുവിനും കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ സാഹിത്യ കൃതിക്കുള്ള പുരസ്കാരം പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്നാ നോവലിനുമാണ്.
ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരങ്ങള്‍ ഡിസംബര്‍ ഒന്നിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് വിതരണം ചെയ്യുമെന്ന് ഗാല ചെയര്‍മാനും വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഐസക് ജോണ്‍ പട്ടാണി പ്പറമ്പില്‍ പറഞ്ഞു.
കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഹാസ്യ കവിതാ പുരസ്കാരത്തിന് ചെമ്മനം ചാക്കോ അര്‍ഹനായി. അമ്പതിനായിരം രൂപയാണ് അവാര്‍ഡ്. മികച്ച പ്രവാസി എഴുത്തു കാരനുള്ള ഇരുപത്തയ്യായിരം രൂപയുടെ അവാര്‍ഡ് ഗഫൂര്‍ പട്ടാമ്പി യുടെ ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാര ത്തിനു നല്‍കും.
കേരള സാഹിത്യ അക്കാദമി യുടെ സഹകരണ ത്തോടെ ഗള്‍ഫ് രാജ്യ ങ്ങളിലെ എഴുത്തു കാര്‍ക്ക് വേണ്ടി നവംബര്‍ മുപ്പതിനും ഡിസംബര്‍ ഒന്നിനും ഷാര്‍ജ യില്‍ നടക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രമുഖ എഴുത്തുകാര്‍ ക്ലാസ്സുകള്‍ എടുക്കുമെന്ന് ഗാലയുടെ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ സി. പി. അറിയിച്ചു.
വിവരങ്ങള്‍ക്ക് : 050 62 12 325




ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഫാമിലി വിനോദ യാത്ര ഒക്ടോബര്‍ 19 വെള്ളിയാഴ്ച നടക്കും. ദുബായ് ക്രീക്കിലൂടെയുള്ള ബോട്ട്‌യാത്ര യാണ് ഈ വര്‍ഷം ഒരുക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക 050 65 000 47, 050 74 462 27, 050 26 397 56 



























