അബുദാബി : കോഴിക്കോട് ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ കെ. എ. പി. സി. യുടെ ജനറല്‍ ബോഡിയും കുടുംബ സംഗമവും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിപുലമായ പരിപാടി കളോടെ നടന്നു.
പത്ര പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ അബുദാബിയുടെ – ഇമ – വൈസ് പ്രസിഡന്റുമായ ജലീല്‍ രാമന്തളി, പ്രവാസി കൗണ്‍സിലിന്റെ ലോഗോ കമ്മിറ്റി അംഗം ബരീര റഫീഖിനു നല്‍കി പ്രകാശനം ചെയ്തു.
പുതിയ ഭാരവാഹി കളായി പി. സി. അഹമ്മദ് കുട്ടി (പ്രസിഡണ്ട്), റഫീക്ക് കൊടുവള്ളി (സെക്രട്ടറി), അഷ്‌റഫ് ടൈല്‍ ഗാലേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.