എമിറേറ്റ്സ് ഇന്ത്യാ ഫ്രേറ്റര്‍നിറ്റി ഫോറം ഇഫ്താര്‍ സംഗമം

August 6th, 2012

emirates-india-freternity-abudhabi-iftar-2012-ePathram
അബുദാബി : എമിറേറ്റ്സ് ഇന്ത്യാ ഫ്രേറ്റര്‍നിറ്റി ഫോറം അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമ ത്തില്‍ മുഖ്യാതിഥി മുഹമ്മദ്‌ നെട്ടൂര്‍ ‘സാഹോദര്യം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം ചെയ്തു. നാസ്സര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി, സി. പി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷാജഹാന്‍ ഒരുമനയൂര്‍ സ്വാഗതവും ഹാഫിസ്‌ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിടുന്നു : വീക്ഷണം ഫോറം

August 4th, 2012

അബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം രക്ഷാധികാരി കൂടിയായ ടി. എന്‍. പ്രതാപന്‍ എം. എല്‍. എ. യ്‌ക്കെതിരായി പി. സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുവിട്ടതാണ് എന്ന് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒരു ജനകീയ നേതാവായ ടി. എന്‍. പ്രതാപനെ സ്വന്തം സമുദായ ത്തിന്റെ കാര്യംമാത്രം നോക്കിയാല്‍ മതിയെന്ന് ഉപദേശിക്കാന്‍ മാത്രം പി. സി. ജോര്‍ജ് വളര്‍ന്നിട്ടില്ല. ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമേ ഇതു പോലുള്ള ഇത്തിള്‍ കണ്ണികളുടെ പ്രസ്താവനകള്‍ ഉപകരിക്കൂ.

പി. സി. ജോര്‍ജിന്റെ അതിരു വിട്ട വാക്കും പ്രവൃത്തികളും ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും നിയന്ത്രിച്ചില്ല എങ്കില്‍ അത് യു. ഡി. എഫ്. സര്‍ക്കാറിന് ഒരു തീരാകളങ്കമായി മാറും എന്നും ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ഭാരവാഹികള്‍ പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈരളി ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

August 3rd, 2012

npcc-kairali-iftar-2012-ePathram
അബുദാബി : മുസ്സഫ എന്‍ പി സി സി ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി കളുടെ കൂട്ടായ്മയായ ‘കൈരളി കള്‍ച്ചറല്‍ ഫോറം’ ക്യാമ്പ് അങ്കണ ത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

എന്‍ പി സി സി കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് രാജന്‍ കണ്ണൂര്‍, സെക്രട്ടറി അഷ്‌റഫ് ചമ്പാട്, വര്‍ക്കല ദേവകുമാര്‍, അനില്‍കുമാര്‍, ഗോമസ്, ഇസ്മായില്‍ കൊല്ലം, മുഹമ്മദ് കുഞ്ഞി, കോശി, ശാന്തകുമാര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമ ത്തിന് നേതൃത്വം നല്‍കി.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ അനീഷ് രാജ് മുഖ്യാതിഥി ആയിരുന്നു. അബുദാബി യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം നാനാ തുറകളില്‍ നിന്നുള്ളവര്‍ സംഗമ ത്തില്‍ പങ്കുചേര്‍ന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കൊടുവള്ളി പ്രവാസി കൂട്ടായ്മ യുടെ ഇഫ്താര്‍ സംഗമം

August 2nd, 2012

അബുദാബി : കൊടുവള്ളി ഏരിയ പ്രവാസി കൌണ്സിലിന്റെ (കെ എ പി സി) ഇഫ്താര്‍ സംഗമം ആഗസ്റ്റ്‌ 3 വെള്ളിയാഴ്ച അബുദാബി എലക്ട്ര സ്ട്രീറ്റിലെ കാസില്‍ റോക്ക് ഹോട്ടലില്‍ വെച്ചു നടത്തും എന്ന് ഭാരവാഹി കള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 77 24 025, 050 61 26 283

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിലാവ് : ബ്രോഷര്‍ പ്രകാശനം ചെയ്തു

August 2nd, 2012

nilavu-show-card-release-ePathram
ദുബായ് : ഓണം -പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ട്രന്‍ഡ്‌സ് ദുബായ് അവതരിപ്പിക്കുന്ന ‘നിലാവിന്റെ’ ബ്രോഷര്‍ പ്രകാശനം നടന്നു. ആഗസ്റ്റ് 23 വ്യാഴാഴ്ച ദുബായ് ഷെയ്ക്ക് റാഷീദ് ഓഡിറ്റോറിയ ത്തില്‍ വെച്ചാണ് കേരള ത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഗായക ന്മാരെയും മറ്റു കലാകാരന്മാരെയും പങ്കെടുപ്പിച്ച് നിലാവ് സ്‌റ്റേജ് ഷോ അവതരിപ്പിക്കുന്നത്.

nilavu-stage-show-poster-ePathram
കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ പ്രമുഖ പിന്നണി ഗായിക സിന്ധു പ്രേംകുമാര്‍, ഇളയനില ഫെയിം പ്രദീപ് കുമാര്‍, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം നസീബ്, ഫസീല, ഗന്ധര്‍വ്വ സംഗീത ത്തിലെ ആദ്യത്തെ വിജയി നിഷാദ്, കൈരളി സിംഗ് അന്‍ഡ് വിന്‍ അവതാരക സുമി തുടങ്ങിയവരും കൂടാതെ കേരള ത്തില്‍ നിന്നും യു എ ഇ യില്‍ നിന്നുമുള്ള ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, നാടന്‍ പാട്ട് കലാകരന്മാരുടെ പരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 99 20 100, 050 84 11 831

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി. സി. പത്ര പ്രവര്‍ത്തക പുരസ്കാരം പ്രഖ്യാപിച്ചു
Next »Next Page » കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇഫ്താര്‍ മീറ്റ് »



  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine