ചേറ്റുവ പ്രവാസികളു​ടെ ‘സ്നേഹ സംഗമം 2011’

March 26th, 2011

ദുബായ് : യു. എ. ഇ. യിലെ ചേറ്റുവ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ചേറ്റുവ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം, ദുബായ് മംസാര്‍ പാര്‍ക്കില്‍ ‘സ്നേഹ സംഗമം 2011’ എന്ന പേരില്‍ ഏപ്രില്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വിവിധ കലാ കായിക മത്സര പരിപാടി കളോടെ ആഘോഷിക്കുന്നു. മുഴുവന്‍ കുടുംബങ്ങളും, കൂട്ടുകാരും എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പി. എ. മുബാറക് 050 51 46 273 ( ദുബായ്), പി. എസ്. യൂസുഫ് 050 63 16 429 ( ഷാര്‍ജ), പി. ബി. ഹുസൈന്‍ 050 72 01 055 ( അബുദാബി)

– അയച്ചു തന്നത് : അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

കുന്ദമംഗലം എന്‍.ആര്‍.ഐ. ഫോറം കുടുംബ സംഗമം

March 25th, 2011

kundamangalam-nri-forum

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

ദുബായ്‌ : കുന്ദമംഗലം എന്‍. ആര്‍. ഐ. ഫോറം യു. എ. എ. ചാപ്റ്റര്‍ വാര്‍ഷിക കുടുംബ സംഗമവും ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉല്‍ഘാടനവും ദുബായ്‌ ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഡോ. കെ. പി. ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ഇസ്മായില്‍ റാവുത്തര്‍, നെല്ലറ ഷംസുദ്ധീന്‍, ചെസ്ല തോമസ്‌, അബ്ദുറഹിമാന്‍ ഇടക്കുനി തുടങ്ങിയവര്‍ വേദിയില്‍.

(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാമ്പിശ്ശേരി നാടകോത്സവം

March 20th, 2011

kambissery-drama-fest-epathram

കുവൈത്ത് സിറ്റി : കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ‘കാമ്പിശ്ശേരി നാടകോത്സവം’ ഏപ്രില്‍ 29 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ അരങ്ങേറും. എകാങ്ക നാടക മത്സരം, നാടക സെമിനാര്‍, നാടക പരിശീലന കളരി, നാടക ചരിത്ര പ്രദര്‍ശനം എന്നിവ നാടകോത്സവ ത്തിന്‍റെ ഭാഗമായി നടക്കും.

ഇതിനായി സാബു. എം. പീറ്റര്‍ ജനറല്‍ കണ്‍വീനറും സെമിന്‍ ആസ്മിന്‍, ഷാജി രഘുവരന്‍ എന്നിവര്‍ കണ്‍വീനര്‍ മാരായും ഉള്ള പ്രോഗ്രാം കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

നാടക മത്സര ത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഘങ്ങള്‍ മാര്‍ച്ച് 31നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 99 330 267, 66 38 30 73, 65 11 28 25 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേര വനിതാ വേദി രൂപീകരിച്ചു

March 13th, 2011

kera-vanitha-vedhi-epathram

കുവൈത്ത് : എറണാകുളം ജില്ലാ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ ‘കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍’ – കേര യുടെ വനിതാ വിഭാഗം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

വിവിധ ഏരിയ അടിസ്ഥാന ത്തില്‍ പങ്കെടുത്ത യോഗ ത്തില്‍ ശബനം ബായ് സിയാദ് (ജനറല്‍ കണ്‍വീനര്‍), ധന്യ ബിജു, രഞ്ജിനി അനില്‍കുമാര്‍, ബീന സെബാസ്റ്റ്യന്‍, സിജി മാത്യു (ജോയിന്‍റ് കണ്‍വീനര്‍മാര്‍), റസിയ റഷീദ്, ഉഷ രാജേഷ്, നാജിത സുബേര്‍, റാണി പരമേശ്വരന്‍, നൂര്‍ജഹാന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ കലാം സ്വാഗതവും ശബ്‌നം ബായ് സിയാദ് നന്ദിയും പറഞ്ഞു.


അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സംഗീത നിശ

March 12th, 2011

ms-baburaj-epathram

ദുബായ്‌ : കോഴിക്കോടിന്റെ പെരുമ ഉയര്‍ത്തിയ വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനും അദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഏപ്രില്‍ അവസാന വാരം ദുബായില്‍ സംഗീത നിശ സംഘടിപ്പിക്കും. മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രമുഖ പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വെച്ച് സംഘടനയുടെ ഔദ്യോഗിക ഉല്‍ഘാടനവും നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഷാര്‍ജയില്‍ തുടങ്ങി
Next »Next Page » സ്ത്രീ വിമോചനവും സമകാലിക സമൂഹവും »



  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine