ഷാര്‍ജ : സീതി സാഹിബ് വിചാര വേദി സംഘടിപ്പി ക്കുന്ന വിദ്യാഭ്യാസ – അനുസ്മരണ സമ്മേളന വിജയ ത്തിനായി ജനുവരി 27 വ്യാഴാഴ്ച രാത്രി 8 മണിക്ക് സ്വാഗത സംഘം രൂപികരണ യോഗം ചേരുന്നു. ഷാര്‍ജ കെ. എം. സി. സി. യില്‍ വെച്ചു നടക്കുന്ന സ്വാഗത സംഘം രൂപീകരണ ത്തില്‍ എല്ലാ പ്രവര്‍ത്ത കരും പങ്കെടുക്കണം എന്ന് സീതി സാഹിബ് വിചാരവേദി യു. എ. ഇ. ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് 11 ന് നടക്കുന്ന വിദ്യാഭ്യാസ – അനുസ്മരണ സമ്മേളന ത്തില്‍ ക്വിസ് മത്സരങ്ങള്‍, പ്രസംഗ – ലേഖന മത്സര വിജയികള്‍ക്ക് സമ്മാനദാനം, അനുസ്മരണ പ്രഭാഷണം, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുടെ ക്ലാസുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.
യു. എ. ഇ. യിലെ ഹൈസ്കൂള്‍ കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.