
ദുബായ് : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാടിന്റെ പുരോഗതിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് ഓവര്‍സീസ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ദുബായ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പു വരുത്തുന്നതിന് വിവിധ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കി. ഓ.ഐ.സി.സി. ദുബായ് കാസറഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണ യോഗത്തില്‍ ഓ.ഐ.സി.സി. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് അലിയാര്‍ കുഞ്ഞി, ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പ്രസംഗിച്ചു. ജന. സെക്രട്ടറി സി. ആര്‍. ജി. നായര്‍ സ്വാഗതവും ട്രഷറര്‍ കെ. എം. കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു. ഓ.ഐ.സി.സി. ദുബായ് കാസറഗോഡ് ജില്ലാ പ്രസിഡണ്ടായി രഞ്ചിത്ത് കേടേത്തിനേയും ജന. സെക്രട്ടറിയായി നൌഷാദ് കന്ന്യപ്പാടിയെയും ട്രഷററായി മുഹമ്മദ് അലി പാലേത്തിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി താജുദ്ദീന്‍ പൈക്ക, ജോ. സെക്രട്ടറിയായി മനാഫ് പൈക്കയെയും, എക്സിക്യൂട്ടിവ് അംഗങ്ങളായി മംഷീര്‍ നെല്ലിക്കാട്ട്, രഹീം പൈക്ക, ജെംഷീര്‍ പൈക്ക, സിദ്ദീഖ് കെ. എം. സമദ് ബദിയടുക്കയെയും തെരഞ്ഞെടുത്തു.



ദുബായ് : കെ. എം. സി. സി. തൃശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” യുടെ ത്രൈമാസ സര്‍ഗ്ഗ സംഗമത്തില്‍ വെച്ച് എന്‍. കെ. എ. ലത്തീഫ് രചിച്ച “മാപ്പിള ശൈലി” രണ്ടാം പതിപ്പ് പ്രകാശനം ചെയ്യും. ഒക്ടോബര്‍ 14ന് വ്യാഴം രാത്രി 8 മണിക്ക് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി നടക്കുന്നത്. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബുസമദ് (സാബീല്‍) പ്രകാശനം നിര്‍വഹിക്കും. ബഷീര്‍ തിക്കോടി ഗ്രന്ഥ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. നാസര്‍ ബേപ്പൂര്‍ മോഡറേറ്റര്‍ ആയിരിക്കും.

































