ദുബായ് : കേരളാ റീഡേഴ്സ് ആന്ഡ് റൈറ്റേഴ്സ് സര്ക്കിള് (വായനക്കൂട്ടം), ‘അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം’ (All India Anti – Dowry Movement) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില് ദുബായില് സംഘടിപ്പിക്കാനിരുന്ന ഈ വര്ഷത്തെ ‘അന്താരാഷ്ട്ര സാക്ഷരതാ ദിന’ ആചരണം ഈദിന് ശേഷം നടത്തും എന്ന് ഭാരവാഹികള് അറിയിച്ചു.
ഐക്യ രാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ യുനെസ്കോ (UNESCO), അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര് 8 ന് ബുധനാഴ്ച രാത്രി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചതെങ്കിലും വ്രതാനുഷ്ടാനങ്ങളുടെ അന്തിമ ദിനങ്ങളില് പ്രാര്ഥനാ നിര്ഭരമായി ഇരിക്കേണ്ട അവസരത്തില് പൊതു പരിപാടികള് നടത്തുന്നതിലെ അനൌചിത്യം കണക്കിലെടുത്താണ് ദിനാചരണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത്.
സെപ്റ്റംബര് 16 ന് വ്യാഴാഴ്ച പരിപാടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ദുബൈ ദേരയിലുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തില് രാത്രി 7:30 നാണ് പരിപാടി നടക്കുക.
കൂടുതല് വിവരങ്ങള്ക്ക് 055-8287390 എന്ന നമ്പറില് ബന്ധപ്പെടുക.




ദുബായ് : സാന്ത്വനം എന്ന പേരില് എസ്. വൈ. എസ്. നടപ്പിലാക്കുന്ന ജീവ കാരുണ്യ, ആതുര സേവന പ്രവര്ത്തനങ്ങളുടെ തൃശൂര് ജില്ലാ തല വിഭവ സമാഹരണ ഉദ്ഘാടനം അല് ശിഫ മെഡിക്കല് ഗ്രൂപ്പ് ചെയര്മാന് ഡോ. മുഹമ്മദ് കാസിമില് നിന്നും സഹായം സ്വീകരിച്ച് ജില്ലാ ഖാസി സയ്യിദ് ഇബ്റാഹീമുല് ഖലീലുല് ബുഖാരി നിര്വഹിച്ചു. ദുബൈ മര്കസില് നടന്ന ജില്ലാ മഹല്ല് സൗഹൃദ സംഗമത്തില് വെച്ചായിരുന്നു ഉദ്ഘാടനം. ജില്ലാ പ്രസിഡന്റ് പി. കെ. ബാവ ദാരിമി സംഗമം ഉദ്ഘാടനം ചെയ്തു.
ഷാര്ജ : മത – ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള ഉല്കൃഷ്ടമായ വിദ്യാഭ്യാസ രീതിയാണ് ഇസ്ലാമിക് കോംപ്ലക്സ് നടപ്പാക്കി വരുന്നതെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി യു. എം. അബ്ദു റഹിമാന് മൌലവി പറഞ്ഞു. മലബാര് ഇസ്ലാമിക് കോംപ്ലക്സ് ഷാര്ജ ഘടകം നല്കിയ സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
ദുബായ് : റമളാന് വിശുദ്ധിയുടെ തണല് എന്ന ശീര്ഷകത്തില് രിസാല സ്റ്റഡി സര്ക്കിള് ആചരിക്കുന്ന റമളാന് കാമ്പെയിന് തുടക്കമായി. റമളാന് ദര്സ്, ഖുര്ആന് പ്രശ്നോത്തരി, തസ്കിയത്ത് ജല്സ, ഇഫ്ത്താര് മീറ്റ്, ബദ്ര് സ്മൃതി തുടങ്ങി വിവിധ പരിപാടികള് കാമ്പെയിന്റെ ഭാഗമായി നടക്കും.

























