അബുദാബി : വർണ്ണോത്സവം 2018 എന്ന പേരിൽ നൊസ്റ്റാൾജിയ അബുദാബി, മുസ്സഫ യിലെ മലയാളി സമാജ ത്തിൽ സംഘ ടിപ്പിച്ച നൃത്ത – ഹാസ്യ- സംഗീത നിശ ശ്രദ്ധേയമായി.
യു. എ. ഇ. തല ത്തിൽ നടത്തിയ നൊസ്റ്റാൾജിയ റിഫ്ള ക്ഷൻസ് സീസണ്‍- 3 പെയിന്‍റിംഗ് & ഡ്രോയിംഗ് മത്സര ത്തിലെ വിജയി കൾക്കും ‘സർഗ്ഗ ഭാവന 2018’ ചെറുകഥ, കവിത രചന മത്സര ത്തിൽ ഒന്നാം സ്ഥാനം നേടിയ ബിജു ജി. നാഥിനും രാമ ചന്ദ്രൻ മൊറാഴയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
നൊസ്റ്റാൾജിയ പ്രസിഡണ്ട് നാസർ സെയ്ത് അദ്ധ്യക്ഷത വഹിച്ചു. സമാജം പ്രസിഡണ്ട് ടി. എ. നാസർ, മാധ്യമ പ്രവര്‍ ത്തകന്‍ ചന്ദ്ര സേനൻ, നൊസ്റ്റാൾ ജിയ ഭാര വാഹി കളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, സൗദ നാസർ, മഞ്ജു സുധീർ തുടങ്ങി യവർ സംസാരിച്ചു. സെക്രട്ടറി മനോജ് ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ സുധീർ നന്ദിയും രേഖ പ്പെടുത്തി.
യു. എ. ഇ. യിലെ അറിയ പ്പെടുന്ന കലാ കാരന്മാരും നൊസ്റ്റാൾജിയ അംഗങ്ങളും ചേർന്ന് വൈവിധ്യ മാർന്ന കലാ പരിപാടി കൾ അവതരിപ്പിച്ചു.