
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഒൻപതാമത് ഭരത് മുരളി നാടകോ ത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍ ജമിനി ബിൽഡിംഗ് മെറ്റിരി യൽസ് മാനേജിംഗ് ഡയറ ക്ടര്‍ ഗണേഷ് ബാബു നാടകോല്‍സവം ഉല്‍ഘാടനം ചെയ്തു.
വിധി കർ ത്താ ക്കളായി എത്തിയ അനന്ത കൃഷ്ണൻ, ശശിധരൻ നടു വിൽ എന്നിവരെ കലാ വിഭാഗം സെക്ര ട്ടറി കണ്ണൻ ദാസ് സദസ്സിന് പരിചയപ്പെടുത്തി.

ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ, രോഹിത്, സൂരജ്, ഉമ്മർ, പ്രകാശ് പല്ലിക്കാട്ടിൽ, കെ. ബി. മുരളി തുട ങ്ങിയ വര്‍ ആശംസകള്‍ നേർന്നു.
നാടകോത്സവത്തിന്റെ ആദ്യ ദിവസം ഷൈജു അന്തി ക്കാട് സംവിധാനം ചെയ്ത്, യുവ കലാ സാഹിതി അബു ദാബി അവതരിപ്പിച്ച “ഭൂപടം മാറ്റി വരക്കുമ്പോൾ” എന്ന നാടകം അരങ്ങേറി.
നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ വ്യാഴാ ഴ്ച പ്രശാന്ത് നാരായൺ സംവിധാനം ചെയ്ത് ഇന്ത്യൻ സോഷ്യൽ സെന്റർ അജ്‌മാൻ അവതരി പ്പിക്കുന്ന നാടകം “നഖശിഖാന്തം” അരങ്ങേറും.