ഖദീജാ ഷബ്നം : സമാജം സാഹിത്യ പ്രതിഭ

April 21st, 2011

samajam-sahithya-prathibha-khadeeja-epathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിവിധ മല്‍സര ങ്ങളില്‍ പങ്കെടുത്തവര്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  സാഹിത്യ വിഭാഗം പതിനഞ്ചോളം ഇനങ്ങളി ലായി നടത്തിയ സാഹിത്യ മല്‍സര ങ്ങളില്‍ മലയാളം കവിതാ പാരായണം, ഉപന്യാസം, പ്രസംഗ മല്‍സരം എന്നിവ യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്ത് എത്തിയ ഖദീജാ ഷബ്നം, സമാജം സാഹിത്യ പ്രതിഭ പുരസ്കാരം നേടി.

സമാജം കലോല്‍സവ ത്തില്‍ പ്രചന്ന വേഷ മല്‍സരത്തിലും ഖദീജാ ഷബ്നം ഒന്നാം സമ്മാനം കരസ്ഥമാക്കി. അബുദാബി മോഡല്‍ സ്കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനി യായ ഖദീജ, കുന്നംകുളം കരിക്കാട് അബ്ദുല്‍ കരീം – ഷംല ദമ്പതി കളുടെ മകള്‍ ആണ്.

(ഫോട്ടോ : സഫറുള്ള പാലപ്പെട്ടി)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡ് റീജ്യണല്‍ കാന്‍സര്‍ സെന്ററിന്‌

April 19th, 2011

chirayinkeezh-ansar-epathram-അബുദാബി : യു. എ. ഇ. യിലെ  കലാ സാംസ്‌കാരിക മേഖല യിലും സംഘടനാ രംഗത്തും മൂന്നു ദശക ത്തോളം ശ്രദ്ധേയമായ സേവനം കാഴ്ച വെച്ച് അകാലത്തില്‍ പിരിഞ്ഞു പോയ  ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ  അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡ് ശശി തരൂര്‍ സമ്മാനിക്കും.

അബുദാബി മലയാളി സമാജ ത്തിന്‍റെ പ്രസിഡന്‍റ് ആയി നിരവധി തവണ പ്രവര്‍ത്തിച്ച അന്‍സാറിന്‍റെ പ്രവര്‍ത്തന മേഖല യായിരുന്ന ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം ( ഫ്രണ്ട്സ് എ. ഡി. എം. എസ്. ) ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിനാണ് സമ്മാനിക്കുന്നത്.

 
ഏപ്രില്‍  19 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം. പി. യില്‍നിന്ന് റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ അവാര്‍ഡ് സ്വീകരിക്കും. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയരക്ടര്‍ യൂസഫലി എം. എ. അദ്ധ്യക്ഷത വഹിക്കും. ഇന്ത്യന്‍ അംബാസ്സിഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. ആര്‍. ഷെട്ടി, അംഗീകൃത സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
 
 
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഗോപകുമാര്‍ ചെയര്‍മാനും പ്രസ് അക്കാദമി ചെയര്‍മാന്‍ ശക്തിധരന്‍, തോമസ് ജോണ്‍, കണിയാപുരം സൈനുദ്ദീന്‍ എന്നിവര്‍ അംഗങ്ങളു മായ കമ്മിറ്റി യാണ് 2010 ലെ ചിറയിന്‍കീഴ് അന്‍സാര്‍ മെമ്മോറിയല്‍ അവാര്‍ഡിന് റീജ്യണല്‍ കാന്‍സര്‍ സെന്ററിനെ തിരഞ്ഞെടുത്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. ഡി. രാമകൃഷ്ണന് സ്വീകരണം

April 17th, 2011

td-rama-krishnan-epathram

അബുദാബി : സമകാലിക  നോവല്‍ സാഹിത്യ ശാഖ യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ,  വായന ക്കാരുടെ ഉറക്കം കെടുത്താന്‍ പോന്ന പ്രഹര ശേഷി ഉള്‍ക്കൊള്ളുന്നത് എന്ന നിരൂപക പ്രശംസ നേടിയ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’  യുടെ കഥാകാരന്‍ ടി. ഡി. രാമകൃഷ്ണന്‍  അബുദാബി യില്‍.
 
ഏപ്രില്‍ 18 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍  ശക്തി തിയ്യറ്റേഴ്സ്  ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍ ടി. ഡി. രാമകൃഷ്ണന്‍  പങ്കെടുക്കും എന്ന്  ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുന്നക്കന്‍ മുഹമ്മദലിയെ ആദരിച്ചു

April 13th, 2011

punnakkan-muhammadali-honoured-epathram

ദുബായ് : പൊതു പ്രവര്‍ത്തന രംഗത്തെ മികവിനുള്ള അംഗീകാരമായി യു. എ. ഇ. യിലെ സാംസ്കാരിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി യെ കോഴിക്കോട് സഹൃദയ വേദി പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട് സഹൃദയ വേദി യുടെ മൂന്നാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന കുടുംബ സംഗമത്തിലാണ് പ്രമുഖ വ്യവസായി സബാ ജോസഫ് പുന്നക്കന്‍ മുഹമ്മദലി യെ പൊന്നാട അണിയിച്ച് ആദരിച്ചത്.

കുടുംബ സംഗമം സബാ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ചു.

പ്രവസികളുടെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന നൂതന മാര്‍ഗ്ഗ ങ്ങളെ കുറിച്ച് പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസദ്ദീന്‍ പ്രഭാഷണം നടത്തി.

കണ്‍വീനര്‍ സി. എ. ഹബിബ്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കോടി, ഷീല പോള്‍, സലാം പപ്പിനിശ്ശേരി, അബ്ദള്ളകുട്ടി ചേറ്റുവ, ഷംസുദ്ദീന്‍ നാട്ടിക, ബള്‍കീസ് മുഹമ്മദലി, സുബൈര്‍ വെള്ളിയോടന്‍, സി. എ. റിയാസ്, സി. പി. ജലീല്‍, ശബ്നം സലാം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’ മികച്ച കവിത

April 13th, 2011

rajesh-chithira-epathram

അബുദാബി :  പ്രവാസി യായ രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  മികച്ച കവിത ക്കുള്ള സൗഹൃദം ഡോട്ട് കോം അവാര്‍ഡ്‌ നേടി.
 
 
മലയാള ത്തിലെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ സൗഹൃദം ഡോട്ട് കോം ഓണ്‍ ലൈനിലൂടെ നടത്തിയ സാഹിത്യ മത്സര ത്തിലാണ്  കവിതാ പുരസ്‌കാര ത്തിന്  ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  തിരഞ്ഞെടുത്തത്‌.  അബുദാബി യില്‍  ജോലി ചെയ്യുന്ന   രാജേഷ് ചിത്തിര, പത്തനംതിട്ട സ്വദേശി യാണ്.
 
ദിനഷ് വര്‍മ തിരുവനന്തപുരം എഴുതിയ ഫേസ്ബുക്ക്, ഇരിങ്ങാലക്കുട സ്വദേശിയും  പ്രവാസി യുമായ മുരളീധരന്‍ എഴുതിയ ‘മുരുഭൂമിയിലെ വീട്’ എന്നിവ പ്രോല്‍സാഹന സമ്മാന ത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
 
അടുത്ത മാസം  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനവും പ്രോല്‍സാഹന സമ്മാന വിതരണവും നടക്കും. 
 
കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ഡൊമനിക് കാട്ടൂര്‍, ഡോ. ടി. കെ. സന്തോഷ് കുമാര്‍, ശാന്തന്‍, ഉഷ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി യാണ് പുരസ്‌കാര ത്തിനായി അര്‍ഹമായ കവിത കള്‍ തെരഞ്ഞടുത്തത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « കൂട്ടം ‘മികച്ച മലയാളി’ അവാര്‍ഡ് ജെ. ഗോപീകൃഷ്ണന്
Next »Next Page » ലോകാവസാന സന്ദേശങ്ങള്‍ നീക്കം ചെയ്തു »



  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine