ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം

August 17th, 2011

അല്‍ ഐന്‍ : ഈ വര്‍ഷത്തെ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം യു. എ. ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന് നല്‍കി. ദുബായ്‌ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം അല്‍ ഐന്‍ അല്‍ റൗദ പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം സമ്മാനിച്ചു. ദുബായ് ഉപ ഭരണാധികാരി ഷെയ്ഖ്‌ മക്തൂം ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, പടിഞ്ഞാറന്‍ മേഖലയുടെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ സായ്ദ്‌ അല്‍ നഹ്യാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 31st, 2011

chiranthana-press-meet-ePathram

ദുബായ് : പ്രമുഖ സാംസ്കാരിക സംഘടന യായ ചിരന്തന യുടെ പത്താമത് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ദീന്‍, ഏഷ്യാനെറ്റ് ടി. വി. സീനിയര്‍ ക്യാമറാമാന്‍ ജോബി വാഴപ്പിള്ളി എന്നിവരാണ് തിരഞ്ഞെടുക്ക പ്പെട്ടത്. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്ത കര്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്നതാണ് ഈ പുരസ്കാരം. സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങുന്നതാണ് ചിരന്തന മാധ്യമ പുരസ്‌കാരം.

bs-nizamudheen-joby-vazhappilly-epathram

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് ബി. എസ്. നിസാമുദ്ദീന്‍, കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയാണ് ജോബി. ചിരന്തന പ്രസിഡന്‍റ് പുന്നക്കല്‍ മുഹമ്മദലി, സെക്രട്ടറി ഫസിലുദ്ദീന്‍ ശൂരനാട്, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി എന്നിവര്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഭാവന കഥയരങ്ങ്- 2011’ രാജു ഇരിങ്ങല്‍ ഒന്നാം സമ്മാനം നേടി

July 26th, 2011

bhavana-story-writing-winner-ePathram

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനിയും സംയുക്തമായി റോയല്‍ പാലസ് ഹോട്ടലില്‍ കഥയരങ്ങ് സംഘടിപ്പിച്ചു.

‘ഭാവന കഥയരങ്ങ്- 2011 എന്ന പേരില്‍ നടന്ന പരിപാടി യില്‍ ഒന്നാം സമ്മാനം നേടിയ രാജു ഇരിങ്ങല്‍ രചിച്ച ‘നിരപരാധി എന്ന അശ്ലീല കഥ’ ഭാവന കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് അവതരി പ്പിച്ചു. രാജു വിനുള്ള അവാര്‍ഡ്‌ ഷാനവാസ് ഏറ്റുവാങ്ങി.

രണ്ടാം സമ്മാനം നേടിയ സി. പി. അനില്‍ കുമാറിന്‍റെ ‘വൈഖരി’, മൂന്നാം സമ്മാനം കിട്ടിയ സോണിയ റഫീക്കിന്‍റെ ‘കാലാന്തരങ്ങള്‍’ എന്നിവ കഥാകൃത്തുക്കള്‍ തന്നെ അവതരിപ്പിച്ചു.

ജോസ്‌ ആന്റണി കുരീപ്പുഴ, തോമസ്‌ ചെറിയാന്‍, അജിത്‌ കുമാര്‍ എന്നിവര്‍ സമ്മാനാര്‍ഹമായ കഥകള്‍ വിലയിരുത്തി സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. താജ്മഹലിന് ഓര്‍മ്മ ക്കുറിപ്പ്, രാവണ പുത്രി എന്നീ കവിതകള്‍ ശിവപ്രസാദ്, വിപുല്‍ കുമാര്‍ എന്നിവര്‍ ആലപിച്ചു.

കെ. ത്രിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ തണ്ടിലം സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച സേവനത്തിന് അംഗീകാരം

July 9th, 2011
best-employee-award-for-muhiyidheen-ePathram

മുഹിയിദ്ധീന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു

അബുദാബി : മികച്ച സേവന ത്തിന് യു. എ. ഇ. നീതിന്യായ വകുപ്പ് നല്‍കി വരുന്ന അവാര്‍ഡ് മൂന്നു മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് നല്‍കി ആദരിച്ചു.

best-employee-award-for-chithari-abdulla-ePathram

ചിത്താരി അബ്ദുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു

മലപ്പുറം സ്വദേശി മുഹിയദ്ധീന്‍, ചിത്താരി അബ്ദുള്ള, ചിത്താരി ഇബ്രാഹിം എന്നിവര്‍ നീതിന്യായ വകുപ്പ് മന്ത്രി ഡോക്ടര്‍. ഹാദിഫ്‌ ബിന്‍ ജൂആന്‍ അല്‍ ദാഹിരി യില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

best-employee-award-for-chithari-ibrahim-ePathram

ചിത്താരി ഇബ്രാഹിം പുരസ്കാരം ഏറ്റുവാങ്ങുന്നു

നിരവധി ഉന്നത തല ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

-അയച്ചു തന്നത് : ഷാഹിര്‍ രാമന്തളി, അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷയ ദേശീയ പുരസ്കാരം വി.ടി.വി. ദാമോദരന്

June 29th, 2011

vtv-damodaran-epathram

പയ്യന്നൂര്‍ : അക്ഷയ പുസ്തക നിധിയുടെ സാംസ്കാരിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അക്ഷയ ദേശീയ പുരസ്കാരത്തിന് അബുദാബിയില്‍ ദീര്‍ഘകാലമായി പ്രവാസിയായ വി. ടി. വി. ദാമോദരനെ തിരഞ്ഞെടുത്തു.

കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ആഗസ്ത് അവസാനം ബറോഡയില്‍ വിവിധ കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും എന്ന് പുരസ്കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്ഥാപക പ്രവര്‍ത്തകാനായ വി. ടി. വി. ദാമോദരന്‍ പയ്യന്നൂരിന്‍റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളി വിദേശത്തു ആദ്യമായി അവതരിപ്പിച്ചു ശ്രദ്ധ നേടി. കേരള നാടന്‍ കലാ അക്കാദമിയുടെ അംഗീകാരവും നേടിയ ഇദ്ദേഹം പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ച് ‘കേളിപ്പെരുമ’ എന്ന ഡോക്കുമെന്‍ററി നിര്‍മ്മിച്ചിട്ടുണ്ട്. മധു കൈതപ്രമാണ് ഡോക്കുമെന്‍ററി സംവിധാനം ചെയ്തത്.

പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ജീവകാരുണ്യ വിഭാഗം കണ്‍ വീനറുമാണ്.

മലയാള ഭാഷ പാഠശാല,  കേരള ഫോക് ലോര്‍ അക്കാദമി തുടങ്ങി വിവിധ പ്രസ്ഥാന ങ്ങളുടെ പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘മധ്യവേനല്‍’ എന്ന ചലച്ചിത്ര ത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ ദാമോദരന്‍, ഉടന്‍ റിലീസാകുന്ന മധുവിന്‍റെ തന്നെ ദിലീപ് നായകനായി അഭിനയിച്ച ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

പ്രമുഖ കോല്‍ക്കളി ആചാര്യനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അന്നൂരിലെ കെ. യു. രാമ പൊതുവാളുടെയും വി. ടി. വി. നാരായണി അമ്മയുടെയും മകനാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.

എസ്. രമേശന്‍ നായര്‍, വൈസ് ചാന്‍സലര്‍ ഡോ: വി. എന്‍. രാജശേഖരന്‍ പിള്ള, ബറോഡ കേരള സമാജം, പി. എന്‍. സുരേഷ്, മോഹന്‍ നായര്‍ വഡോദര തുടങ്ങിയവര്‍ക്കും ഈ വര്‍ഷം അവാര്‍ഡു നല്‍കുന്നുണ്ട്.

പദ്മശ്രീ ഡോ: എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മലയാണ്‍മക്ക് നല്‍കി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫ: എം. പി. മന്മഥനാണ് മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ പുസ്തക നിധിയുടെ സ്ഥാപകന്‍.

മഹാകവി അക്കിത്തം, സുഗത കുമാരി, ഡോ: ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ സമതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വി. കെ. മാധവന്‍ കുട്ടി, പി. ഭാക്സരന്‍, തൈക്കാട്ട് മൂസ്, എം. ലീലാവതി, വൈദ്യമഠം നമ്പൂതിരി, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, ടി. കെ. എ. നായര്‍, ഓംചേരി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ അക്ഷയ അവാര്‍ഡിന് അര്‍ഹരായവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്റാഅ മി‌‍‌അറാജ് ചരിത്രത്തിലെ അതുല്യ സംഭവം
Next »Next Page » ശഅബാന്‍ ചിന്തകള്‍ അല്‍മനാറില്‍ »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine