
അബുദാബി : ഭരണ തലത്തില്‍ സുപ്രധാന മാറ്റങ്ങളുമായി യു. എ. ഇ. മന്ത്രിസഭ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനെ പുതിയ വൈസ് പ്രസിഡണ്ട് ആയി ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗീകാരത്തോടെ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിയമിച്ചു.
യു. എ. ഇ.വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന് ഒപ്പമാണ് ശൈഖ് മന്‍സൂറിനെ നിയമിച്ചത്.
അബുദാബി കിരീട അവകാശിയായി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ ഭരണാധികാരികളായി ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരെയും നിയമിച്ചു കൊണ്ട് ഉത്തരവുകള്‍ ഇറക്കി.



അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.





























