അഹല്യ മെഡിക്കൽ ഗ്രൂപ്പിന് സൂപ്പർ ബ്രാൻഡ് പുരസ്കാരം

October 25th, 2017

അബുദാബി : ആതുര സേവന രംഗത്തെ പ്രമുഖ രായ അഹല്യ മെഡിക്കൽ ഗ്രൂപ്പ്’സൂപ്പർ ബ്രാൻഡ് അവാര്‍ഡ്’ കരസ്ഥ മാക്കി.

ദുബായ് ഫെസ്റ്റി വൽ സിറ്റി യിൽ നടന്ന ചട ങ്ങിൽ സൂപ്പർ ബ്രാൻഡ് മിഡിൽ ഈസ്റ്റ് ഡയറ ക്ടറില്‍ നിന്നും അഹല്യ മെഡി ക്കൽ ഗ്രൂപ്പ് അസിസ്റ്റന്‍റ് മാനേജിംഗ് ഡയറക്ടർ ഡോ. വിബു ബോസ്, ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകരൻ എന്നിവർ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

യു. എ. ഇ. യിലെ ഉപ ഭോക്താ ക്കളുടെ ഇട യിൽ നടന്ന വോട്ടിംഗി ന്‍റെ അടിസ്ഥാന ത്തി ലാണ് ‘സൂപ്പർ ബ്രാൻഡ് അവാര്‍ഡ്’ അഹല്യ ഗ്രൂപ്പി നെ തേടി എത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി. ടി. വി. യുടെ കവിത പോലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു

October 9th, 2017

vtv-damodaran-epathram
അബുദാബി : എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്ത കനു മായ വി. ടി. വി. ദാമോ ദരന്റെ കവിത അബു ദാബി പോലീ സിന്റെ മുഖ പത്ര മായ 999 എന്ന മാസിക യുടെ 2017 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീ കരിച്ചു.

വി. ടി. വി. യുടെ  ‘ഇന്‍ഡോ – അറബ് സൗഹൃദം’ എന്ന പേരിലുള്ള മലയാളം കവിത, അബ്ദുള്‍ റഹ്മാന്‍ പൊറ്റ മ്മല്‍ അറബി യിലേക്ക് പരി ഭാഷ പ്പെടുത്തി. നന്മ, പൊന്‍ തൂവല്‍ തുടങ്ങിയ കവിതകള്‍ അടക്കം അബു ദാബി പോലീ സിന്റെ 999 മാസിക യില്‍ പ്രസിദ്ധീ കരി ക്കുന്ന വി. ടി. വി. യുടെ അഞ്ചാമത്തെ കവിത യാണ് ഇത്.

ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവും 2010 ലെ മല യാള ഭാഷാ പാഠ ശാല യുടെ  പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടി യായ വി. ടി. വി. എന്ന ചുരുക്ക പ്പേരില്‍ അറിയ പ്പെടുന്ന വി. ടി. വി. ദാമോദരൻ,  പയ്യന്നൂർ സൌഹൃദ വേദി യുടേയും ഗാന്ധി സാഹിത്യ വേദി  യുടേ യും സജീവ പ്രവര്‍ത്ത കന്‍ കൂടിയാണ്.

ദേശീയ പുരസ്കാര ജേതാവായ സംവി ധായ കന്‍ മധു കൈതപ്രം സംവിധാനം ചെയ്ത ‘ഓര്‍മ്മ മാത്രം’ എന്ന സിനിമ യില്‍ ശ്രദ്ധേയ മായ ഒരു വേഷം അഭി നയിച്ച  വി. ടി. വി.  അബു ദാബി യില്‍ ചിത്രീ കരിച്ച നിര വധി ടെലി സിനിമ കളിലും പങ്കാളി ആയിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്കോളാസ്റ്റിക് പുരസ്കാര വിതരണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’

September 28th, 2017

educational-personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിഭാഗം ഒരുക്കുന്ന സ്കോളാ സ്റ്റിക് പുരസ്‌കാര വിത രണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’ എന്ന പേരില്‍ സെപ്റ്റംബര്‍ 29 വെള്ളി യാഴ്ച വൈകുന്നേരം ഏഴു മണി ക്ക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

എ. പി.  മുഹ മ്മദ് ഹനീഷ് ഐ. എ. എസ്., സെന്റര്‍ മുഖ്യ രക്ഷാധി കാരി യും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി എന്നിവര്‍ സംബ ന്ധിക്കും.

അബുദാബി യിലെ 12 ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്നുള്ള പത്ത്, പ്ലസ് ടു ക്‌ളാസ്സു കളില്‍ മുഴു വന്‍ വിഷയ ങ്ങളി ലും എ പ്ലസ് നേടിയ ഇരു നൂറോളം കുട്ടി കള്‍ക്കാണ് പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക. ഇതോടൊപ്പം ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ അംഗ ങ്ങളുടെ മക്കളില്‍ 10, 12 പരീക്ഷ കളില്‍ വിജയിച്ച കുട്ടി കളെയും ആദ രിക്കും.

അബുദാബി യിലെ ആദ്യ കാല സ്‌കൂൾ സംരംഭ കയും വിവിധ വിദ്യാഭ്യാസ സ്‌ഥാപന ങ്ങളുടെ സ്‌ഥാപക യു മായ സുശീലാ ജോർജ്ജിനെ ചടങ്ങില്‍ ആദരിക്കും.

സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറർ ടി. കെ. അബ്‌ദുൽ സലാം, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി മുഷ്താഖ് എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുരസ്‌കാര സമർപ്പണം വെള്ളിയാഴ്ച

September 28th, 2017

chirayinkeezh-ansar-epathram- അബുദാബി : ചിറയിന്‍ കീഴ് അന്‍സാറിന്റെ സ്മരണ ക്കായി ഫ്രണ്ട്സ് എ. ഡി. എം. എസ്. ഏര്‍പ്പെടു ത്തിയ ‘ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക അവാര്‍ഡ്’ എറണാ കുളം ആസ്ഥാന മാക്കി ജീവ കാരുണ്യ രംഗത്ത് പ്രവര്‍ ത്തി ക്കുന്ന ‘വെല്‍ ഫെയര്‍ സര്‍വ്വീസ് എറണാകുളം (സഹൃദയ)’ എന്ന കൂട്ടായ്മക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച വൈകു ന്നേരം എട്ടു മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണ ത്തില്‍ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി യവര്‍ സംബന്ധിക്കും. സഹൃദയ ഡയറ ക്ടര്‍ ഫാ. പോള്‍ ചെറുപ്പുള്ളി പുരസ്കാരം ഏറ്റു വാങ്ങും.

അംഗ വൈകല്യമുള്ള വരുടെ പുനരധിവാസ പ്രവര്‍ ത്തന രംഗത്ത് കഴിഞ്ഞ അഞ്ചു പതിറ്റാ ണ്ടായി സജീവ മാണ് സഹൃദയ. അതു കൊണ്ട് തന്നെ ചിറയന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്‌കാര ത്തിന് ഏറെ അര്‍ഹത പ്പെട്ട താണ് സഹൃദയ എന്ന് ഫ്രണ്ട്സ് എ. ഡി. എം. എസ്. ഭാര വാഹികള്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലോട് രവി, തലേ ക്കുന്നില്‍ ബഷീര്‍, കണിയാ പുരം സൈനുദ്ധീന്‍ എന്നി വര്‍ അടങ്ങുന്ന കമ്മിറ്റി യാണ്‘വെല്‍ ഫെയര്‍ സര്‍വ്വീസ് എറണാകുളം (സഹൃദയ)’യെ പുര സ്‌കാര ത്തിനായി തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേ ളന ത്തില്‍ പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്ര ട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ കൃഷ്ണന്‍, രക്ഷാധികാരി ടി. എ. നാസര്‍, എ. എം. അന്‍സാര്‍, ഫസലു ദ്ധീന്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി

September 21st, 2017

logo-alain-isc-indian-social-centre-ePathram
അല്‍ ഐന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ‘നാനാത്വ ത്തില്‍ ഏകത്വം’ എന്ന പേരില്‍ വനിതോത്സവം സംഘടി പ്പിക്കുന്നു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ പുരസ്കാര ജേതാവും പ്രശസ്ത അഭി നേത്രി യുമായ സുരഭി ലക്ഷ്മി മുഖ്യാ തിഥി യായി സംബന്ധിക്കും.

drama-fest-best-actress-surabhi-epathram

ചടങ്ങില്‍ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാ രിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അല്‍ നാസര്‍ ഗ്രൂപ്പ് എം. ഡി. ജാനറ്റ് വര്‍ഗീസ്, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ്പ് എം. ഡി. തന്‍വീര്‍ അര്‍ഷിത്, അല്‍ ഫറാ ഗ്രൂപ്പ് ഡയറ ക്ടര്‍ ശാലിനി ഗംഗാ രമണി എന്നിവരെ ആദരിക്കും.

ഇന്ത്യ യുടെ വിവിധ മേഖല കളെ പ്രതി നിധീ കരിക്കുന്ന കലാ പരി പാടി കളും ‘സാരി ഇന്‍ സ്‌റ്റൈല്‍’ എന്ന ഫാഷന്‍ ഷോയും വനിതോല്‍സ വത്തി ന്റെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ 27 കിലോ വ്യാജ സ്വർണ്ണം പിടിച്ചെടുത്തു
Next »Next Page » ബാച്ച് ചാവക്കാട് കമ്മിറ്റി പ്രവര്‍ത്തന ഉല്‍ഘാടനം വെള്ളിയാഴ്ച »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine