ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

September 13th, 2015

health-excellence-award-for-dr-ps-thaha-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്ററിന്റെ പ്രഥമ എക്‌സലന്‍സ് പുരസ്‌കാരം ഡോക്ടര്‍ പി. എസ്. താഹയ്ക്ക് സമ്മാനിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. യാണ് പുരസ്‌കാരം സമ്മാനിച്ചത്. മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എം. എ. അബൂബക്കര്‍ പ്രശംസാ പത്രം വായിച്ചു.

അബ്ദുള്ള ഫാറൂഖി, നസീര്‍ ബി. മാട്ടൂല്‍, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, വി. പി. കെ. അബ്ദുള്ള, എം. അബ്ദുള്‍ സലാം, മജീദ് മാട്ടൂല്‍, കെ. കെ. മൊയ്തീന്‍ കോയ, സലിം ഹാജി, എം. പി. എം. റഷീദ്, സമീര്‍, അമീര്‍ തയ്യില്‍, അഡ്വ. ടി. പി. വി. കാസിം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വി. കെ. ഷാഫി സ്വാഗതവും ഉസ്മാന്‍ കരപ്പാത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഡോക്ടര്‍ താഹയ്ക്ക് എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും

September 7th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സെപ്തംബര്‍ 8 ചൊവ്വാഴ്ച വൈകുന്നേരം എട്ടര മണിക്ക് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

യു. എ. ഇ. പ്രസിഡണ്ടിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി ചടങ്ങ് ഉത്ഘാടനം ചെയ്യും.

മുസ്ലീം ലീഗ് നേതാവും എം. പി. യുമായ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ മത പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി ‘കാരുണ്യം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും. കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററി ന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി.യുമാണ്‌ ഡോ. പി.എസ്. താഹ.

മൂന്നു പതിറ്റാണ്ട് കാലം നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന്  സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹക്കു സമ്മാനിക്കും

ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും

September 3rd, 2015

mappilappattu-singer-kannur-shereef-ePathram
അബുദാബി : അലിഫ് മീഡിയ യുടെ വാര്‍ഷിക ആഘോഷ ത്തിന്‍െറ ഭാഗ മായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിക്കുന്ന ഇശല്‍ മെഹ്ഫില്‍, സെപ്തംബര്‍ 3 വ്യാഴാഴ്ച രാത്രി എട്ടര മണിക്ക് നടക്കും. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിക്കും.

ആതുര സേവന രംഗത്തെ മികച്ച വ്യക്തിത്വ ത്തിന് അലിഫ് മീഡിയ നല്‍കുന്ന ‘ആരോഗ്യ രക്ഷക്’ പുരസ്കാരം, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോടിനും ‘മാധ്യമ ശ്രേഷ്ഠ’ പുരസ്കാരം മാതൃഭൂമി ന്യൂസിലെ സമീര്‍ കല്ലറക്കും ‘യുവ കര്‍മ’ പുരസ്കാരം അഷ്റഫ് പട്ടാമ്പിക്കും മാപ്പിള പ്പാട്ടിന് നല്‍കിയ സമഗ്ര സംഭാവനക്ക് കണ്ണൂര്‍ ശരീഫിന് ‘ഇശല്‍ ബാദുഷ’ പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും.

പ്രമുഖ ഗായകന്‍ കണ്ണൂര്‍ ശരീഫ് അവതരി പ്പിക്കുന്ന രണ്ട് മണിക്കൂര്‍ നീളുന്ന മാപ്പിള പ്പാട്ട് ഗസല്‍ വിരുന്ന് ഇശല്‍ മെഹ്ഫില്‍ എന്ന പരിപാടിയെ കൂടുതല്‍ ആസ്വാദ്യകര മാക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇശല്‍ മെഹ്ഫിലും അവാര്‍ഡ് സമര്‍പ്പണവും

കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു

July 26th, 2015

friends-adms-2015-committee-inauguration-ePathram
അബുദാബി : ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉല്‍ഘാടനവും പെരുന്നാള്‍ ആഘോഷവും വിവിധ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രമേഷ് പണിക്കര്‍, എന്‍. വി. മോഹനന്‍, ബി. യേശു ശീലന്‍, ജോണി തോമസ്, കെ. കെ. മൊയ്തീന്‍ കോയ, ഷിഹാബ്, മനോജ്‌, നന്ദകുമാര്‍ തുടങ്ങി സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

singer-hamda-noushad-receive-award-from-adms-ePathram

മൈലാഞ്ചി സീസണ്‍ 4 ലെ വിജയി യും അബുദാബി യിലെ കലാകാരി യുമായ ഹംദാ നൗഷാദിനെ ചടങ്ങില്‍ ആദരിച്ചു.

ഈദ് ആഘോഷ ങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ‘കസവ് 2015’ എന്ന സ്റ്റേജ് ഷോ യില്‍ നാട്ടില്‍ നിന്നും എത്തിയ പ്രമുഖ മാപ്പിളപ്പാട്ടു കലാ കാര ന്മാരായ കമറുദ്ദീന്‍ കീച്ചേരി, ആദില്‍ അത്തു, ഇസ്‌മയില്‍ തളങ്കര, നിസാര്‍ വയനാട്, ഹംദ നൗഷാദ്, ശ്രീക്കുട്ടി എന്നിവരുടെ സംഗീത മേളയും ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, വിവിധ നൃത്ത നൃത്യങ്ങള്‍, ഹാസ്യ കലാ പ്രകടനങ്ങള്‍ എന്നിവ അരങ്ങേറി.

സെക്രട്ടറി പുന്നൂസ് ചാക്കോ സ്വാഗതവും ട്രഷറര്‍ കല്യാണ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. സക്കീര്‍ അമ്പലത്ത്, റജീദ് പട്ടോളി, ഫസലുദ്ദീൻ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് തുടങ്ങി യവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി

- pma

വായിക്കുക: , , , ,

Comments Off on കസവ് ശ്രദ്ധേയമായി : ഹംദാ നൌഷാദിനെ ആദരിച്ചു


« Previous Page« Previous « ആന്‍റിയ രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്തു
Next »Next Page » ഇശല്‍ മെഹ്ഫില്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine