ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി യിൽ സ്വീകരണം

February 16th, 2017

csi-church-choir-fest-logo-ePathram
അബുദാബി : സി. എസ്‌. ഐ. സഭാ മോഡറേറ്റർ ആയി സ്ഥാനാഭിഷേകം ചെയ്യ പ്പെട്ട ബിഷപ്പ് തോമസ് കെ. ഉമ്മന് അബു ദാബി ഇടവക യുടെ നേതൃത്വ ത്തി ൽ സ്വീക രണം നൽകുന്നു.

ഫെബ്രുവരി 16 വ്യാഴാഴ്ച വൈകു ന്നേരം 7.30 ന് മുസ്സഫ യിലെ മാർ ത്തോ മ്മാ കമ്യൂ ണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ അബുദാബി സെന്റ് ആൻഡ്രൂസ് ചാപ്ല യിൻ റവ. ആന്റണി തോംസൻ, വിവിധ സഭ കളിലെ ഇട വക വികാരി മാർ, സി. എസ്‌. ഐ. സഭയുടെ ജബൽ അലി, ദുബായ്, ഷാർജ വികാരി മാരും ഭാര വാഹി കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറ കളിൽ പ്പെട്ട വർ സംബ ന്ധി ക്കും.

തുടർന്ന് വെള്ളിയാഴ്ച അബു ദാബി സെന്റ് ആൻഡ്രൂസ് ദേവാ ലയ ത്തിൽ വെച്ച് നടത്തുന്ന ആദ്യ കുർബാന ശുശ്രൂഷക്ക് ബിഷപ്പ് തോമസ് കെ. ഉമ്മൻ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് അബു ദാബി സി. എസ്‌. ഐ. ഇടവക വികാരി റവ. പോൾ പി. മാത്യു വുമായി ബന്ധ പ്പെടുക : 050 41 20 123.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

February 11th, 2017

അബുദാബി : മുസ്സഫയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് സ്‌കൂൾ അങ്കണ ത്തിൽ നടന്നു. അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് മുഖ്യാഥിതി ആയിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഥാക്കൂർ മൂൽചന്ദാനി, ഹെഡ് മിസ്ട്രസ് ഷീലാ പോൾ, അദ്ധ്യാ പകർ, വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു ആശംസ കൾ നേർന്നു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവ തരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷ കങ്ങ ളായ കലാ പരി പാടി കളും അരങ്ങേറി. രക്ഷി താക്കളും അദ്ധ്യാ പകരും കുട്ടി കളും അടക്കം നൂറു കണക്കിന് പേർ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാന്ത്വന വീഥി യിലെ മാലാഖ മാർക്കു മലയാളി സമാജ ത്തിന്റെ സ്‌നേഹാദരം

February 8th, 2017

health-plus-medical-camp-0-epathram
അബുദാബി : വിവിധ ജി. സി. സി. രാജ്യ ങ്ങളിൽ 20 വർഷം സേവനം അനുഷ്ടിച്ച മലയാളി നഴ്‌സു മാരെ അബു ദാബി മലയാളി സമാജം ആദരി ക്കുന്നു.

‘സാന്ത്വന വീഥിയിലെ മാലാഖമാർക്കു മലയാളി സമാജ ത്തിന്റെ സ്‌നേഹാദരം’ എന്ന പേരിൽ ഫെബ്രുവരി 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ നഴ്‌സു മാർക്കു പ്രത്യേക ഉപഹാരവും സർട്ടി ഫിക്കറ്റും സമ്മാ നിക്കും.

യു. എ. ഇ. യിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ 02 55 37 600 എന്ന ഫോണ്‍ നമ്പറി ലും 02 55 99 967 എന്ന ഫാക്‌സ് നമ്പറി ലും പേര് റജിസ്‌റ്റർ ചെയ്യാം

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇഫിയ ബിരുദ ധാരണ ചടങ്ങ് ശ്രദ്ധേയമായി

February 6th, 2017

efia-school-keralappiravi-ePathram
അബുദാബി : മുസ്സഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) ’ഗ്രാജുവേഷൻ സെറിമണി 2017’ എന്ന പേരില്‍ സംഘടി പ്പിച്ച പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ ത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് ഐ. എസ്. സി. യില്‍ നടന്നു.

ഇന്ത്യൻ അംബാസിഡർ നവദീപ് സിംഗ് സൂരി മുഖ്യാഥിതി ആയിരുന്നു. സയ്യിദ് അൽ ജുനൈബി, തോമസ് വർഗ്ഗീസ്, ഗാരി ഓ നീൽ, കേണൽ മോറിസ് റോസ് എന്നിവർ ആശം സകൾ അർ പ്പിച്ചു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂൾ പ്രിൻസിപ്പൽ വിനായകി സ്വാഗത മാശംസിച്ചു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷക ങ്ങളായ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഞ്ജുളന്റെ ‘കൂനൻ’ 1976 ആമത് അവതരണം അബുദാബി യില്‍

February 2nd, 2017

koonan-manjulan-epathram
അബുദാബി : പ്രമുഖ നാടക പ്രവര്‍ത്തകന്‍ മഞ്ജുളന്റെ ഒറ്റയാള്‍ നാടക മായ ‘കൂനന്‍‘ 1976 ആമതു വേദി അബു ദാബി യില്‍.

ഫെബ്രുവരി 2 വ്യാഴാഴ്ച രാത്രി 8 മണി ക്ക് അബു ദാബി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ. സി. സി) ഓഡി റ്റോറി യത്തില്‍ സാംസ്കാരിക കൂട്ടായ്മ യായ തനിമ അബു ദാബി യുടെ ആഭി മുഖ്യ ത്തില്‍ മഞ്ജുളന്‍ ‘കൂനന്‍‘ അവ തരി പ്പിക്കും.

സൗദി അറേബ്യ ഒഴികെ ജി. സി. സി.  രാജ്യ ങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും ‘കൂനന്‍‘ അവ തരി പ്പിക്കു കയും പ്രേക്ഷക രുടെയും നാടക പ്രേമി കളുടെയും പ്രശംസ നേടു കയും ചെയ്തിട്ടുണ്ട്.

2500 വേദി കളില്‍ ‘കൂനൻ’  അവത രിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമ ത്തിലാണ് മഞ്ജുളന്‍.

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല
Next »Next Page » യു. എ. ഇ. യില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : തണുപ്പ് ശക്തമാകും »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine