ദുബായ് : നാല്പത്തി നാലാമത് യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് ദുബായ് പൊലീസ് നടത്തിയ വര്‍ണ്ണ ശബള മായ പരേഡില്‍ സ്വദേശി കള്‍ക്കൊപ്പം നൂറു കണ ക്കിന് കെ. എം. സി. സി. പ്രവര്‍ത്തകരും അണി ചേര്‍ന്നു. തുടര്‍ച്ച യായ അഞ്ചാം തവണ യാണ് ദുബായ് പൊലീസുമായി കെ. എം. സി. സി. സഹകരിക്കുന്നത്. നായിഫ് പൊലീസ് ആസ്ഥാനത്ത് നടന്ന പരേഡില്‍ ബര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ തലവൻ കേണല്‍ അബ്ദുല്‍ ഖാദിം സുറൂര്‍ അല്‍ മല്‍സാം മുഖ്യാതിഥി ആയിരുന്നു.
മലയാളികള്‍ യു. എ. ഇ. യുടെ വളര്‍ച്ചക്കും സുരക്ഷിതത്വ ത്തിനും ആത്മാര്‍ത്ഥ മായ സംഭാവന കള്‍ അര്‍പ്പിച്ച മാതൃകാ സമൂഹ മാണ് എന്ന്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. ലോക ത്തിലെ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അധി വസി ക്കുന്ന യു. എ. ഇ. യില്‍ മലയാളി കളുടെ സ്ഥാനവും പ്രവര്‍ത്തന ങ്ങളും മുന്‍ നിര യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനത് അറബ് കല കളും, കെ. എം. സി. സി. യുടെ കലാ വിഭാഗ മായ സര്‍ഗ്ഗ ധാര അവതരിപ്പിച്ച അറബിക്ക് ഡാന്‍സും ദഫ്മുട്ടും കോല്‍ ക്കളിയും ബാന്‍ഡ് വാദ്യ ങ്ങളും മലയാള തനിമ യുള്ള കലാ രൂപങ്ങളും പരേഡി നെ കൂടുതല്‍ മനോഹരമാക്കി.
വ്യാഴാഴ്ച രാവിലെ എട്ടു മണി യോടെ ദുബായ് സബക്ക യിലെ പഴയ കെ. എം. സി. സി. ആസ്ഥാന പരിസരത്ത് എത്തിയ പ്രവര്‍ത്തകര്‍ ഒന്‍പതു മണിയോടെ നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പരേഡില്‍ അണി ചേരുക യായിരുന്നു. കെ. എം. സി. സി. നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, പി. കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ. സി.ഇസ്മാ യില്‍ എന്നിവരടെ നേതൃത്വ ത്തില്‍ ആയിരുന്നു പ്രവർത്തകർ അണി നിരന്നത്.
സേവന മികവിനുള്ള പ്രത്യേക അംഗീകാര പത്രവും അംഗീകാര ത്തിന്റെ മുദ്രണം ചാര്‍ത്തിയ മെഡലും നായിഫ് പോലീസ് സ്റ്റേഷന്‍ മേധാവി അബ്ദുല്‍ റഹിമാന്‍ ഉബൈദുള്ള യുടെ സാന്നിദ്ധ്യ ത്തില്‍ ദുബായ് പോലീസ് മേധാവി ഖലീല്‍ ഇബ്രാഹിം മന്‍സൂരി യില്‍ നിന്ന് മഞ്ചേശ്വരം മണ്ഡലം എം. എല്‍. എ. അബ്ദുല്‍ റസാഖ് ഏറ്റു വാങ്ങി.
മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ പി. തലശ്ശേരി, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മയില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്‌റഫ് കൊടു ങ്ങല്ലൂര്‍, ഹനീഫ് കല്‍മട്ട, ഹസൈ നാര്‍ തോട്ടും ഭാഗം, എം. എച്ച്. മുഹമ്മദ് കുഞ്ഞി തുടങ്ങിയ വിവിധ ജില്ലാ – മണ്ഡലം നേതാക്ക ന്മാര്‍ സംബന്ധിച്ചു.