മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

December 29th, 2015

k-karunakaran-memorial-media-award-2015-jaleel-pattambi-ePathram
അബുദാബി : എല്ലാ വിഷയ ങ്ങളിലും മനുഷ്യത്വ പരമായ സമീപനം സ്വീകരിച്ച ഭരണാധി കാരി യായിരുന്നു കെ. കരുണാകരന്‍ എന്ന് കെ. പി. സി. സി. വക്താവും മുന്‍ മന്ത്രി യുമായ പന്തളം സുധാകരന്‍ പറഞ്ഞു.

മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം അബുദാബി കമ്മിറ്റി സംഘടി പ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനവും കെ. കരുണാകരന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായി രുന്നു പന്തളം സുധാകരന്‍.

മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറത്തിന്റെ ലീഡര്‍ കെ. കരുണാ കരന്‍ മാധ്യമ പുരസ്‌കാരം, മിഡില്‍ ഈസ്റ്റ്’ ചന്ദ്രിക റെസി ഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു. ജനസേവാ പുരസ്‌കാരം നൗഫല്‍ ബിന്‍ അബൂബക്കറും യുവ പ്രതിഭാ പുരസ്‌കാരം അനില്‍ കുമ്പനാടും ഏറ്റു വാങ്ങി.

ചടങ്ങിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് മൊയ്തീൻ അബ്ദുൽ അസീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഒ. ഐ. സി. സി. ഗ്ലോബൽ സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, കൊല്ലം ഡി. സി. സി. പ്രസിഡന്റ് എസ്. ശ്രീകുമാർ, മനോജ്‌ പുഷ്കർ, ബാല കൃഷ്ണൻ, നസീർ ബി. മാട്ടൂൽ, ഡോക്ടർ സുബൈർ മേടമ്മൽ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മാധ്യമ പുരസ്‌കാരം ജലീല്‍ പട്ടാമ്പിക്ക് സമ്മാനിച്ചു

കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

December 25th, 2015

me-chandrika-editor-jaleel-pattambi-ePathram
അബുദാബി : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അബുദാബി ഏർപ്പെടു ത്തിയ മൂന്നാമത് കെ. കരുണാ കരൻ സ്മാരക മാധ്യമ പുരസ്കാരം, മിഡിൽ ഈസ്റ്റ് ചന്ദ്രിക ദിനപ്പത്രം റസിഡന്റ് എഡിറ്റർ ജലീൽ പട്ടാമ്പി ക്കും ജനസേവാ പുരസ്കാരം, ജീവ കാരുണ്യ മേഖല കളിലെ പ്രവർത്തന ങ്ങളെ  മുൻ നിറുത്തി  നൗഫൽ ബിൻ അബൂബക്കറിനും കലാ രംഗത്തു നിന്നും യുവ പ്രതിഭാ പുരസ്കാരം അനിൽ കുമ്പനാടിനും സമ്മാ നിക്കും.

ചിരന്തന മാധ്യമ പുരസ്കാരം, അബുദാബി കെ. എം. സി. സി. അഴീക്കോട്‌ മണ്ഡലം കമ്മിറ്റി യുടെ വി. സി. സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡ്‌, ദുബായ് എമിഗ്രേഷന്‍ പുരസ്കാരം അടക്കം നിരവധി പുര സ്കാര ങ്ങള്‍ ജലീല്‍ പട്ടാമ്പി യെ തേടി എത്തി യിരുന്നു.

ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്റർ പാർട്ടി ഹാളിൽ നടക്കുന്ന പരിപാടി യിൽ പുര സ്കാര വിത രണം നടക്കും എന്ന് സംഘാടകർ അറിയിച്ചു.

കെ. കരുണാകരൻ അനുസ്മരണ ത്തോട് അനുബന്ധിച്ച് ‘ഞാൻ കണ്ട ലീഡർ’ എന്ന വിഷയത്തെ ആസ്പദ മാക്കി കുട്ടി കൾക്കായി ചിത്ര രചനാ മത്സര വും സംഘടി പ്പിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on കെ. കരുണാകരൻ സ്മാരക മാധ്യമ പുരസ്കാരം ജലീൽ പട്ടാമ്പിക്ക്

ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

December 15th, 2015

indira-gandhi-veekshanam-forum-sheikh-zayed-merit-award-2015-ePathram
അബുദാബി : ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു.

അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്ന് പത്താം തര ത്തിലും പന്ത്രണ്ടാം തര ത്തിലും ഉയര്‍ന്ന വിജയം നേടിയ കുട്ടി കളെ യാണ് പുര സ്‌കാരം നല്‍കി ആദരിച്ചത്. കേരള, സി. ബി. എസ്. സി. വിഭാഗ ങ്ങളില്‍ നിന്നായി 140 കുട്ടികള്‍ പുരസ്‌കാര ത്തിന് അര്‍ഹരായി.

അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, ബ്രൈറ്റ് റൈഡേഴ്‌സ്, ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, ഔവര്‍ ഓണ്‍ സ്‌കൂള്‍ എന്നീ സ്‌കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത് ഥികളാണ് പുരസ്‌കാര ങ്ങള്‍ ഏറ്റു വാങ്ങിയത്. മാതൃ ഭാഷയെ പ്രോത്സാഹി പ്പിക്കുന്ന തിന്റെ ഭാഗ മായി പത്തിലും പ്ലസ് ടുവിലും മലയാള ത്തില്‍ എ പ്ലസ് വാങ്ങിയ കുട്ടി കളെയും പുരസ്‌കാരം നല്‍കി ആദരിച്ചു.

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നീനാ തോമസ് അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗവും എമിറേറ്റ്‌സ് വുമണ്‍സ് ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് അംഗ വുമായ റീദ് ഹമദ് ഖമീസ് അല്‍ ഷരിയാനി അല്‍ ദാഹിരി മുഖ്യാതിഥി ആയി രുന്നു.

ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍ മുഖ്യ പ്രഭാഷണം ചെയ്തു. അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. സുഹറ കുഞ്ഞ ഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

December 10th, 2015

sheikh-saif-bin-zayed-with-lifetime-achievement-award-2015-ePathram
അബുദാബി : യു. എ. ഇ. വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, കെയ്‌റോ കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന അറബ് തോട്ട് ഫൗണ്ടേഷന്‍ ‘ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്’ അവാര്‍ഡ് നല്‍കി ആദരിച്ചു.

യു. എ. ഇ. യില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിശിഷ്‌ട മായ നേതൃ മികവും ആശയ ങ്ങളും നല്‍കി യതിനുള്ള ബഹുമതി യായിട്ടാണ്, മക്ക ഗവര്‍ണറും അറബ് തോട്ട് ഫൗണ്ടേഷന്‍ ചെയര്‍ മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജ കുമാരന്‍ ഈ പുരസ്കാരം സമ്മാനിച്ചത്.

കെയ്‌റോയില്‍ നടന്ന ഫികര്‍ കെയ്‌റോ 2015 അറബ് തോട്ട് ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമ്മേളന ത്തിലാ യിരുന്നു അവാര്‍ഡ് ദാനം.

-Photo : Abudhabi  Police Security Media

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ദേശ ഭക്തി ഗാന മത്സരം : മോഡൽ സ്കൂൾ ജേതാക്കൾ

December 8th, 2015

abudhabi-model-school-patriotic-song-winners-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ങ്ങളോട് അനു ബന്ധിച്ച് സംഘടി പ്പിച്ച ഇന്റർ സ്കൂൾ ദേശ ഭക്തി ഗാന മത്സരത്തിൽ ആണ്‍ കുട്ടി കളുടെയും പെണ്‍ കുട്ടി കളുടെയും വിഭാഗ ത്തിൽ അബുദാബി മോഡൽ സ്കൂൾ വിജയി കളായി.

മാതൃ രാജ്യ ത്തോടും യു. എ. ഇ . യോടു മുള്ള ദേശ സ്നേഹം കുട്ടി കളിൽ ഊട്ടി യുറപ്പിക്കുക എന്ന ഉദ്ദേശ ത്തോടെ കഴിഞ്ഞ വർഷം മുതൽ നിംസ് ഗ്രൂപ്പ് സംഘടി പ്പിച്ചു വരുന്ന താണ് ദേശ ഭക്തി ഗാന മത്സരം.

മോഡൽ സ്കൂളിൽ നടന്ന ചടങ്ങിൽ ജേതാ ക്കൾക്ക് ട്രോഫിയും മെഡലുകളും സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ വി. വി. അബ്ദുൽ ഖാദർ സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on ദേശ ഭക്തി ഗാന മത്സരം : മോഡൽ സ്കൂൾ ജേതാക്കൾ


« Previous Page« Previous « ചാവക്കാട്‌ പ്രവാസി ഫോറം ‘സ്നേഹ കലാ സന്ധ്യ’ ശ്രദ്ധേയ മായി
Next »Next Page » സ്‌നേഹ സംഗമം സംഘടിപ്പിച്ചു »



  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine